റിയാദ് : വിപ്ലവകരമായ തീരുമാനങ്ങളിലൂടെ ലോകമാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് കൊല്ലപ്പെടുകയോ തടങ്കലില്‍ ആക്കപ്പെടുകയോ ചെയ്തിട്ടുണ്ടാവാമെന്ന ആരോപണങ്ങളുമായി ഇറാനിയന്‍ മാധ്യമങ്ങള്‍ രംഗത്ത്. സൗദിയില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് ലോകത്തിന്റെ കയ്യടി നേടിയ ആളാണ് എംബിഎസ്. അടിച്ചമര്‍ത്തപ്പെട്ട സൗദി സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയും അഴിമതിക്കെതിരെ പോരാടിയും ഒക്കെ ലോകമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന എംബിഎസിനെ പുറം ലോകം കണ്ടിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. ഏപ്രില്‍ 21ന് ശേഷം സല്മാന് രാജകുമാരനെ ആരും കണ്ടിട്ടില്ല. എന്നാല്‍ സല്മാന് രാജകുമാരന് ആ ദിവസങ്ങളില്‍ നടന്ന ഭരണ അട്ടിമറിയില്‍ കൊല്ലപ്പെടുകയോ തടങ്കലില്‍ ആക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് ഇറാന്റെ ആരോപണം. ഏപ്രില്‍ 21ന് റിയാദില്‍ നടന്ന ആക്രമണത്തില്‍ രണ്ട് ബുള്ളറ്റെങ്കിലും എംബിഎസിന്റെ ശരീരത്തില്‍ തറച്ചിട്ടുണ്ടെന്നും മരണപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇറാന്റെ ഖയാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായ മൈക്ക് പോംപോ ഏപ്രില്‍…
Read More