മറുനാടന്‍ മോഷ്ടാക്കള്‍ക്കും സമീപകാലത്തായി കേരളത്തോടു പ്രിയമാണ് മുമ്പ് ബണ്ടി ചോര്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ താരം ബിഹാര്‍ റോബിന്‍ഹുഡ് എന്നറിയപ്പെടുന്ന മുഹമ്മദ് ഇര്‍ഫാനാണ്. ഭീമാ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയതിനെത്തുടര്‍ന്നാണ് ഇര്ഫാന് മലയാളികള്‍ക്ക് പരിചിതനായത്.മുപ്പത്തൊന്നുകാരനായ ഈ പെരുകള്ളന്‍ ആള് ചില്ലറക്കാരനല്ല. മോഷണം നടത്തണമെന്ന് വിചാരിച്ചാല്‍ അധികം വൈകാതെ നടത്തിയിരിക്കും. പക്ഷേ, കണ്ണില്‍ കണ്ട എല്ലാ വീട്ടിലും കയറില്ല. അടച്ചിട്ടിരിക്കുന്ന പണക്കാരുടെ കൂറ്റന്‍ ബംഗ്ളാവുകളില്‍ മാത്രമാണ് ഓപ്പറേഷന് നടത്തുന്നത്. പ്രത്യേകതകള്‍ ഇവിടെ തീരുന്നില്ല. പണവും ആഭരണങ്ങളും മാത്രമാണ് മോഷ്ടിക്കുക.വന്‍ വിലയുള്ളത് ഉള്‍പ്പടെ മറ്റെന്തുകണ്ടാലും തൊട്ടുപോലും നോക്കില്ല. അതൊന്നും തനിക്ക് വേണ്ടി ഉണ്ടാക്കിയതല്ല എന്നാണ് ഇര്ഫാന് പറയുന്നത്. ഇര്‍ഫാന്റെ സംഘത്തിലുള്ളവരാകട്ടെ ആധുനിക ടെക്നോളജിയെക്കുറിച്ച് നല്ല അറിവുള്ളവരും വിശ്വസ്തരുമാണ്. എന്നാല്‍ എത്ര വിശ്വസ്തരായിരുന്നാലും അവരോട് എല്ലാകാര്യങ്ങളും തുറന്നുപറയില്ല. എവിടെ എങ്ങനെ എപ്പോള്‍ മോഷണം നടത്തണമെന്ന് തീരുമാനിക്കുന്നതും ഇര്ഫാന് തന്നെയാണ്. മോഷണത്തിന് സ്കെച്ചിട്ടാല്‍…
Read More