ലൂസിഫര്‍ എന്ന സിനിമയില്‍ പറഞ്ഞ ഡ്രഗ് ഫണ്ടിങ് സംഭവിച്ചു കഴിഞ്ഞെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. 2018ല്‍ ലൂസിഫറിന് തിരക്കഥയൊരുക്കുമ്പോള്‍ ഇങ്ങനെയൊരു അവസ്ഥ മുന്‍കൂട്ടി കണ്ടില്ലെന്നും മയക്കുമരുന്ന് എന്ന ഡെമോക്ലസിന്റെ വാള് ഇത്രപെട്ടന്ന് ഒരു ജനതയ്ക്കുമേല്‍ പതിക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മുരളി ഗോപിയുടെ കുറിപ്പ് ഇങ്ങനെ…2018ഇല് ‘ലൂസിഫര്‍’ എഴുതുമ്പോള്‍, അതില്‍ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാള്, 5 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ന്,അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. സമഗ്രമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ എത്ര തന്നെ പൊതു ഉത്ബോധനം നടത്തിയാലും, മുന്‍ വാതില്‍ അടച്ചിട്ട് പിന് വാതില്‍ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത മാരക രാസങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യും കുറിപ്പിനൊപ്പം ലൂസിഫറിലെ മോഹന്‍ലാലിന്റെ…
Read MoreTag: MURALI GOPI
സെന്‍സര്‍ഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണ് ! 18 തികഞ്ഞവര്‍ക്ക് സിനിമയിലെ നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവുണ്ട്; നിലവിലെ രീതി മാറിയേ മതിയാകൂ എന്ന് മുരളി ഗോപി…
പാര്‍വതി തിരുവോത്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വര്‍ത്തമാനം എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത് ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. ചിത്രം ദേശവിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു നടപടി. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ സെന്‍സര്‍ഷിപ്പ് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ മുരളിഗോപി. സെന്‍സര്‍ഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണെന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞത്. സെന്‍സര്‍ ബോര്‍ഡിനെ ഭരണപ്പാര്‍ട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂ. രാജ്യസ്‌നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിര്‍വചനത്തില്‍ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകളല്ലെന്നും അദ്ദേഹം കുറിക്കുന്നു. മുരളിഗോപിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ… സെന്‍സര്‍ ബോര്‍ഡിനെ ഭരണപ്പാര്‍ട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂ. രാജ്യസ്‌നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിര്‍വചനത്തില്‍ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകള്‍ അല്ല. അങ്ങനെ ഒതുക്കപ്പെടുന്ന പക്ഷം, അതിനെതിരെ ശബ്ദിക്കേണ്ട…
Read Moreഅഭിപ്രായങ്ങളെ അഭിപ്രായം കൊണ്ടോ മൗനം കൊണ്ടോ നേരിടാം ! മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വതി; വിവാദങ്ങള്‍ക്കിടയില്‍ പാര്‍വതിയെ പിന്തുണച്ച് മുരളി ഗോപി
കസബ വിവാദത്തിലകപ്പെട്ട് ഫാന്‍സുകാരുടെ സോഷ്യല്‍ മീഡിയാ ആക്രമണം ഏറ്റുവാങ്ങിയ പാര്‍വതിയെ പിന്തുണച്ച് നടന്‍ മുരളി ഗോപി. മലയാളത്തിലെ പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വതിയെന്നും മുരളി ഗോപി പറഞ്ഞു. അവര്‍ ഒരു അഭിപ്രായം (അത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ) പറഞ്ഞതിന്റെ പേരില്‍ അവര്‍ പങ്കുകൊള്ളുന്ന സിനിമകള്‍ക്ക് നേരെ പടനീക്കം നടത്തുക എന്നത് തികച്ചും നിരാശാജനകമാണ്. ഒരുപാട് പേരുടെ പ്രയത്നമാണ് ഒരു സിനിമ. അഭിപ്രായങ്ങളെ അഭിപ്രായങ്ങള്‍ കൊണ്ടോ മൗനം കൊണ്ടോ നേരിടാം. അസഭ്യം കൊണ്ടും ആയുധം കൊണ്ടും നേരിട്ടാല്‍. ഓര്‍മ്മയാകുന്നത് ഔചിത്യവും മര്യാദയും ആയിരിക്കും- മുരളി ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കസബ വിവാദത്തിന്റെ തുടര്‍ച്ചയായി മൈ സ്റ്റോറി എന്ന ചിത്രത്തിലെ പാര്‍വതി-പൃഥ്വിരാജ് ഗാനത്തിന് ഡിസ്‌ലൈക്ക് കൊണ്ടൊരു റിക്കാര്‍ഡ് പിറന്നിരുന്നു. ഇഷ്ടമായില്ല എന്ന അര്‍ഥത്തില്‍ യുട്യൂബില്‍ ഈ പാട്ടിന് പ്രേക്ഷകര്‍ നല്‍കിയ ഡിസ്‌ലൈക്കുകളുടെ എണ്ണം ഒരു ലക്ഷം കടന്നു.…
Read More