അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കാൻ വെറും 16 പന്ത് മാത്രമായിരുന്നു മുഹമ്മദ് സിറാജിനു വേണ്ടിവന്നത്. പുരുഷ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗമേറിയ അഞ്ച് വിക്കറ്റ് നേട്ടം എന്ന റിക്കാർഡും സിറാജ് ഇതോടെ സ്വന്തമാക്കി. ശ്രീലങ്കയുടെ ചാമിന്ദ വാസ്, യുഎസ്എയുടെ അലി ഖാൻ എന്നിവരും 16 പന്തിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 2002നുശേഷമുള്ള കണക്കാണിത്. 2002നുശേഷമാണ് ബോൾ ബൈ ബോൾ ഡാറ്റ സൂക്ഷിക്കാൻ തുടങ്ങിയത്. 2003ൽ ബംഗ്ലാദേശിനെതിരേയായിരുന്നു ചാമിന്ദ വാസ് 16 പന്തിൽ അഞ്ചു വിക്കറ്റ് തികച്ചത്. ഏകദിന കരിയറിൽ സിറാജിന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് 21 റണ്‍സിന് ആറ് വിക്കറ്റ്. അതിവേഗം 50 വിക്കറ്റ് ഏകദിന ക്രിക്കറ്റിൽ അതിവേഗം (ബോൾ കണക്ക് അടിസ്ഥാനത്തിൽ) 50 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ ബൗളർ എന്ന നേട്ടത്തിനും മുഹമ്മദ് സിറാജ് അർഹനായി. 1002 പന്തിലാണ് സിറാജ് ഏകദിനത്തിൽ 50 വിക്കറ്റ്…
Read More