കോവിഡ് ബാധയെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവരെയെല്ലാം പോലീസ് കര്‍ശനമായ താക്കീത് നല്‍കി തിരിച്ചയയ്ക്കുകയാണ്. ചിലര്‍ക്ക് നല്ല അടിയും കിട്ടുന്നുണ്ട്. ആളുകള്‍ വീടിനകത്ത് ഇരിക്കേണ്ട ഈ സാഹചര്യത്തില്‍ പുറത്തിറങ്ങി ബോധപൂര്‍വം കൊറോണ വൈറസ് പരത്തണമെന്നു സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യുന്ന ആളുടെ ഉദ്ദേശ്യം എന്തായായിരിക്കും… ഇത്തരത്തില്‍ ആഹ്വാനം ചെയ്തതിന് ഇന്‍ഫോസിസ് ജീവനക്കാരനെയാണ് ഇപ്പോള്‍ പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഇന്‍ഫോസിസിലെ ടെക്‌നിക്കല്‍ ആര്‍ക്കിടെക്റ്റായി ജോലി ചെയ്യുന്ന മുജീബ് മുഹമ്മദിനെ (25) ബെംഗളൂരു സിറ്റി ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. മുന്‍കരുതലില്ലാതെ പുറത്തുപോയി പരസ്യമായി തുമ്മി കോവിഡ് 19 ബോധപൂര്‍വം പടര്‍ത്താന്‍ ഇയാള്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് മുജീബ് മുഹമ്മദിനെ ജോലിയില്‍ നിന്ന് ഇന്‍ഫോസിസ് പിരിച്ചു വിട്ടിരുന്നു. ‘നമുക്ക് കൈകോര്‍ക്കാം, പുറത്തുപോയി പരസ്യമായി വായ തുറന്ന് തുമ്മാം, വൈറസ് പടര്‍ത്താം’ എന്ന വിചിത്ര സന്ദേശത്തിനെതിരെ വന്‍…
Read More