ഇന്റര്‍നെറ്റ് ഭീമന്‍മാരായ ഗൂഗിളില്‍ ഒരു ജോലി ഒട്ടുമിക്ക ആളുകളുടെയും സ്വപ്‌നമാണ്. എന്നാല്‍ ഈ ജോലി പുല്ലുപോലെ വലിച്ചെറിഞ്ഞ് സമോസ വില്‍പ്പനയ്ക്കിറങ്ങിയ ഒരു ചെറുപ്പക്കാരനുണ്ട്. മുനാഫ് കപാഡിയ എന്നാണ് ഇയാളുടെ പേര്. ഷിയ ഇസ്ലാമിന്റെ ഒരു ശാഖയായ ദാവൂദി ബൊഹ്‌റി സമൂഹത്തില്‍ നിന്നുള്ളയാളാണ് മനാഫ്. മകന്‍ സമോസ കച്ചവടത്തിനിറങ്ങിയപ്പോള്‍ അച്ഛന്‍ അത് എതിര്‍ത്തെങ്കിലും പിന്മാറാന്‍ മുനാഫ് ഒരുക്കമായിരുന്നില്ല. ദാവൂദി ബൊഹ്‌റി സമൂഹത്തിന്റെ തനത് രുചി ഏവരിലും എത്തിക്കുക ഈ ചെറുപ്പക്കാരന്റെ ലക്ഷ്യമായി. ഇന്ത്യയില്‍ ദാവൂദി ബൊഹ്‌റ സമുദായത്തില്‍ നിന്നുള്ള ആളുകള്‍ കുറവാണ് യെമനിലാണ് ഇവരുടെ വേരുകള്‍. 3.5 അടി വ്യാസമുള്ള പ്ലെയിറ്റിലാണ് ഈ സമുദായംഗങ്ങള്‍ ഭക്ഷണം കഴിക്കുക. തങ്ങളുടെ സമൂഹത്തിന്റെ തനത് രുചികള്‍ ദ ബോഹ്റി കിച്ചന്‍ എന്ന ബ്രാന്‍ഡിലൂടെ ജനകീയമാക്കിയ മുനാഫിനെ തേടി ഇന്നെത്തുന്നത് റാണി മുഖര്‍ജിയും ഋത്വിക് റോഷനും അടക്കമുള്ള പ്രമുഖരുടെ ഓര്‍ഡറുകളാണ്. 2014ലെ ഒരു…
Read More