സൂപ്പര്‍ഹീറോ ‘ശക്തിമാന്’ ആയി ജനഹൃദയങ്ങളില്‍ ഇടംപിടിച്ച താരമാണ് മുകേഷ് ഖന്ന. പലപ്പോഴും താരം നടത്തുന്ന പരാമര്‍ശങ്ങള്‍ വിവാദമാകാറുണ്ട്. ഇപ്പോള്‍ പെണ്‍കുട്ടികളെ ആക്ഷേപിച്ചുകൊണ്ടുള്ള മുകേഷ് ഖന്നയുടെ പരാമര്‍ശങ്ങളാണ് വന്‍ വിമര്‍ശനങ്ങള്‍ക്ക് വിമര്‍ശിച്ചിരിക്കുന്നത്. സെക്സിനോട് താല്‍പ്പര്യം കാണിക്കുന്ന പെണ്‍കുട്ടികള്‍ ലൈംഗിക തൊഴിലാളികളാണ് എന്നാണ് മുകേഷ് ഖന്ന പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലായ ഭീഷ്മ ഇന്റര്നാഷണലിലൂടെയായിരുന്നു പരാമര്‍ശം.ഏതെങ്കിലും ഒരു പെണ്‍കുട്ടി സെക്സ് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് ഏതെങ്കിലും ആണ്‍കുട്ടിയോട് പറഞ്ഞാല്‍, അവള് ലൈംഗിക തൊഴിലാളിയാണ്. സംസ്കാരമുള്ള സമൂഹത്തിലുള്ള നല്ല പെണ്‍കുട്ടികള്‍ ഒരിക്കലും ഇത് പറയില്ല. മുകേഷ് ഖന്ന പറഞ്ഞു.അതിനു പിന്നാലെ നിരവധി പേരാണ് നടനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. സ്ത്രീ വിരുദ്ധ പരാമര്‍ശമാണിതെന്നാണ് കമന്റുകള്‍. സോറി ശക്തമാന്, നിങ്ങളാണ് ഇപ്പോള്‍ തെറ്റായ സ്ഥലത്ത് എന്നാണ് ഒരാള്‍ കുറിച്ചത്. ഇതിനു മുന്‍പും മുകേഷ് ഖന്ന സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.
Read MoreTag: mukesh khanna
കുഴപ്പമായീന്നാ…തോന്നുന്നത് ! മുകേഷിന്റെ ഡൂപ്ലിക്കേറ്റ് ശക്തിമാനെതിരേ ‘ഒറിജിനല്‍’ ശക്തിമാന് മുകേഷ് ഖന്ന രംഗത്ത്; രഞ്ജി പണിക്കര്‍ക്ക് അയച്ച പരാതിയില്‍ പറയുന്നത്…
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ സിനിമ ധമാക്കയ്ക്കെതിരേ ടെലിവിഷന്‍ സീരിയല്‍ ‘ശക്തിമാനി’ലെ നടനും നിര്‍മാതാവുമായ മുകേഷ് ഖന്നയുടെ പരാതി. ‘ധമാക്ക’ സിനിമയില്‍ സംവിധായകന് തനിക്കു കോപ്പിറൈറ്റുള്ള ‘ശക്തിമാന്’ കഥാപാത്രത്തെ ഉപയോഗിച്ചിരിക്കുന്നുവെന്നും ഇക്കാര്യം വിലക്കണമെന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്ക് അയച്ച പരാതിയില്‍ മുകേഷ് ഖന്ന ആവശ്യപ്പെട്ടു. ശക്തിമാന് കഥാപാത്രവും അതിന്റെ വേഷവും തീം മ്യൂസിക്കും തനിക്ക് കോപ്പി റൈറ്റുള്ളതാണെന്നും അനുമതിയില്ലാതെയാണ് ഈ കഥാപാത്രത്തെ സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നും മുകേഷ് ഖന്ന ആരോപിക്കുന്നു. 1997 കളില്‍ ദൂരദര്‍ശനില്‍ ഹിറ്റ് സീരിയലായിരുന്നു ശക്തിമാന്. ധമാക്ക സിനിമയിലെ ചില രംഗങ്ങളില്‍ മലയാള നടന് മുകേഷ് ശക്തിമാന്റെ വേഷത്തില്‍ എത്തുന്നതിന്റെ ചിത്രങ്ങള്‍ നേരത്തേ സംവിധായകന് ഒമര്‍ ലുലുതന്നെയാണ് പുറത്തുവിട്ടത്. സിനിമയിലെ ചില രംഗങ്ങളില്‍ മാത്രമുള്ള ഒരു കോമഡി കഥാപാത്രമാണ് ധമാക്കയിലെ ശക്തിമാനെന്ന വിവരം മുകേഷ് ഖന്നയെ ധരിപ്പിക്കുമെന്നും എന്നിട്ടും അനുമതി…
Read More