തൃശൂര്‍ ശോഭ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് നിഷാം എന്ന കോടിശ്വരന്‍ ഇപ്പോള്‍ ജയിലിലാണ്. ജീവപര്യന്തം തടവുശിക്ഷ ലഭിച്ച നിഷാമിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാളുടെ ജന്മനാട്ടില്‍ ഒരു മീറ്റിംഗ് നടന്നിരുന്നു. നിഷാമിന്റെ സ്‌നേഹിതരും നാട്ടുകാരുമാണ് യോഗം ചേര്‍ന്ന് തങ്ങളുടെ നാട്ടുകാരനോടുള്ള കൂറ് വെളിപ്പെടുത്തിയതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇത്തരമൊരു യോഗത്തിനു പിന്നില്‍ നാട്ടുകാര്‍ക്ക് പങ്കില്ലെന്ന് ചിലര്‍ രാഷ്ട്രദീപികഡോട്ട്‌കോമിനെ അറിയിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് കൂടുതല്‍ ചിത്രം വ്യക്തമായത്. നിഷാമിന് ഐക്യദാര്‍ഡ്യം അര്‍പ്പിക്കാന്‍ ചേര്‍ന്ന യോഗത്തിന്റെ ഏകോപന ചുമതല വഹിച്ചത് കൊച്ചിയിലെ ഒരു പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സിയായിരുന്നു. ലക്ഷങ്ങള്‍ കൈപ്പറ്റിയാണ് ഇവര്‍ നിഷാം കൂട്ടായ്മയ്ക്ക് വേണ്ട ഒരുക്കങ്ങള്‍ നടത്തിയതെന്നാണ് രാഷ്ട്രദീപിക അന്വേഷണത്തില്‍ വ്യക്തമായത്. നിഷാമിന്റെ നാട്ടുകാര്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമായതോടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ജാഥകള്‍ക്ക് കൂലിക്ക് പോകുന്നവരെയാണ് യോഗത്തിനായി എത്തിച്ചത്.…
Read MoreTag: muhammed nisham
നിഷാമിനോട് ആര്‍ക്കാണിത്ര സ്‌നേഹം! സെക്യൂരിറ്റി ജീവനക്കാരനെ വണ്ടിയിടിച്ചു കൊന്ന നിഷാമിനെ മോചിപ്പിക്കാന്‍ നാട്ടുകാരുടെ പേരില്‍ പോതുയോഗം
സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ നിഷ്ഠൂരമായി കൊന്ന വ്യവസായി മുഹമ്മദ് നിഷാമിനു വേണ്ടി നാട്ടുകാരുടെ പേരില്‍ പൊതുയോഗം കൂടാനൊരുങ്ങുന്നു. മുഹമ്മദ് നിഷാമിന്റെ ജയില്‍ മോചനം ആവശ്യപ്പെട്ട് ജന്മനാടായ മുറ്റിച്ചൂരിലാണ് ഇന്ന് പൊതുയോഗം നടക്കുന്നത്. യാദൃചികമായി നടന്ന കൊലപാതകത്തെ മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിച്ചതാണെന്നും കാരുണ്യവാനും കലാകായിക സ്‌നേഹിയുമായ നിഷാം ജയിലില്‍ നിന്ന് പുറത്തു വരേണ്ടതുണ്ടെന്നും പൊതുയോഗത്തെ സൂചിപ്പിച്ച് ഇറക്കിയ നോട്ടീസിലുണ്ട്. നിഷാം ജയിലിനകത്ത് കിടന്നാല്‍ ആയിരക്കണക്കിന് കുടുംബം അനാഥമാവുമെന്നും നോട്ടീസിലുണ്ട്. എന്നാല്‍ ആരാണ് നോട്ടീസിറക്കിയതെന്ന് വ്യക്തമല്ല. തങ്ങളുടെ നേതൃത്വത്തില്ല പൊതുയോഗം വിളിച്ചിട്ടുള്ളതെന്ന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പൗര പ്രമുഖരും വ്യക്തമാക്കിയിട്ടുണ്ട്. ജയിലില്‍ കിടന്നും നിഷാം ബിസിനസ് പാര്‍ട്ണറായ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് പി.ബി ബഷീര്‍ അലി പരാതി നല്‍കിയിരുന്നു. ഈ പരാതിയും പൊലീസിന്റെ പരിഗണനയിലാണ്. തന്നെയും കുടുംബത്തെയും കൊന്നു കളയുമെന്ന് നിഷാം ജയിലിനുള്ളില്‍ നിന്ന് ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു ബഷീറിന്റെ പരാതി. എന്തായാലും…
Read More