തിരുവനന്തപുരം: വയനാട് ദുരന്തത്തിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ആശങ്കയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ അണക്കെട്ട് വേണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി രംഗത്തെത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അണക്കെട്ടിനു പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ നേരത്തെ സർക്കാർ സ്വീകരിച്ച സമീപനം തന്നെ തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read MoreTag: mullaperiyar dam
ഭയമില്ലാതെ ജീവിക്കണം… മുല്ലപ്പെരിയാർ ഡീ കമ്മീഷൻ നടത്തണം; 20 ലക്ഷം ഒപ്പ് ശേഖരണത്തിനായി മുല്ലപ്പെരിയാർ മുതൽ കാഷ്മീർവരെ യുവാക്കളുടെ ബൈക്ക് യാത്ര
വണ്ടിപ്പെരിയാർ: സേവ് കേരള ബ്രിഗേഡിയർ പ്രസിഡന്റ് അഡ്വ. റസൽ ജോയ് മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്തു തമിഴ്നാടിന് ജലവും ലഭ്യമാക്കി പുതിയ ഡാം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പെറ്റീഷനു പിന്തുണയുമായി 20 ലക്ഷം ഒപ്പുശേഖരണം ലക്ഷ്യമിട്ട് വണ്ടിപ്പെരിയാർ വികാസ് നഗർ സ്വദേശികളായ റെജുൻ രാജീവ്, സുനിൽ സുജാതൻ എന്നിവർ മുല്ലപ്പെരിയാർ മുതൽ കാശ്മീർ വരെ ഒപ്പ് ശേഖരണ ബൈക്ക് യാത്ര നടത്തും. വണ്ടിപ്പെരിയാർ പഞ്ചായത്ത് ബസ്സ്റ്റാൻഡിൽനിന്ന് ആരംഭിച്ച ബൈക്ക് യാത്ര വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അശോക് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിലെ ആറു ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കിയുള്ള നടപടികൾ വേണമെന്നാവശ്യപ്പെട്ടാണ് ബൈക്ക് യാത്ര സംഘടിപ്പിച്ചിരിക്കുന്നതെന്നു ബൈക്ക് യാത്രികരായ യുവാക്കൾ പറയുന്നു.
Read Moreജലബോംബ് നിറയുന്നു; ജലനിരപ്പ് 140 അടി പിന്നിട്ട് മുല്ലപ്പെരിയാർ; കൂടുൽ ജലം കൊണ്ടുപോകണമെന്ന കേരളത്തിന്റെ ആവശ്യത്തോട് സഹകരിക്കാതെ തമിഴ്നാട്
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാത്രി ഏഴിന് 140.25 അടിയായി ഉയർന്നു. ജലനിരപ്പ് 140 അടി പിന്നിട്ടതോടെ ശനിയാഴ്ച തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പുനൽകിയിരുന്നു. വൃഷ്ടിപ്രദേശത്തെ വനമേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പുയരാൻ കാരണമായത്. ഇന്നലെ സെക്കന്റിൽ 511 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോയത്. 1,261 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. നിലവിൽ റൂൾ ലെവൽ ഇല്ലാത്തതിനാൽ പരമാവധി സംഭരണ ശേഷിയായ 142 അടി വെള്ളം മുല്ലപ്പെരിയാറിൽ സംഭരിക്കാനാകും. കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്കു കൊണ്ടുപോകണമെന്നു സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, തമിഴ്നാട് ഇതിനു തയാറാകാത്ത സാഹചര്യമാണ്. സ്പിൽവേ വഴി ജലം ഇടുക്കിയിലേക്കു തുറന്നു വിടേണ്ട സാഹചര്യമുണ്ടായാൽ മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
Read Moreപി. ജെ. ജോസഫ് സ്വിസ് കമ്പനിയുമായി 1000 കോടിയുടെ ധാരണ ഉണ്ടാക്കിയിരുന്നു; മലപ്പുറം തെരഞ്ഞെടുപ്പ് ഫലത്തേക്കുറിച്ച് കോടിയേരിയുടെ പ്രസ്താവന പിണറായിയെ ഉന്നംവച്ച്;പി.സി. ജോര്‍ജ്
കോഴിക്കോട്: മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമെന്ന പ്രചാരണം മുന്‍ മന്ത്രി പി. ജെ ജോസഫിന്റെ നാടകമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. പുതിയ അണക്കെട്ടിനു വേണ്ടി സ്വിസ് കമ്പനിയുമായി 1000 കോടി രൂപയുടെ ധാരണ ഉണ്ടാക്കിയതിനു ശേഷമാണ് ജോസഫ് ഡാം പൊട്ടുമെന്ന് പ്രചരിപ്പിച്ചതെന്നും പിസി ആ്രോപിക്കുന്നു. ഉമ്മന്‍ ചാണ്ടികെ.എം.മാണി, കുഞ്ഞാലിക്കുട്ടി മുക്കോണമുന്നണിയില്‍ മൂന്നുപേരും നല്ല കച്ചവടക്കാരാണെന്നും പി.സി.ജോര്‍ജ് കുറ്റപ്പെടുത്തി. സ്വതന്ത്ര ബസ് തൊഴിലാളി യൂണിയന്റെ ബഹുജനകണ്വെന്ഷനും സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ്(എം)മുന്‍പാലക്കാട് ജില്ലാ പ്രസിഡന്റ് എ.വി.മാണിയ്ക്കൊപ്പമാണ് ഇതിനായി ജോസഫ് സിറ്റ്സര്ലാന്റിലെത്തിയത്. കച്ചവടമുറപ്പിച്ച് കമ്മീഷന് കൈപ്പറ്റിയ ശേഷമാണ് അണക്കെട്ട് പൊട്ടുമെന്ന തരത്തില്‍ നാടകം കളിച്ചത്. സ്വയം അഭിനയിക്കുകയും കുട്ടിയെ കരയിപ്പിച്ച് പടമെടുക്കുകയുമാണ് ജോസഫ് ചെയ്തത്. വാങ്ങിയ കമ്മീഷന് തിരിച്ചുകൊടുത്ത് ജോസഫ് ഇപ്പോള്‍ മൗനീബാബയെപ്പോലെ ഇരിക്കുകയാണ്. പിസി ജോര്‍ജ് ആരോപിക്കുന്നു. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ വിജയം സുനിശ്ചിതമാണെന്നിരിക്കേ തിരഞ്ഞെടുപ്പു ഫലം…
Read More