സംസ്ഥാനത്ത് ബഹുഭാര്യാത്വം നിരോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് വ്യക്തമാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഇതിന്റെ നിയമസാധുത പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും ഹിമന്ത ശര്‍മ പറഞ്ഞു. മതത്തിനകത്തെ ബഹുഭാര്യാത്വം നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടോയെന്ന് പരിശോധിക്കുന്നതിനായാണ് വിദഗ്ധ സമിതിയെ നിയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങള്‍ ഏക സിവില്‍കോഡിലേക്കല്ല പോകുന്നത്. പക്ഷേ ബഹുഭാര്യാത്വം നിരോധിക്കണം. ഇതിനായി നിയോഗിച്ച സമിതി നിയമവിദഗ്ധരോട് ഉള്‍പ്പടെ വിശദമായ ചര്‍ച്ചകള്‍ നടത്തും. ശരിഅത്ത് നിയമത്തിന്റേത് ഉള്‍പ്പടെയുള്ളവ പരിശോധിക്കുമെന്നും ബിശ്വശര്‍മ്മ അറിയിച്ചു. ബലപ്രയോഗത്തിലൂടെയല്ല സമവായത്തിലൂടെയായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ശൈശവവിവാഹത്തിനെതിരെയുളള നടപടിക്രമങ്ങളുടെ ഭാഗമായി നിരവധി പുരുഷന്മാര് ഒന്നിലധികം തവണ വിവാഹം കഴിച്ചതായും അവരുട ഭാര്യമാര്‍ ദരിദ്ര വിഭാഗത്തില്‍പ്പെട്ടവരാണെന്നും കണ്ടെത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ബഹുഭാര്യാത്വ നിരോധനത്തോടൊപ്പം ശൈശവിവാഹത്തിനെതിരായ പ്രവര്‍ത്തനം ഇനിയും ശക്തമാക്കുമെന്നും ഹിമന്ത പറഞ്ഞു.
Read More