ന്യൂഡൽഹി: കേരളത്തിൽ മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഉദ്ദേശിച്ച രീതിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം സംഘടനാ തലത്തിൽ അഴിച്ചുപണി നടത്തേണ്ടതുണ്ടെന്ന് സുധാകരൻ പറഞ്ഞിരുന്നു. സംഘടന തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ സുധാകരന് ഹെക്കമാൻഡിനോട് നേരിട്ട് ആവശ്യപ്പെടാമെന്നും മുല്ലപ്പള്ളി പറഞ്ഞു. വട്ടിയൂർക്കാവിലെ സ്ഥാനാർഥി വീണയുടെ പോസ്റ്റർ വിവാദത്തിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന സംശയം ആവർത്തിച്ച മുല്ലപ്പള്ളി അന്വേഷണ കമ്മീഷൻ ജയപരാജയങ്ങളെക്കുറിച്ച് പരിശോധിക്കാനല്ലെന്നും പ്രതികരിച്ചു. സംഘടനാ പ്രവർത്തനം കൃത്യമായി നടത്തുന്നവരുമായേ പാർട്ടിക്ക് മുന്നോട്ട് പോകാൻ കഴിയൂ. അല്ലാത്തവരെ വച്ച് പൊറുപ്പിക്കാനാകില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Read MoreTag: mullapally paramarsham
സ്ഥാനാർഥിയാകാൻ വൻ ഓഫർ; ഭരിക്കാനില്ല … നയിക്കാമെന്ന് മുല്ലപ്പള്ളി; നിയമസഭയില്‍ എത്തിക്കാനും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനും കളമൊരുക്കുന്നത് രണ്ടു കാരണങ്ങൾ കണ്ടു കൊണ്ട്…
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മുല്ലപ്പള്ളിക്ക് മുഖ്യമന്ത്രി പദവി ഓഫര്‍ !. ഹൈക്കമാന്‍ഡ് മുമ്പാകെയാണ് മുല്ലപ്പള്ളിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിന് വരെ തയാറാണെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ വ്യക്തമാക്കിയത്. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന് നിലപാടില്‍ നിന്ന് മാറിയില്ല. തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ക്ഷതം മാറ്റാന്‍ അവസരം നല്‍കണമെന്ന് അദ്ദേഹം ഹൈക്കമാന്‍ഡിന് മുന്നില്‍ ആവശ്യപ്പെട്ടു.സ്ഥാനാര്‍ഥിയായി മത്സരിക്കാനില്ലെന്നും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ മത്സരിക്കാനില്ലെന്ന മുല്ലപ്പള്ളിയുടെ ഉറച്ച തീരുമാനത്തെ ഹൈക്കമാന്‍ഡും പിന്തുണക്കുകയായിരുന്നു.സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പക്ഷം മണ്ഡലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കേണ്ടതായുണ്ട്. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ ഏതെങ്കിലും ഒരു മണ്ഡലത്തിലൂന്നി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. എല്ലാ മണ്ഡലങ്ങളിലും എത്തണം. അതിനാല്‍ പ്രസിഡന്റായി തുടരാന്‍ അനുവദിക്കണമെന്നും മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചു.മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ ചിലര്‍ സജീവമായി രംഗത്തിറിങ്ങിയിരുന്നു. ഹൈക്കമാന്‍ഡുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന മുല്ലപ്പള്ളിയെ തത്സ്ഥാനത്ത്…
Read More