കോഴിക്കോട് മാളില്‍ തിരക്കിനിടയില്‍ യുവ നടിയെ കയറിപ്പിടിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുമ്പോള്‍ ആരും അതില്‍ അതിശയോക്തി പ്രകടിപ്പിക്കുന്നില്ല. കാരണം ഇത്തരം സംഭവങ്ങള്‍ ഇവിടെ ഇതാദ്യമല്ല. നടിയുടെ പ്രതികരണവും പ്രസ്താവനകളുമെല്ലാം കേരളത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുരളി തുമ്മാരുക്കുടി.കേരളത്തില്‍ ഇതൊരു നിത്യ സംഭവമായി മാറിയെന്ന്, ഈ വിഷയത്തെക്കുറിച്ച് പലവട്ടം എഴുതിയിട്ടുള്ള മുരളി തുമ്മാരുകുടി ഫേബുക്ക് പോസ്റ്റില്‍ പറഞ്ഞു. ”തിരക്കില്ലാത്തിടത്തും സ്ത്രീകള്‍ സുരക്ഷിതരല്ല. അശ്ലീലമായ കമന്റുകള്‍ പറയാന്‍, സിപ്പ് അഴിച്ചോ തുണി പൊക്കിയോ സ്വന്തം ലിംഗം പ്രദര്‍ശിപ്പിക്കാന്‍, വഴി ചോദിയ്ക്കാന്‍ എന്ന മട്ടില്‍ അശ്ളീല പുസ്തകങ്ങള്‍ തുറന്നു കാണിക്കാന്‍, പറ്റിയാല്‍ കയറിപിടിക്കാന്‍ റെഡിയായി മറ്റൊരു പറ്റം ക്രിമിനലുകള്‍ നമ്മുടെ നാട്ടിലും നഗരങ്ങളിലും സജീവമാണ്.ഇത്തരം കടന്നുകയറ്റങ്ങള്‍ക്ക് ഏതൊരു സ്ത്രീയും വിധേയയാകാം. പത്തു വയസ്സ് തികയാത്ത പെണ്‍കുട്ടി മുതല്‍ എണ്പതു കഴിഞ്ഞ മുത്തശ്ശി…
Read More