‘മരിച്ച’ ഭീകരന് പാകിസ്ഥാനില്‍ 15 വര്‍ഷം തടവുശിക്ഷ. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില് ഒരാളാണ് ലഷ്കറെ തൊയിബ ഭീകരന് സാജിദ് മജീദ് മിറി(44)നാണ് ഇപ്പോള്‍ തടവു ശിക്ഷ ലഭിക്കുന്നത്. ഇയാള്‍ ജീവിച്ചിരിപ്പില്ലെന്ന് ആയിരുന്നു നേരത്തെ പാകിസ്ഥാന്റെ വാദം. എന്നാല്‍, സമ്മര്‍ദ്ദത്തിലായതോടെ പാക് മുട്ടുമടക്കുകയായിരുന്നു. ഭീകരവാദികള്‍ക്ക് സാമ്പത്തികസഹായം നല്‍കിയെന്ന കേസില്‍ ലഹോറിലെ കോടതിയില്‍ അതീവരഹസ്യമായാണ് സാജിദ് മജീദിനെ വിചാരണ ചെയ്തത്. തെളിവ് ഹാജരാക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റു ചെയ്ത് ഭീകരവിരുദ്ധ കോടതിയില്‍ വിചാരണ നടത്തിയത്. ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ തടയാനുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയിരുന്നു. വിലക്കു പട്ടികയില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്. ഇതിനായി ഭീകരവിരുദ്ധ നടപടികള്‍ എന്തെല്ലാം സ്വീകരിച്ചെന്ന് വിശദീകരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് സാജിദ് മജീദിനെ ശിക്ഷിച്ചത് എന്നാണ് വിവരം. ഇക്കാര്യം എഫ്എടിഎഫിന് മുന്നില്‍ നേട്ടമായി…
Read More