അട്ടപ്പാടി:അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നതിനു നേതൃത്വം നല്കിയ മുക്കാലി ഡ്രൈവേഴ്സ് ഇഡിസി സ്ഥലത്തെ പ്രധാനാ സദാചാര സംരക്ഷകര്‍. സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ പ്രവേശ കവാടമാണ് മുക്കാലി. മുക്കാലി ഡ്രൈവേഴ്സ് ഇഡിസി എന്ന രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ക്കും വനം വകുപ്പിന്റെ വാഹനങ്ങള്‍ക്കും മാത്രമേ മുക്കാലിയിലെ പ്രവേശന കാവാടം കടന്ന് ആനവായ്, കടുകുമണ്ണ, ഗലസി, തൊടുക്കി ഊരുകളിലേക്ക് പോകാന്‍ അനുമതിയുള്ളത്. ഇതില്‍ ആനവായ് വരെ വരെ മാത്രമേ വാഹനഗതാഗതം സാധ്യമാകൂ. അതിനുമപ്പുറത്തുള്ള കടുകുമണ്ണയില്‍ വച്ചാണ് മധുവിനെ ഇവര്‍ തല്ലിക്കൊന്നത്. ഈ മേഖലകളിലേക്ക് കടക്കാനുള്ള അനുമതി മറയാക്കിയാണ് ഇന്നലെ ഡ്രൈവര്‍മാരടങ്ങിയ കൊലയാളി സംഘം വനത്തില്‍ പ്രവേശിച്ചത്. സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ പ്രവേശന കവാടത്തിന് സമീപത്ത് തന്നെയാണ് ഈ നാല് ഊരുകളിലേക്കുമുള്ള പ്രവേശനകവാടവും. ഈ കവാടം കടന്ന് ആദിവാസികളോ, വനം വകുപ്പ് ജീവനക്കാരോ, മുക്കാലി ഡ്രൈവേഴ്സ് ഇഡിസിയില്‍പെട്ടവരോ അല്ലാത്തവരെയോ, അവരുടെ വാഹനങ്ങളെയോ വനം…
Read More