കോഴിക്കോട്: പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്ന മേയ് 24ന് പ്രതിപക്ഷ നേതാവ് സഭയില്‍ ഉണ്ടാകുമെന്ന് കെ. മുരളീധരന്. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇത്രയും വൈകിയത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പരാജയത്തെ പരാജയമായി തന്നെ കാണുന്നു. ഒരു പരാജയവും ശാശ്വതമല്ല. വികാരമല്ല വിവേകമാണ് വേണ്ടതെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് നിയമനം സംബന്ധിച്ച തീരുമാനം ഇന്നോ നാളെയോ സ്വീകരിക്കും. പ്രതിപക്ഷ നേതാവ് ആരാകണമെന്ന് എംഎല്‍എമാര്‍ അഭിപ്രായം അറിയിക്കും. സംഘടന കാര്യമാണ് ഇനി മുഖ്യം. അപ്പോള്‍ കെപിസിസി പ്രസിഡന്റിന്റെ കാര്യവും ചര്‍ച്ച ചെയ്യും. മുരളീധരൻ വ്യക്തമാക്കി. സംഘടന തലത്തിൽ മൊത്തം അഴിച്ചു പണി വേണം. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാർട്ടിക്ക് അടിത്തറ ഇല്ലാതായതാണ്. ഹൈക്കമാൻഡ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാൻ ഇവിടെ കഴിഞ്ഞില്ല. സ്ഥാനങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ…
Read MoreTag: muralidharan
ചതിച്ചതാ..! വിൻസെന്റിന്റെ അറസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; ഗൂഢലക്ഷ്യങ്ങളോടെയുള്ള കേസായതുകൊണ്ട് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: കോവളം എംഎൽഎ എം. വിൻസെന്റിന്റെ അറസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ എംഎൽഎ. അറസ്റ്റിനു മുമ്പും പിമ്പും അന്വേഷണ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നത് പരിശോധനയ്ക്കു വിധേയമാക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ നെയ്യാറ്റിൻകര സബ്ജയിലിൽ വിൻസെന്റ് എംഎൽഎയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മുരളീധരൻ . എംഎൽഎയെ ശാസ്ത്രീയമായി ചോദ്യം ചെയ്തു എന്നു പറയുന്ന പോലീസ് എന്തു ചോദ്യം ചെയ്യലാണു നടത്തിയതെന്നു മനസിലാകുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥയായ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അജിതാ ബീഗം വിൻസെന്റിനെ ചോദ്യം ചെയ്തിട്ടില്ല. മുൻമന്ത്രി ജോസ് തെറ്റയിലിനെതിരേയും വടക്കാഞ്ചേരിയിലെ സിപിഎം കൗണ്‍സിലർക്കെതിരെയും പീഡനക്കേസുകളിൽ വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും കേസെടുത്തില്ല. ജോസ് തെറ്റയിൽ മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും എംഎൽഎ സ്ഥാനം രാജിവച്ചില്ല. സംസ്ഥാനത്ത് ഇരട്ടനീതിയാണു സർക്കാർ നടപ്പിലാക്കുന്നത്. വിൻസെന്റിനെതിരേ എടുത്തിട്ടുളളതു ചില ഗൂഢലക്ഷ്യങ്ങളോടെയുള്ള കേസായതുകൊണ്ടുതന്നെ നിയമപരമായും…
Read More