വന്ധ്യതാ ചികിത്സയ്ക്ക് എത്തിയ യുവാവിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി ! കണ്ടത് ഗര്‍ഭപാത്രം,ഫലോപ്പിയന്‍ ട്യൂബുകള്‍, സെര്‍വിക്സ്, വജൈന എന്നിങ്ങനെയുള്ള സ്ത്രീ അവയവങ്ങള്‍…

വന്ധ്യതാ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയ യുവാവിനെ പരിശോധിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഡോക്ടര്‍മാര്‍ ഞെട്ടിത്തരിച്ചിരുന്നു പോയി. യുവാവിന്റെ ശരീരത്തില്‍ കണ്ട സ്ത്രീ അവയവങ്ങളാണ് ഇവരെ അമ്പരപ്പിച്ചത്. യുവാവില്‍ നടത്തിയ എംആര്‍ഐ സ്‌കാനിംഗില്‍ ഗര്‍ഭപാത്രം, ഫലോപ്പിയന്‍ ട്യൂബുകള്‍, സെര്‍വിക്സ്, വജൈന എന്നിവ കണ്ടെത്തിയതെന്നാണ് വിവരം. ലോകത്തില്‍ തന്നെ ഇതുവരെ 200 കേസുകള്‍ മാത്രമാണ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നാണ് വിദഗ്ദരുടെ നിഗമനം. ശസ്ത്രക്രിയയിലൂടെ യുവാവിന്റെ ശരീരത്തിലെ അനാവശ്യ അവയവങ്ങള്‍ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. ജൂണ്‍ 26 ന് അനാവശ്യ അവയവങ്ങള്‍ നീക്കം ചെയ്തായി ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ച ഡോക്ടര്‍ വെങ്കട് ഗിറ്റി പറഞ്ഞു. മുള്ളേറിയന്‍ ഡക്ട് സിന്‍ഡ്രോം എന്ന് അവസ്ഥയാണ് യുവാവിന്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഡോക്ടര്‍ പറഞ്ഞു. ബീജമില്ലാത്ത അവസ്ഥയാണ് ഇയാള്‍ക്കുള്ളത്. എന്തായാലും സംഭവം ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു.

Read More