ഹെല്‍ത്ത് ഡ്രിങ്കുകളായ ഹോര്‍ലിക്സും ബൂസ്റ്റുമൊക്കെ ഒരിക്കലെങ്കിലും ഉപയോഗിക്കാത്ത മലയാളികള്‍ കുറവായിരിക്കും. പലരും ഇവയിലേതെങ്കിലുമൊന്ന് പതിവായി ഉപയോഗിക്കുന്നവരും ആയിരിക്കും. ബ്രിട്ടീഷ് ബഹുരാഷ്ട്ര കമ്പനിയായ ഗ്ലാക്സോ സ്മിത്ത് ക്ലൈന്‍ പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങളാണ് ഹോര്‍ലിക്സും ബൂസ്റ്റും. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് 5500 കോടി രൂപയാണ് ഹോര്‍ലിക്സ് കൊയ്തത്. ഇതില്‍ 1540 കോടി രൂപയും കേരളത്തില്‍ നിന്നാണ്. ഇനി കാര്യത്തിലേക്ക് കടക്കാം ഹോര്‍ലിക്സിന്റെ 500ഗ്രാം പാക്കിന് വില മുമ്പ് 228 രൂപയായിരുന്നു. പുതിയ വില 239 രൂപയും. എന്നാല്‍ പറഞ്ഞു വരുന്നത് അതല്ല. ഹോര്‍ലിക്സിന്റെ 20ഗ്രാം സാമ്പിള്‍ പാക്കറ്റും മാര്‍ക്കറ്റില്‍ ലഭിക്കും ഇതിന്റെ വില അഞ്ചു രൂപയാണ്. ഇത്തരം 25 പാക്കറ്റ് എടുത്താല്‍ 500 ഗ്രാം ആകും. എന്നാല്‍ വില വെറും 125 രൂപയെ വരികയുള്ളൂ. അതായത് ഹോര്‍ലിക്സ് പ്ലാസ്റ്റിക് കുപ്പിയിലേക്ക് കയറുമ്പോള്‍ അധികമായി നമ്മള് നല്‍കേണ്ടി വരുന്നത് 113 രൂപയാണ്…
Read MoreTag: munch
കണ്ണിറുക്കല്‍ മാത്രമേ ഉള്ളൂ അല്ലേ ! പ്രിയാ വാര്യരുടെ അഭിനയം മോശമെന്ന കാരണത്താല്‍ നിര്‍മാതാക്കള്‍ പരസ്യം പിന്‍വലിച്ചു; കണ്ണിറുക്കലിന്റെ പ്രഭാവം മങ്ങുന്നുവോ ?
ഒരൊറ്റ കണ്ണിറുക്കലിലൂടെ കോടിക്കണക്കിന് ആരാധകരെ സമ്പാദിച്ച പ്രിയവാര്യരുടെ രാജയോഗം അവസാനിക്കുന്നുവോ ? പ്രിയാ വാര്യരുടെ ജനപ്രീതി മുതലെടുക്കാന്‍ അവരെ വച്ച് പരസ്യം ചെയ്ത മഞ്ച് അതില്‍ നിന്നും പിന്മാറി. പ്രിയ വാര്യരുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ സംതൃപ്തരല്ലാത്തതാണ് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരസ്യത്തിന്റെ ഭാഗമായി മുപ്പത്തിയഞ്ചോളം റീ ടേക്കുകള്‍ എടുക്കേണ്ടിവന്നെന്നാണ് നിര്മാതാക്കളോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതാണ് പിന്മാറ്റത്തിനും അതൃപ്തിക്കും കാരണമായി പറയപ്പെടുന്നു ഇതിന്റെ ഭാഗമായി പ്രിയാ വാര്യര്‍ നായികയി അഭിനയിച്ച മഞ്ചിന്റെ പരസ്യവും പിന്‍വലിച്ചു. സോഷ്യല്‍ മീഡിയയില്‍ താരമായതോടെ നേരത്തെ ഇന്‍ഫല്‍വന്‍സര്‍ മാര്‍ക്കറ്റിംഗിലേക്കും പ്രിയ ചുവടുവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മഞ്ചിന്റെ പരസ്യത്തിലും താരം എത്തുന്നത്. വിവിധ ഭാഷകളിലായി പുറത്തുവന്ന ചിത്രത്തിന് 20 ലക്ഷം രൂപയാണ് പ്രിയ പ്രതിഫലമായി ഈടാക്കിയത്. എന്നാല്‍ ഇത്രയും വലിയ തുക പ്രതിഫലം വാങ്ങിയിട്ടും നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് മാത്രമല്ല സോഷ്യല്‍ മീഡിയയാകെ പരസ്യത്തെ പരിഹസിക്കുകയും ചെയ്തിരുന്നു. ഇതാണ്…
Read More