വേനലില്‍ കേരളം ചുട്ടുപഴുക്കുകയാണ്. ജലദൗര്‍ലഭ്യവും ചൂടും അതിരൂക്ഷമായതോടെ ജനങ്ങളെ ഭയപ്പാടിലാഴ്ത്തുന്ന സന്ദേശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ചൂടുകാലത്ത് സിലിണ്ടര്‍ ബോംബ് പോലെ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ സന്ദേശത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുകയാണ് ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് തുമ്മാരുക്കുടിയുടെ വിശദീകരണം. മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: എല്‍ പി ജി സിലിണ്ടര്‍ ബോംബാകുമോ? ചൂട് കൂടി വരുന്നതോടെ വാട്ട്സ്ആപ്പ് ശാസ്ത്രജ്ഞരും ചൂടായിക്കഴിഞ്ഞു. ‘താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയൊരപകടം നിങ്ങളുടെ വീടുകളില്‍ മറഞ്ഞിരിക്കുന്നുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായ തോതില്‍ കൂടുന്പോള്‍ പാചകത്തിന് ഉപയോഗിക്കുന്ന ഘജഏ സിലിണ്ടറില്‍ മര്‍ദ്ദം കൂടുകയും ഒരു ബോബ് ആയി പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്’ ഇതാണ് ഏറ്റവും പുതിയ വാട്ട്സ് ആപ്പ് ശാസ്ത്രം..…
Read MoreTag: murali thummarukkudy
മുരളി തുമ്മാരക്കുടി തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും വിവാഹമോചനക്കേസിനോട് സഹകരിക്കുന്നില്ലെന്നും ഭാര്യ; പ്രതികരണം അടുത്ത ദിവസങ്ങളില്‍ ഉണ്ടാവുമെന്ന് മുരളി തുമ്മാരക്കുടി…
കൊച്ചി: യുഎന്‍ ദുരന്തനിവാരണ സമിതി അംഗം മുരളി തുമ്മാരുകുടി തന്നെ മാനസികമായി പീഡിപ്പിക്കുന്നുന്നെന്ന് ഭാര്യയുടെ ആരോപണം. വിവാഹ മോചന കേസ് ഫയല്‍ ചെയ്തെങ്കിലും മുരളി സഹകരിക്കാതെ ഒഴിഞ്ഞു മാറുകയാണെന്നും ഇടപ്പള്ളി സ്വദേശിനിയായ അമ്പിളി ചക്കിങ്കല്‍ ആരോപിക്കുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാമെന്നായിരുന്നു മുരളി തുമ്മാരക്കുടിയുടെ പ്രതികരണം. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. മുരളി ഇപ്പോഴും ആദ്യ ഭാര്യയായി ബന്ധം തുടരുന്നുണ്ട്. പൊതുജനമധ്യത്തില്‍ അവരെ തന്റെ കുടുംബമായി അവതരിപ്പിക്കുകയാണെന്നും അമ്പിളി പറയുന്നു. തന്നെയും മകെനയും സംരക്ഷിക്കാനോ ജനീവയിലേക്ക് കൂടെ കൊണ്ടുപോകാനോ മുരളി ഒരിക്കലും തയാറായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഒപ്പം ജീവിക്കാന്‍ കഴിയില്ലെന്നാണ് ആവര്‍ത്തിക്കുന്നത്. ഭ്രാന്താണെന്ന് പറഞ്ഞുവരെ അധിക്ഷേപിച്ചു. ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയെങ്കിലും മുരളി കോടതി നടപടികളുമായി സഹകരിക്കുന്നില്ല. വിദ്യാഭ്യാസ വായ്പ എടുത്തും ആഭരണങ്ങള്‍ വിറ്റുമാണ് മകനെ പഠിപ്പിച്ചത്. സ്വകാര്യ ഇന്‍ഷുറന്‍സ്…
Read Moreടോയ്ലറ്റിന്റെ സ്ത്രീപുരുഷ സമത്വം ! പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ഥമായ ടോയ്ലറ്റിന്റെ ആവശ്യമില്ല; നമ്മുടെ വീടുകളില്‍ അങ്ങനെ തന്നെയല്ലേ; മുരളി തുമ്മാരുക്കുടി പറയുന്നത്…
സ്ത്രീപുരുഷ സമത്വത്തെപ്പറ്റി കൊണ്ടു പിടിച്ച ചര്‍ച്ചകള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തമായ ഒരു ചോദ്യം പലരും ചോദിക്കാറുണ്ട്.’എന്നാല്‍ പിന്നെ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വേറെ വേറെ ടോയ്ലറ്റ് എന്തിനാണ് ?’ എന്നത്. ഇക്കാര്യത്തെക്കുറിച്ച് തുറന്ന അഭിപ്രായം പറയുകയാണ് യുഎന്‍ ദുരന്തലഘൂകരണ വിദഗ്ധന്‍ മുരളി തുമ്മാരുക്കുടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയത് മുരളി തമ്മാരക്കുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ടോയ്ലറ്റിലെ സ്ത്രീ പുരുഷ സമത്വം! സ്ത്രീ പുരുഷ സമത്വത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കിടയില്‍ പാരന്പര്യവാദികളുടെ ‘ഉത്തരം മുട്ടിക്കുന്ന’ സ്ഥിരം ചോദ്യമാണ് ‘എന്നാല്‍ പിന്നെ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വേറെ വേറെ ടോയ്ലറ്റ് എന്തിനാണ്?’ എന്ന്.വാസ്തവത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വ്യത്യസ്തമായ ടോയ്ലറ്റിന്റെ ആവശ്യം ഒന്നുമില്ല. നമ്മുടെ വീടുകളില്‍ ഒക്കെ ഇപ്പോള്‍ തന്നെ കാര്യങ്ങള്‍ ഇങ്ങനെ അല്ലെ. അതുകൊണ്ട് സംസ്കാരം ഉള്ള ഒരു ജനത ആണെങ്കില്‍ പുരുഷന്മാരും സ്ത്രീകളും അല്ലാത്തവരും ഒക്കെ…
Read Moreരണ്ടാഴ്ച കഴിഞ്ഞാല്‍ നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പഴയ പടിയാകാന്‍ സാധ്യതയുണ്ട് ! പ്രളയക്കാലത്ത് വക്കീലന്മാര്ക്കും പലതും ചെയ്യാനുണ്ടെന്ന് മുരളി തുമ്മാരുക്കുടി…
കൊച്ചി: പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളം അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. രാജ്യത്തിന്റെ വിവിധഭാഗത്തു നിന്നു മാത്രമല്ല ലോകത്തിന്റെ തന്നെ വിവിധ കോണുകളില്‍ നിന്നും കേരളത്തിന് സഹായം എത്തുന്നുണ്ട്. എല്ലാവരും തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാനുള്ള നെട്ടോട്ടത്തിലുമാണ്. ഇപ്പോള്‍ പ്രളയകാലത്ത് അഭിഭാഷകര്‍ എന്ത് ചെയ്യണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഐക്യരാഷ്ട്ര സഭാ ദുരന്ത നിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് തുമ്മാരുക്കുടി ഇക്കാര്യം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള ആളുകള്‍ ഈ പ്രളയ കാലത്ത് ഒറ്റക്കെട്ടായി ദുരിതത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ തയ്യാറായി. വക്കീലന്മാരും (ജഡ്ജിമാര്‍ ഉള്‍പ്പടെ) വ്യത്യസ്തമായിരുന്നില്ല. കോടതികളും ബാര്‍ അസോസിയേഷനും ആസ്ഥാനമാക്കി അവരും രക്ഷാ പ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും ഇറങ്ങി. ഇപ്പോഴും തുടരുന്നു.ഇനിയുള്ള സമയം ആളുകള്‍ അവരുടെ തൊഴിലനുസരിച്ച് പുനരധിവാസത്തില്‍ ഇടപെടുന്നതാണ് ശരി എന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ. ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍മാര്‍ ചെളി മാറ്റാന്‍ നടക്കുന്നതിലും, ഡോക്ടര്‍മാര്‍…
Read More