മറ്റു ടെലികോം കമ്പനികളുമായി താരതമ്യം ചെയ്താല്‍ കണ്ണടച്ചു തുറക്കും വേഗത്തിലാണ് മുകേഷ് അംബാനിയുടെ ജിയോ ഇന്ത്യ പിടിച്ചടക്കിയത്. ജിയോയുടെ വരവോടു കൂടി ഉപയോക്താക്കളെ പിഴിഞ്ഞിരുന്ന മറ്റു ടെലികോം കമ്പനികള്‍ക്ക് കനത്ത ക്ഷീണമായി. നഷ്ടത്തെത്തുടര്‍ന്ന് ഐഡിയ-വോഡഫോണ്‍ ലയനം വരെ നടന്നു. ജിയോയുടെ ഫ്രീ പരിപാടിയ്ക്കെതിരേ ട്രായ്ക്കു പല തവണ പരാതി നല്‍കിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല. ഇപ്പോള്‍ മുകേഷ് അംബാനിയുടെ പുതിയ മോഹം കേട്ട് ഇവരുടെ നെഞ്ചിലെ തീ ഒന്നു കൂടി ആളിക്കത്തുകയാണ്. രാജ്യത്തുനിന്നുള്ള ആദ്യത്തെ ‘ഇന്റര്‍നെറ്റ് ശതകോടീശ്വരനാകണമെന്ന മോഹമാണ് അംബാനിയില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത് എന്നാണ് ലണ്ടനില്‍ നിന്ന് പുറത്തിറങ്ങുന്ന പ്രമുഖ സാമ്പത്തിക മാസികയായ ‘ദി ഇക്കണോമിസ്റ്റ്’ പറയുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ അദ്ദേഹം ഇപ്പോള്‍ തന്നെ ഇന്ത്യക്കാരനായ ഏറ്റവും വലിയ ശതകോടീശ്വരനാണ്. ജിയോയിലൂടെ 4ജി ടെലികോം സേവനം അവതരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ ടെലികോം മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് അദ്ദേഹം. കുറഞ്ഞ…
Read MoreTag: MUKESH AMBANI
ഇക്കണ്ട റേഞ്ചുകള്‍ മുഴുവന്‍ അടക്കിപ്പിടിച്ചിട്ടും മതിയായില്ലേ അംബാനീ… എതിരാളികളെ തകര്‍ത്തെറിയാന്‍ മേക്ക് ഇന്‍ ഇന്ത്യ ഫോണുമായി മുകേഷ് അംബാനി; വരാന്‍ പോകുന്നത് രണ്ടാം ‘ഫ്രീ വിപ്ലവം’…
ഇന്ത്യന്‍ ടെലികോം രംഗത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു രണ്ടു വര്‍ഷം മുമ്പ് ജിയോയുടെ രംഗപ്രവേശം.ഫ്രീയായി 4ജി ഡേറ്റയും കോളും നല്‍കിയതോടെ വിപണിയില്‍ കുത്തക പുലര്‍ത്തിക്കൊണ്ടിരുന്ന ടെലികോം കമ്പനികള്‍ തകര്‍ന്നടിഞ്ഞു. പിന്നീട് ഇന്ത്യ കണ്ടത് ജിയോയുടെ അധീശത്വമായിരുന്നു. ഫ്രീ പരിപാടി കഴിഞ്ഞിട്ടും മയക്കുമരുന്നിന് അടിമയാക്കുന്നതു പോലെ ആളുകളെ പിടിച്ചു നിര്‍ത്തുന്നതില്‍ അംബാനി വിജയിച്ചു. ഇപ്പോള്‍ അംബാനി വീണ്ടും ഇന്ത്യയെ ഞെട്ടിക്കാനൊരുങ്ങുകയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അമേരിക്കന്‍ കമ്പനിയുമൊത്ത് കിടയറ്റ സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് അറിയുന്നത്. തുച്ഛമായ വിലയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ രംഗത്തിറക്കിയാല്‍ മറ്റു കമ്പനികളെ തൂത്തെറിയാമെന്നാണ് അംബാനിയുടെ കണക്കുകൂട്ടല്‍. ടെലികോം മേഖലയില്‍ മറ്റൊരു ഫ്രീ സുനാമിയും ഇതോടൊപ്പം പ്രതീക്ഷിക്കാമെന്നാണ് മറ്റു ടെലികോം കമ്പനികള്‍ക്ക് ചെറുത്തു നില്‍ക്കാനാകാത്ത സാഹചര്യം ഉടലെടുക്കുകയും ചെയ്യാമെന്നു പറയുന്നു. അതായത് ടെലികോം മേഖലയില്‍ രണ്ടാം ‘ഫ്രീ സൂനാമി’ പ്രതീക്ഷിക്കാമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. ഇതര ടെലികോം സേവനദാദാക്കള്‍…
Read Moreലോക്സഭാ തിരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്ന ചോദ്യത്തിന് മുകേഷ് അംബാനി പറഞ്ഞ ഉത്തരം ശ്രദ്ധേയമാകുന്നു ! ഇയാള്‍ക്ക് ഒടുക്കത്തെ ബുദ്ധിയെന്ന് ആളുകള്‍…
ഇന്ത്യയിലെ ഒന്നാംനമ്പര്‍ പണക്കാരന് മുകേഷ് അംബാനി ഒന്ന് അനങ്ങിയാല്‍ പോലും അത് വാര്‍ത്തയാകുക പതിവാണ്. മകള്‍ ഇഷയുടെ വിവാഹത്തോടനുബന്ധിച്ച തിരക്കിലാണ് അംബാനിയിപ്പോള്‍. മകളുടെ വിവാഹത്തിന്റെ ഭാഗമായി നടന്ന ആഘോഷവിരുന്നില്‍ മുകേഷ് അംബാനിയോടു കരണ്‍ജോഹര്‍ ചോദിച്ചു ‘ ഒരു ദിവസം രാവിലെ ഉണരുന്നത് നിത അംബാനി ആയിട്ടാണെങ്കില്‍ എന്തു ചെയ്യും ? നിത തനിക്കു ഭക്ഷണകാര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകളെല്ലാം എടുത്തു കളയുമെന്നായിരുന്നു മുകേഷ് അംബാനിയുടെ മറുപടി. ഇതുകേട്ട് സദസ്സിലാകെ കൂട്ടച്ചിരി. ഇത്തരത്തില്‍ നിരവധി കുസൃതി ചോദ്യങ്ങളാണു കരണിന്റെ റാപിഡ് ഫയറില്‍ അംബാനിയെ കാത്തിരുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെയും പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന് ആനന്ദിന്റെയും വിവാഹത്തിനു മുന്നോടിയായി ഉദയ്പൂരില്‍ നടന്ന ആഘോഷങ്ങളുടെ ഭാഗമായാണു കരണിന്റെ റാപിഡ് ഫയര്‍ അരങ്ങേറിയത്. വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്നായിരുന്നു അടുത്ത…
Read More