യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുക്കുടിയുടെ വാക്കുകള്‍ക്ക് ഇപ്പോള്‍ മലയാളി ചെവി കൊടുക്കാറുണ്ട്. ഒരു പ്രളയം കേരളത്തെയും മലയാളികളെയും അത്രയധികം ബുദ്ധിമുട്ടിച്ചു. അനേകം മലയാളികള്‍ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നുണ്ട്. മരുഭൂമിയില്‍ മഴ പെയ്യുമ്പോള്‍ മലയാളികള്‍ എന്തു ചെയ്യണമെന്ന് ഒമാനില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഉണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പറയുകയാണ് മുരളി തുമ്മാരുക്കുടി. തുമ്മാരുക്കുടിയുടെ വാക്കുകള്‍ ഇങ്ങനെ… മരുഭൂമിയില്‍ മഴ പെയ്യുമ്പോള്‍ മലയാളികള്‍ എന്തു ചെയ്യണം… 1999 മുതല്‍ നാല് വര്‍ഷം ഒമാനില്‍ ആയിരുന്നു ജോലി. വേനല്‍ക്കാലത്ത് പൊടിക്കാറ്റ് ഉണ്ടാകുന്പോള്‍ വിന്‍ഡോ കഌന്‍ ചെയ്യാനല്ലാതെ കാറിന്റെ വൈപ്പര്‍ ഉപയോഗിച്ച ഓര്‍മ്മയില്ല. മഴ കാണാനായി മസ്കറ്റിലുള്ളവര്‍ സലാല വരെ പോകുന്നതുകണ്ട് അതിശയം വിചാരിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ഇപ്പോള്‍ ഏറെ മാറി. 2007 ല്‍ ഗോനു കൊടുങ്കാറ്റ് ഒമാനില്‍ വലിയ മഴയും വെള്ളപ്പൊക്കവും, ആള് നാശവും, അര്‍ത്ഥനാശവും…
Read More