ഹരുണി സുരേഷ് ശ്രീലങ്കൻ അഭയാർഥികളെ മുനന്പം തുറമുഖം വഴി കടൽ മാർഗം ഒാസ്ട്രേലിയയിലേക്ക് കടത്താനുള്ള മനുഷ്യക്കടത്ത് റാക്കറ്റിന്റെ ആദ്യ ദൗത്യം പരാജയപ്പെടുന്നത് 2011 ജൂണ് ഏഴിനായിരുന്നു. ഇന്റലിജൻസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒാസ്ട്രേലിയക്ക് കടക്കാൻ റാക്കറ്റിലെ കണ്ണികൾ വിലപറഞ്ഞുറപ്പിച്ച സീ ക്വീൻ എന്ന ഫിഷിംഗ് ബോട്ട് വൈപ്പിൻ അഴീക്കലിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തതോടെയാണ് ദൗത്യം പരാജയപ്പെട്ടത്. ആദ്യം പിടിയിലായത് സീ ക്വീനും ഹരണിമോളും മനുഷ്യക്കടത്തിന്റെ പേരിൽ മുനന്പത്ത് ആദ്യമായി പോലീസ് പിടിയിലാകുന്ന ബോട്ടും സീ ക്വീൻ തന്നെയാണ്. ബോട്ട് മാത്രമല്ല ഉടമ കന്യാകുമാരി സ്വദേശി ജോണ് കെന്നഡി(32) യും അന്ന് പോലീസ് കസ്റ്റഡിയിലായി. ഒപ്പം ഒാസ്ട്രേലിയയിലേക്ക് കടക്കാൻ എത്തിയ രണ്ടു കുട്ടികൾ അടക്കമുള്ള 11 ശ്രീലങ്കക്കാരെ കൊച്ചി നഗരത്തിലെ ഒരു ലോഡ്ജിൽ നിന്നും പോലീസ് കണ്ടെത്തി നാട്ടിലേക്ക് തിരിച്ചയച്ചു. റാക്കറ്റിനെതിരേ കേസെടുത്ത് കോടതിയിൽ ഹാജരാക്കുകയും…
Read MoreTag: munambam manushakadathu
ഓസ്ട്രേലിയൻ ചതിക്കഥ! മനുഷ്യക്കടത്തുകളുടെ മുനമ്പം; പരമ്പര-ഒന്ന്
ഹരുണി സുരേഷ് എൽടിടിഇയുടെ പതനത്തിനുശേഷം ശ്രീലങ്കൻ അഭയാർഥികളെ അനധികൃതമായി ഒാസ്ട്രേലിയയിലേക്ക് കടത്തുന്ന കേന്ദ്രമായി മുനന്പം മത്സ്യബന്ധന തുറമുഖം മാറുകയാണ്. തമിഴ് നാട്ടിലെ കന്യാകുമാരി , രാമേശ്വരം, കുളച്ചൽ മേഖലകൾ കഴിഞ്ഞാൽ ഏറ്റവും പ്രധാന കേന്ദ്രം മുനന്പം ആണെന്നാണ് പോലീസ് ഇന്റലിജൻസ് മേധാവികളുടെ വെളിപ്പെടുത്തൽ. സുരക്ഷയുടെ പേരിലുള്ള നിരീക്ഷണങ്ങളോ മറ്റ് നൂലാമാലകളോ ഒന്നും തന്നെ ഇല്ലാത്ത ഒരു തുറമുഖം എന്നതാണ് മനുഷ്യക്കടത്ത് സംഘം മുനന്പത്തെ തെരഞ്ഞെടുക്കാൻ കാരണം. സകലരുടേയും കണ്ണ് വെട്ടിച്ച് എന്ത് കടത്തും ഇവിടെ നിർബാധം നടത്താം. ഇക്കാരണത്താൽ തന്നെ വൈപ്പിനിലെ മുനന്പം മുരുക്കുംപാടം മത്സ്യബന്ധന മേഖല എപ്പോഴും ഇന്റലിജൻസ് ഉദ്യോഗസ്ഥൻമാരുടെ നിരീക്ഷണത്തിലാണ്. തമിഴ്പുലികൾക്കായി ബോട്ട് മുനന്പം ഇന്റലിജൻസിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത് 2008ലാണ്. മുനന്പത്തെ ഒരു സ്വകാര്യ ബോട്ട് യാർഡിൽ തമിഴ്പുലികൾക്കായി ബോട്ട് നിർമിക്കുന്നുവെന്ന രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബെന്നി എന്ന മേസ്തിരിയെ തേടി തമിഴ്നാട് ക്യൂ ബ്രാഞ്ച്…
Read More