ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ ഇഷ്ടയിടമാണ് ഇന്ത്യ. ഓരോ തട്ടിപ്പ് പിടികൂടുമ്പോള്‍ പുതിയ പുതിയ തട്ടിപ്പു രീതികള്‍ കണ്ടെത്താന്‍ തട്ടിപ്പുകാര്‍ ഉത്സാഹിക്കുന്നുമുണ്ട്. ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി. ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങാന്‍ ശ്രമിച്ച മുംബൈ മലബാര്‍ ഹില്‍സ് സ്വദേശിക്ക് 1.2 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. മദ്യം വാങ്ങുന്നതിനായി മദ്യ ഷോപ്പുകളുടെ ഫോണ്‍ നമ്പറുകള്‍ തിരയുകയായിരുന്നു 49 കാരനായ മുംബൈ സ്വദേശി. അപ്പോഴാണ് ദക്ഷിണ മുംബൈ ആസ്ഥാനമായുള്ള പീകേ വൈന്‍സ് എന്ന ഷോപ്പിന്റെ ഫോണ്‍ നമ്പര്‍ കണ്ടത്. മദ്യം വാങ്ങാനുള്ള തിരക്കില്‍ ആ നമ്പറില്‍ തന്നെ അയാള്‍ ഫോണ്‍ ചെയ്യുകയും ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു. ഈ ഓര്‍ഡറിന്റെ ബില്‍ അയക്കുന്നുണ്ടെന്നും ഫോണില്‍ ലഭിക്കുന്ന ഒടിപി നല്‍കണമെന്നും തട്ടിപ്പുകാരന് നിര്‍ദേശം നല്കി. ഒടിപി നല്‍കിയതോടെ മുംബൈ സ്വദേശിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 1.2 ലക്ഷം നഷ്ടമായി. ഇക്കാര്യം അറിഞ്ഞതോടെ, ഇയാള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.…
Read MoreTag: mumbai
അന്ധേരിയിലേക്ക് പതിവായി ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്ത് നായ ! വീഡിയോ വൈറല്‍
ലോക്കല്‍ ട്രെയിനുകള്‍ മുംബൈ നിവാസികള്‍ക്ക് ഒരു അനുഗ്രഹമാണ്. ദൈനംദിനം സുഗമമായി യാത്ര ചെയ്യാന്‍ ലക്ഷക്കണക്കിനാളുകളാണ് ലോക്കല്‍ ട്രെയിനുകളെ ആശ്രയിക്കുന്നത്. എന്നാല്‍ മനുഷ്യര്‍ മാത്രമല്ല മുംബൈയിലെ മൃഗങ്ങള്‍ക്കും ഇവിടുത്തെ ലോക്കല്‍ ട്രെയിനുകള്‍ ഒരു അനുഗ്രഹമാണെന്ന് തെളിയിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പതിവായി ലോക്കല്‍ ട്രെയിനില്‍ കയറുന്ന ഒരു നായയാണ് കഥയിലെ താരം. ടിക്കറ്റില്ലാത്ത ഈ പതിവ് യാത്രക്കാരന് ഇപ്പോള്‍ യാത്രക്കാര്‍ക്ക് തങ്ങളില്‍ ഒരാളാണ്. ഇന്ത്യന്‍ കള്‍ച്ചറല്‍ ഹബ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നായയുടെ ദൃശ്യം പുറത്തുവന്നിരിക്കുന്നത്. മറ്റേതൊരു യാത്രക്കാരനെയും പോലെ യാതൊരു സങ്കോചവുമില്ലാതെ മെട്രോ ട്രെയിനില്‍ തെരുവുനായ കയറുന്നതാണ് വിഡിയോയുടെ തുടക്കം. ബൊറിവാലി എന്ന സ്റ്റേഷനില്‍ നിന്നാണ് പതിവായി നായ ട്രെയിനില്‍ കയറുന്നത്. കയറിയ പാടെ വാതിലിന് സമീപത്ത് തന്നെ ചുറ്റിത്തിരിഞ്ഞ് കിടക്കാനുള്ള ഇടം കണ്ടെത്തുകയും ചെയ്യും. ഇടയ്ക്കിടെ ഓരോ സ്റ്റേഷനില്‍ എത്തുമ്പോഴും വെളിയിലേക്ക് നോക്കിയും…
Read More‘ദി കേരളാ സ്റ്റോറി’ അഭിനേതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി ! സുരക്ഷയൊരുക്കി മുംബൈ പോലീസ്
വിവാദ സിനിമ ‘ദി കേരളാ സ്റ്റോറി’യുടെ അഭിനേതാക്കളില്‍ ഒരാള്‍ക്ക് വധഭീഷണി. ഇതേ തുടര്‍ന്ന് അഭിനേതാവിന് മുംബൈ പോലീസ് സുരക്ഷയൊരുക്കി. വീട്ടില്‍ നിന്നും, ഒറ്റയ്ക്ക് പുറത്തിറങ്ങിയാല്‍ വധിക്കും. നല്ലൊരു കാര്യമല്ല ചെയ്തതെന്നുമായിരുന്നു അജ്ഞാത നമ്പരില്‍ നിന്നുള്ള സന്ദേശം. ഭീഷണി സന്ദേശത്തെക്കുറിച്ച് ‘ദ് കേരളാ സ്റ്റോറി’ സംവിധായകന് സുദീപ്തോ സെന്‍ ആണ് പൊലീസില്‍ വിവരം അറിയിച്ചത്. പോലീസ് ഉടന്‍ സുരക്ഷയൊരുക്കിയെങ്കിലും ഭീഷണിയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അഭിനേതാവില്‍ നിന്ന് രേഖാമൂലം പരാതി ലഭിക്കാത്തതിനാലാണിത്. വിദ്വേഷം പ്രചരിപ്പിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ബംഗാളില്‍ ‘ദി കേരളാ സ്റ്റോറി’യുടെ പ്രദര്‍ശനം നിരോധിച്ചിരുന്നു. രാജ്യത്ത് ആദ്യമായായിരുന്നു ദി കേരളാ സ്റ്റോറിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. യുവതികളെ മതപരിവര്‍ത്തനം നടത്തി ഐഎസില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ പ്രമേയം. കഴിഞ്ഞ ദിവസം ചിത്രം കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മധ്യപ്രദേശ് സര്‍ക്കാര്‍, ചിത്രത്തിന് നികുതി ഇളവ്…
Read Moreലഹരിയുപയോഗിച്ച ശേഷം ആകാശപ്പാതയുടെ മേല്‍ക്കൂരയില്‍ വലിഞ്ഞു കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ് ! വീഡിയോ വൈറല്‍…
ആകാശപ്പാതയുടെ മേല്‍ക്കൂരയില്‍ വലിഞ്ഞു കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്. ഇയാളെ ഒടുവില്‍ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. മുംബൈ നാനാ ചൗക്കില്‍ ബുധനാഴ്ചയായിരുന്നു 24-കാരന്റെ പരാക്രമം അരങ്ങേറിയത്. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മേല്‍ക്കൂരയ്ക്ക് മുകളില്‍ യുവാവ് കയറിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയായിരുന്നു. ഇയാളോട് താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് പോലീസുകാരില്‍ ഒരാള്‍ യുവാവിനെ പിടികൂടുകയും ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തുകയുമായിരുന്നു. രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഇയാളെ രക്ഷപ്പെടുത്തിയത്. കുഷ്യന് അടക്കമുള്ള സംവിധാനങ്ങള്‍ രക്ഷാസേന തയ്യാറാക്കി നിര്‍ത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
Read Moreമുംബൈ ലോക്ഡൗണിലേക്ക് ! ഡല്‍ഹിയില്‍ കര്‍ഫ്യൂ; രാജ്യം വീണ്ടും അടച്ചുപൂട്ടലിലേക്കോ ?
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യം അടച്ചുപൂട്ടലിലേക്കോ എന്ന ചോദ്യമുയരുകയാണ്. വര്‍ധിച്ചു വരുന്ന കോവിഡ് കേസുകള്‍ ഈ ചോദ്യത്തിനു നിധാനമാവുകയാണ്. പല യൂറോപ്യന്‍ രാജ്യങ്ങളും ഇതിനോടകം ലോക്ഡൗണിലേക്ക് നീങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ മഹാനഗരങ്ങളില്‍ വൈറസ് ബാധ രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിലും മുംബൈയിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കോവിഡ് വ്യാപനം ഈ നിലയില്‍ തുടര്‍ന്നാല്‍ മുംബൈ ലോക്ഡൗണിലേക്ക് നീങ്ങാന്‍ താമസമുണ്ടാകില്ല. വാരാന്ത്യ കര്‍ഫ്യൂവിനു പുറമെ ഡല്‍ഹിയില്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണവും കുറച്ചു. ബസ്, മെട്രോ സര്‍വീസുകള്‍ മാറ്റമില്ലാതെ തുടരും. പ്രതിദിന കോവിഡ് കേസുകള്‍ 20,000 കവിഞ്ഞാല്‍ മുംബൈയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുംബൈ മേയര്‍ കിഷോരി പട്നേക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read Moreമേക്കപ്പ് റൂമിലെ കണ്ണാടി പൊട്ടിച്ച പോലീസ് രഹസ്യ അറ കണ്ട് ഞെട്ടി ! രഹസ്യ അറയില്‍ നിന്നും രക്ഷിച്ചത് 17 പെണ്‍കുട്ടികളെ; ഡാന്സ്ബാറിലെ കാഴ്ചകള്‍ നടുക്കുന്നത്…
അന്ധേരിയില്‍ ഡാന്‍സ് ബാറില്‍ നടത്തിയ പോലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. രഹസ്യ അറയും പോലീസിന്റെ നീക്കം തിരിച്ചറിയാനുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങള്‍ ഡാന്‍സ് ബാറിലുണ്ടായിരുന്നു. രഹസ്യ അറയില്‍ നിന്നും 17 യുവതികളെ രക്ഷപ്പെടുത്തിയെന്ന് പോലീസ് അറിയിച്ചു. ഇടപാടുകാര്‍ക്കു മുന്നില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് നൃത്തം ചെയ്യിക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് അന്ധേരിയിലെ ദീപ ബാറില്‍ പരിശോധന നടത്തിയത്. പോലീസ് എത്തിയപ്പോള്‍ മിക്ക മുറികളും ഒഴിഞ്ഞ നിലയിലായിരുന്നു. ബാര്‍ ജീവനക്കാരെ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മേക്കപ്പ് മുറിയിലെ വമ്പന്‍ കണ്ണാടി ശ്രദ്ധയില്‍പെട്ടത് വഴിത്തിരിവായി. മേക്കപ്പ് റൂമുമായി ബന്ധപ്പെടുത്തിയ രഹസ്യഅറയിലാണ് യുവതികളെ പാര്‍പ്പിച്ചിരുന്നത്. സംശയം തോന്നി കണ്ണാടി ഭിത്തിയില്‍നിന്നു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ല. ഇതോടെ കണ്ണാടി ചുറ്റിക കൊണ്ടു പൊട്ടിച്ചപ്പോഴാണ് രഹസ്യ അറയിലേക്കുള്ള വഴി കണ്ടെത്തിയത്. 17 സ്ത്രീകളാണ് അറയിലുണ്ടായിരുന്നത്. എസിയും…
Read Moreആലത്തൂരില്‍ നിന്നു കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ കണ്ടെത്തി ! നാടുവിട്ടത് മൂന്നു മാസം മുമ്പ്…
പാലക്കാട്ടെ ആലത്തൂരില്‍ നിന്ന് മൂന്നുമാസം മുമ്പ് കാണാതായ കോളജ് വിദ്യാര്‍ഥിനി സൂര്യ കൃഷ്ണ(21)നെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പോലീസ് സംഘം സൂര്യയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആലത്തൂരില്‍ എത്തിച്ചിട്ടുണ്ട്. നിലവില്‍ ഡിവൈ.എസ്.പി. ഓഫീസിലാണ് പെണ്‍കുട്ടിയുള്ളത്. 2021 ഓഗസ്റ്റ് 30-ാം തീയതിയാണ് സൂര്യ കൃഷ്ണനെ കാണാതായത്. ആലത്തൂരിലെ വീട്ടില്‍നിന്ന് പുസ്തകം വാങ്ങാനായി ആലത്തൂര്‍ ടൗണിലേക്ക് പോയ പെണ്‍കുട്ടിയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഒരു ബാഗില്‍ രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് സൂര്യ വീട് വിട്ടിറങ്ങിയിരുന്നത്. മൊബൈല്‍ ഫോണോ എ.ടി.എം. കാര്‍ഡോ പണമോ ആഭരണങ്ങളോ കൈയിലുണ്ടായിരുന്നില്ല. ഇതിനിടെ, വീടിന് സമീപത്തെ വഴിയിലൂടെ പെണ്‍കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യവും ലഭിച്ചിരുന്നു. സൂര്യയെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാതിരുന്നിട്ടും മകള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സൂര്യയുടെ മാതാപിതാക്കള്‍. ഒടുവില്‍ മാസങ്ങള്‍ നീണ്ട പോലീസ് അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ മുംബൈയില്‍നിന്ന് കണ്ടെത്തിയത്. ആലത്തൂരില്‍നിന്ന് വീട് വിട്ടിറങ്ങിയ…
Read Moreആളുകള്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കാനായി 22 ലക്ഷത്തിന്റെ സ്വന്തം കാര്‍ വിറ്റ് മുംബൈയിലെ ‘ഓക്സിജന്‍ മാന്‍’ ; ചില നന്മ നിറഞ്ഞ മനുഷ്യരെക്കുറിച്ചറിയാം…
കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് രോഗികളുടെ എണ്ണവും മരണസംഖ്യയും ക്രമാതീതമായി ഉയരുകയാണ്. ഓക്സിജന്‍ സിലണ്ടറുകളുടെ ദൗര്‍ലഭ്യമാണ് പലരെയും മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ രക്ഷകരായി ദൈവദൂതരെപ്പോലെ ചിലരെത്താറുണ്ട്. മുംബൈയിലെ ഷാനവാസ് ഷെയഖ് അത്തരം ഒരാളാണ്. മലാഡ് സ്വദേശിയായ ഇദ്ദേഹത്തെ നാട്ടുകാര്‍ ഇപ്പോള്‍ ‘ഓക്സിജന്‍ മാന്‍’ എന്നാണ് വിളിക്കുന്നത്. ഒറ്റ ഫോണ്‍ കോളിലൂടെ രോഗികള്‍ക്ക് ഓക്സിജന്‍ എത്തിച്ചു നല്‍കുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് ഷാനവാസ്. ഒരു ടീം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷാനവാസിന് സ്വന്തമായി കണ്ട്രോള് റൂമും ഉണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ കോവിഡിനെതിരായ മുന്നണിപ്പോരാട്ടത്തില്‍ ഇദ്ദേഹവും ഭാഗമാണ്. ഷാനവാസിന്റെ ഒരു സുഹൃത്തിന്റെ ഭാര്യ ഓക്സിജന്‍ ലഭിക്കാതെ ഓട്ട റിക്ഷയില്‍ വച്ച് കഴിഞ്ഞ വര്‍ഷം മരണപ്പെട്ടിരുന്നു. ഈ ദാരുണ സംഭവമാണ് കോവിഡ് പ്രശ്നങ്ങള്‍…
Read Moreവിവാഹം നടക്കുമ്പോള്‍ വെറും 14 വയസ് ! അന്ന് പത്താംക്ലാസ് വരെ മാത്രം വിദ്യാഭ്യാസം; ഇന്ന് അവരുടെ പേര് കേട്ടാല്‍ മുംബൈ നഗരം കിടുങ്ങും;മുംബൈയിലെ ലേഡി സിംഗത്തിന്റെ കഥയിങ്ങനെ…
പ്രതിസന്ധികളോടു പൊരുതി ജയിക്കുന്നവര്‍ക്കാണ് ജീവിക്കാന്‍ അവകാശമെന്നു പറയാറുണ്ട്. ചിലര്‍ വിധിയെ പഴിച്ച് സമയം കളയുമ്പോള്‍ മറ്റു ചിലര്‍ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനായി കഠിനമായി പരിശ്രമിക്കുന്നു. മുംബൈയുടെ ലേഡി സിംഗം എന്നറിയപ്പെടുന്ന എന്‍ അംബിക അത്തരമൊരു ധീര ആയ സ്ത്രീയാണ്. ജീവിതത്തിലെ ഓരോ പരാജയങ്ങളെയും മറികടന്ന് അവര്‍ വിജയം വരിച്ചു. അതിന് അവരെ സഹായിച്ചതോ അവരുടെ ഭര്‍ത്താവും. അംബികയ്ക്ക് വെറും 14 വയസ്സ് പ്രായമുള്ളപ്പോഴാണ് തമിഴ്നാട്ടിലെ ദിണ്ടിഗല്ലിലെ ഒരു പോലീസ് കോണ്‍സ്റ്റബിളുമായുള്ള അവളുടെ വിവാഹം നടന്നത് കളിച്ചു നടക്കേണ്ട പ്രായത്തില്‍ തന്നെ വീട്ടിലെ ചുമതലകള്‍ ഏറ്റെടുക്കാന്‍ അവള് നിര്‍ബന്ധിതയായി പതിനെട്ടാം വയസ്സില്‍ ഐഗന്‍, നിഹാരിക രണ്ടു പെണ്‍കുട്ടികളുടെ അമ്മയായി. അവള് അംബികയുടെ ഭര്‍ത്താവ് തമിഴ്നാട് ഗവണ്മെന്റിലെ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്നു. ഒരു വീട്ടമ്മയായി സമയം തള്ളി നീക്കുമ്പോഴും ജീവിതത്തില്‍ എന്തെങ്കിലും ആയിത്തീരണമെന്ന് ഗാഢമായി അവള് ആഗ്രഹിച്ചിരുന്നു. ഒരിക്കല്‍…
Read Moreമുംബൈയിലെ ചേരികളിലെ 57 ശതമാനം ആളുകള്‍ക്കും കോവിഡ് പിടിപെട്ടു ? പുതിയ സര്‍വെയില്‍ കണ്ടെത്തിയ കാര്യം ഞെട്ടിക്കുന്നത്…
മഹാരാഷ്ട്രയില്‍ കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ ഏറ്റവുമധികം ആശങ്കപ്പെടുത്തിയ കാര്യം അവിടുത്തെ ചേരികളായിരുന്നു. ധാരാവി ഉള്‍പ്പെടെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളില്‍ വൈറസ് പടര്‍ന്നാല്‍ എന്താവും സ്ഥിതിയെന്ന് ആലോചിച്ച് ഏവരും ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ കോവിഡിനെ ഫലപ്രദമായി ചെറുക്കുന്നതില്‍ ധാരാവി വിജയ മാതൃകയായി. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട് പ്രകാരം മുംബൈയിലെ ചേരി നിവാസികളില്‍ 57 ശതമാനം ആളുകള്‍ക്കും മറ്റിടങ്ങളിലെ 16% പേര്‍ക്കും കോവിഡ് ബാധയുണ്ടായിട്ടുണ്ടെന്നാണ്. സിറോ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം. നഗരത്തിലെ ഏഴായിരത്തോളം ആളുകളില്‍ നടത്തിയ പരിശോധനയിലാണ് ആറില്‍ ഒരാള്‍ക്കു രോഗബാധയുണ്ടായിട്ടുണ്ടെന്ന നിഗമനത്തിലെത്തിയത്. ഈ മാസത്തിന്റെ ആദ്യ രണ്ട് ആഴ്ചകളിലാണ് വിവിധയിടങ്ങളില്‍നിന്നുള്ളവരുടെ രക്തം ശേഖരിച്ച് പഠനം നടത്തിയത്. ശരീരത്തില്‍ ഏതെങ്കിലും രോഗത്തിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യമുണ്ടോയെന്നാണു പരിശോധിക്കുന്നത്. വൈറസ് ബാധയുണ്ടായവരില്‍ മാത്രമേ ആന്റിബോഡി സാന്നിധ്യം ഉണ്ടാകുകയുള്ളു. ആകെ ജനസംഖ്യയില്‍ എത്രത്തോളം പേര്‍ക്ക് രോഗബാധയുണ്ടെന്ന് കണ്ടെത്താനുള്ള നടപടിക്രമമാണ് സിറോ…
Read More