കുഞ്ചിത്തണ്ണി: ദേവികുളം സബ് കലക്ടര്‍ വെങ്കിട്ടരാമന്‍ ശ്രീറാമിനെ ഊളമ്പാറയ്ക്കു വിടണമെന്നു മന്ത്രി എം.എം. മണി. സബ് കലക്ടര്‍ ജനവിരുദ്ധനും തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്നയാളുമാണ്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സബ് കലക്ടറുടെ നടപടികളുടെ പശ്ചാത്തലത്തിലാണ് മണിയുടെ പുതിയ പ്രസ്താവന. സിപിഎം ഏരിയാകമ്മിറ്റി അംഗം കെ.എം. തങ്കപ്പന്‍ അനുസ്മരണം കുഞ്ചിത്തണ്ണി ഇരുപതേക്കറില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മണി ഇക്കാര്യം പറഞ്ഞത്. ഇടുക്കിയില്‍ മതചിഹ്നങ്ങള്‍ ഇരിക്കുന്നതെല്ലാം പട്ടയമില്ലാത്ത സ്ഥലത്താണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇവിടെ വിശ്വാസികള്‍ ആരും ഭൂമി കയ്യേറിയിട്ടില്ല. പാപ്പാത്തിച്ചോലയില്‍ കുരിശു പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമാനമാണ്. ആര്‍എസ്എസ്സുകാര്‍ ആവശ്യപ്പെട്ടിട്ടാണ് സബ് കലക്ടര്‍ കുരിശു പൊളിച്ചത്. ആര്‍എസ്എസിനുവേണ്ടി കുഴലൂതുന്ന ഒരുത്തനും ഇങ്ങോണ്ട് വരേണ്ടയെന്നും മന്ത്രി പറഞ്ഞു.സബ് കലക്ടര്‍ ആര്‍എസ്എസിനു വേണ്ടി ഉപജാപം നടത്തുന്നയാളാണെന്നും മന്ത്രി ആരോപിച്ചു. നേരെചൊവ്വേ പോയാല്‍ എല്ലാവര്‍ക്കും നല്ലത്. ഞങ്ങള്‍ കലക്ടര്‍ക്കും സബ്…
Read MoreTag: munnar-devikulam
പപ്പായ തേടിയെത്തിയ കൊമ്പന്‍ ജനലില്‍ കൂടെ തുമ്പിക്കൈയിട്ടു; പപ്പായയാണെന്നു കരുതിപ്പിടിച്ചത്…
മൂന്നാര്‍: രാത്രിയില്‍ സുഖമായുറങ്ങുമ്പോള്‍ ജനലില്‍ കൂടി ഒരു ആന വന്നു നിങ്ങളെ തട്ടി ഉണര്‍ത്തുകയാണ്. കേട്ടിട്ട് ഒരു മുത്തശ്ശിക്കഥപോലെയുണ്ട് അല്ലേ. യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു സംഭവം നടന്നു. ഹാരിസണ്‍ മലയാളം കമ്പനിയുടെ ദേവികുളം ലോക്ക്ഹാര്‍ട്ട് എസ്‌റ്റേറ്റ് ഫാക്ടറി ഡിവിഷനില്‍ താമസിക്കുന്ന മുത്തയ്യ(67)യാണ് ആനയുടെ തലോടല്‍ അനുഭവിച്ച ഭാഗ്യവാന്‍. പഴക്കച്ചവടക്കാരനായ മുത്തയ്യയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പപ്പായ തേടിയെത്തിയതായിരുന്നു കൊമ്പന്‍. തോട്ടം തൊഴിലാളിയായ മകന്‍ ശിവകുമാറിനൊപ്പം ലയത്തിലാണ് മുത്തയ്യയുടെ താമസം.ശിവകുമാറും(42) ഭാര്യ ചന്ദ്രയും(32) മക്കളായ അഞ്ജന(5), നിധീഷ്‌കുമാര്‍(5) എന്നിവരും അകത്തെ മുറിയിലും മുത്തയ്യ വരാന്തയിലുമാണ് ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ പപ്പായയുടെ മണമടിച്ചെത്തിയ ഒറ്റയാന്‍ ജനല്‍ തകര്‍ത്തതിനു ശേഷമാണ് തുമ്പിക്കൈ നീട്ടി മുത്തയ്യയെ പിടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ മുത്തയ്യ പുതച്ചിരുന്ന കട്ടികൂടിയ പുതപ്പിലാണ് ആനയ്ക്കു പിടികിട്ടിയത്. ആന പിടിച്ച കമ്പിളി ആനയ്ക്കിരിക്കട്ടെയെന്ന് കരുതി മുത്തയ്യ കമ്പിളി ഉപേക്ഷിച്ച് അകത്തേക്കു ഓടി രക്ഷപ്പെട്ടു. എന്തായാലും പപ്പായ…
Read More