ബഹുഭാര്യാത്വം ആകാമെങ്കില്‍ എന്തുകൊണ്ട് ബഹുഭര്‍തൃത്വം ആയിക്കൂടാ ! നിയമനിര്‍മാണത്തിനൊരുങ്ങി ദക്ഷിണാഫ്രിക്ക;എതിര്‍പ്പുമായി യാഥാസ്ഥിതിക വിഭാഗങ്ങള്‍…

സമൂഹത്തില്‍ പലവിധ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുള്ള ഒന്നാണ് ബഹുഭാര്യാത്വം. പുരുഷനു മാത്രം ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ പങ്കാളിയാക്കാമെങ്കില്‍ എന്തു കൊണ്ട് സ്ത്രീയ്ക്കും ഇത് ആയിക്കൂടാ എന്ന് സമത്വവാദികള്‍ പണ്ടു മുതല്‍തന്നെ ചോദിക്കുന്ന ചോദ്യമാണ്. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കുന്ന പുതിയ നിലപാട് ശ്രദ്ധേയമാകുന്നത്. ഒരു സ്ത്രീയ്ക്ക് ഒന്നിലധികം ഭര്‍ത്താക്കന്മാരെ അനുവദിക്കുന്ന നിയമനിര്‍മാണത്തിന് ഒരുങ്ങിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍. സ്വവര്‍ഗ വിവാഹവും പുരുഷന്‍മാര്‍ക്ക് ബഹുഭാര്യത്വവും അനുവദിക്കുന്ന ഭരണഘടനയാണ് ദക്ഷിണാഫ്രിക്കയില്‍ നിലവിലുള്ളത്. എന്നാല്‍ സ്ത്രീകളള്‍ക്ക് ഒരു ഭര്‍ത്താവ് മാത്രമേ പാടുള്ളു എന്നാണ് നിയമം. ഇക്കാര്യത്തില്‍ തുല്യനീതി വേണമെന്ന ലിംഗനീതി അവകാശപ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പ് പ്രസിദ്ധീകരിച്ച കരട് റിപ്പോര്‍ട്ടിലാണ് (ഗ്രീന്‍ പേപ്പര്‍) സ്ത്രീകള്‍ക്ക് ഒന്നിലധികം ഭര്‍ത്താക്കന്‍മാര്‍ ആകാമെന്ന നിര്‍ദേശം വെച്ചിരിക്കുന്നത്. എന്നാല്‍ ബഹുഭാര്യാത്വത്തെ അനുകൂലിച്ചവര്‍ പോലും ഇപ്പോള്‍ ബഹുഭര്‍തൃത്വത്തെ എതിര്‍ത്ത് രംഗത്തു വന്നിരിക്കുകയാണെന്നതാണ്…

Read More