നമ്മുടെ നല്ല കാലത്തു മാത്രമേ ബന്ധുക്കള്‍ കൂടെയുണ്ടാകാറുള്ളൂ എന്നു പറയാറുണ്ട്. സ്വത്തും ആരോഗ്യവും നശിച്ചു കഴിഞ്ഞാല്‍ ഉറ്റ സുഹൃത്തുക്കളായിരുന്നവര്‍ വരെ കൊഴിഞ്ഞു പോകും. നമ്മുടെ ദുരിതാവസ്ഥയില്‍ കൂടെ നില്‍ക്കുന്ന യഥാര്‍ഥ മിത്രങ്ങള്‍ വിരലില്‍ എണ്ണാന്‍ മാത്രമേ ഉണ്ടാവൂ. മുഹമ്മദ് റാഫി എന്ന ഈ യുവാവ് പറയുന്നത് അത്തരത്തിലുള്ള സ്വന്തം അനുഭവ കഥയാണ്. ബന്ധങ്ങളുടെ കുരുക്കില്‍ നിന്നും ഒടുവില്‍ മോചിതനായി തനിക്കു വേണ്ടി തന്നെ ജീവിക്കാന്‍ ആരംഭിച്ചതിന്റെ കഥ… തന്റെ കഥ റാഫി പറയുന്നതിങ്ങനെ.”ഒരു ഓര്‍ത്തഡോക്‌സ് കുടുംബത്തിലായിരുന്നു എന്റെ ജനനം. എനിക്ക് 15 വയസ്സായപ്പോള്‍ 2000 രൂപയെടുത്തു കയ്യില്‍ തന്നിട്ട് സ്വന്തമായി ബിസിനസ് ചെയ്ത പണമുണ്ടാക്കാനാണ് ഉപ്പ ആവശ്യപ്പെട്ടത്. എന്നാല്‍ എനിക്കു പഠിക്കാനായിരുന്നു ആഗ്രഹം ഞാന്‍ അവിടെ നിന്നും എന്റെ മാമന്റെ വീട്ടിലേക്ക് പോയി, പഠനം തുടര്‍ന്നു. ഒരു ബാര്‍ അറ്റന്‍ഡര്‍ ആയി ജോലി ചെയ്തുകൊണ്ട് ഞാന്‍ ഏവിയേഷന്‍…
Read More