അവനെ തീര്‍ത്തേക്ക് ! ബിജെപി എംഎല്‍എയെ കൊല്ലാന്‍ പദ്ധതിയിട്ട് കോണ്‍ഗ്രസ് നേതാവ്;വീഡിയോ പുറത്ത്…

ബിജെപി എംഎല്‍എയെ കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് പദ്ധതിയിടുന്ന വീഡിയോ പുറത്ത്. കര്‍ണാടകയിലാണ് സംഭവം. യെലഹങ്ക എംഎല്‍എ എസ്ആര്‍ വിശ്വനാഥനെ വകവരുത്താന്‍ കോണ്‍ഗ്രസ് നേതാവായ ഗോപാല്‍കൃഷ്ണ ആസൂത്രണം ചെയ്യുന്ന വീഡിയോയാണ് പുറത്തായത്. ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും ക്ഷണ നേരത്തിനുള്ളില്‍ വൈറലായി.ഗോപാല്‍കൃഷ്ണ മറ്റൊരാളുമായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ‘അവനെ കൊല്ലണം, എംഎല്‍എയെ തീര്‍ത്തേക്ക്. അതിനായി ഒരു കോടിയോ മറ്റോ ചെലവാകും. അത് ഓക്കെയാണ്. തീര്‍ത്തേക്ക്. ഇക്കാര്യം നമുക്കിടയില്‍ മാത്രമായി ഒതുങ്ങണം, മറ്റാരും ഇതേക്കുറിച്ച് അറിയരുത്’ എന്നും ഗോപാല്‍കൃഷ്ണ വീഡിയോയില്‍ പറയുന്നു. കന്നടയിലാണ് കൊലപാതകം സംബന്ധിച്ച ഇരുവരുടെയും ചര്‍ച്ച. അതേസമയം വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Read More