സുപ്രധാന തീരുമാനവുമായി യുഎഇ സര്‍ക്കാര്‍. എല്ലാ രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ നല്കാന് യുഎഇ. മന്ത്രിസഭ അംഗീകാരം നല്കി. ഇതു പ്രകാരം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എല്ലാ രാജ്യക്കാര്‍ക്കും ദീര്‍ഘകാല ടൂറിസ്റ്റ് വിസ ലഭിക്കും. ഒന്നിലേറെ തവണ രാജ്യം വിട്ടുപോയി തിരിച്ചുവരാനാകും എന്നതാണ് പ്രധാനഗുണം. നിലവില്‍ 90 ദിവസംവരെ നീളുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകളാണ് യുഎഇ നല്‍കുന്നത്. ഇതുപ്രകാരം യുഎ.ഇയിലെത്തി കാലാവധി പൂര്‍ത്തിയാക്കാതെ തിരിച്ചുപോകുന്നവര്‍ക്ക് പിന്നീട് ആ വിസയില്‍ പ്രവേശനം അനുവദിക്കുന്നില്ല. എന്നാല്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയില്‍ രാജ്യംവിട്ടാലും മടങ്ങിവരാം. യുഎഇയെ ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ലോകത്ത് എവിടെയുമുള്ള ജോലി വീട്ടിലിരുന്ന് ഓണ്‍ലൈനായി ചെയ്യുന്നവര്‍ക്ക് യുഎഇ പ്രത്യേക വെര്‍ച്വല്‍ വിസയും അനുവദിക്കുന്നു. ഞായറാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്…
Read More