അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം അടിപിടിയിലെത്തിയതിനെത്തുടര്ന്ന് കൊലക്കേസ് പ്രതി അയല്‍വാസിയുടെ മൂക്ക് കടിച്ചു മുറിച്ചതായി പരാതി. മുന്‍വൈരാഗ്യമാണ് ഇരുവരുടെയും തമ്മില്‍ തല്ലലിന് കാരണമെന്ന് പോലീസ് പറയുന്നു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിയങ്ങാട്ട് ഫിലിപ്പിനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഫിലിപ്പിനെ ആക്രമിച്ച ജോര്‍ജിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് ജോര്‍ജ്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഫിലിപ്പിനു നേരെ കത്തി വീശുകയും ഇത് തടയാന്‍ ഫിലിപ്പ് ശ്രമിക്കുകയും ചെയ്തു. അതിനിടെ ജോര്‍ജ് ഫിലിപ്പിന്റെ മൂക്കില്‍ കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച രാവിലെ അരുവിക്കുഴി ലൂര്‍ദ് മാതാ പള്ളിപരിസരത്താണ് അക്രമണം നടന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്ന് വരികയാണെന്ന് പള്ളിക്കത്തോട് പോലീസ് പറഞ്ഞു.
Read MoreTag: murder case
പണം കൊണ്ടോ മറ്റ് കാര്യങ്ങള്‍ കൊണ്ടോ എന്നെ സ്വാധീനിക്കാനാവില്ല ! ചാന്ദ്നി കൊലക്കേസില്‍ ആളൂര്‍ പറയുന്നതിങ്ങനെ…
അഞ്ചു വയസുകാരി ചാന്ദ്നിയുടെ മരണത്തില്‍ നിന്ന് കേരളക്കര ഇപ്പോഴും മുക്തമായിട്ടില്ല. ബാലികയെ അതിക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ അസഫാക് ആലം മുമ്പ് പോക്സോക്കേസില്‍ ജാമ്യത്തിലിറങ്ങിയ മുങ്ങിയ പ്രതിയാണെന്നത് അമ്പരപ്പുളവാക്കുകയാണ്. പൊതുവെ ഇത്തരം കേസുകളില്‍ പ്രതിഭാഗത്തിനൊപ്പം നിലകൊള്ളുന്ന അഡ്വ.ബി ആളൂര്‍ ഇത്തവണ വാദിഭാഗത്തിനൊപ്പമാണെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. താന്‍ വാദി ഭാഗം ഏറ്റെടുക്കും എന്ന് ആളൂര്‍ പറയുന്നു. താന്‍ ചാന്ദിനി മോള്‍ക്ക് ഒപ്പമാണെന്ന് പറഞ്ഞ ആളൂര്‍ ഇതേ കുറിച്ച് ഒരുപാട് വ്യക്തികളും സംഘടനകളും എന്നോട് സംസാരിച്ചുവെന്നും പറഞ്ഞു. ആ കൊച്ചുകുട്ടിയെ പിച്ചി ചീന്തിയ കാപാലികന് പരമാവധി ശിക്ഷയായ തൂക്കുകയര്‍ വാങ്ങി നല്‍കും അദ്ദേഹം പറഞ്ഞു. തന്നെ ഒരിക്കലും പണം കൊണ്ടോ മറ്റ് കാര്യങ്ങള്‍ കൊണ്ടോ സ്വാധീനിക്കാന്‍ കഴിയില്ല. 12 വയസിന് മുകളില്‍ ബലാത്സംഗം ജീവപര്യന്തം ആണ്. ഇത് നിര്‍ഭയ കേസിനോട് അടുത്ത് നില്ക്കുന്ന കേസ് തന്നെ ആളൂര്‍ പറഞ്ഞു.…
Read More