കോഴിക്കോട്: ആനയെ ഭീകരജീവിയായി ചിത്രീകരിക്കുന്ന പദപ്രയോഗങ്ങള്‍ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം. ആനയെ കൊലയാളി മൃഗമായി വിശേഷിപ്പിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ഛത്തീസ്ഗഢിലെ വി.നിതിന്‍ സംഗ്വി സമര്‍പ്പിച്ച നിവേദനത്തിലാണ് നടപടി. കൊലയാളി, കൊലകൊല്ലി, ആനക്കലി, ആനപ്പക തുടങ്ങിയ പ്രയോഗങ്ങള്‍ ആനകളുടെ സ്വഭാവസവിശേഷതകള്‍ക്ക് ചേരുന്നതല്ലെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇത്തരം പദപ്രയോഗങ്ങള്‍ പാടില്ലെന്ന് ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങളെ അറിയിക്കണമെന്ന് വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. ഇക്കാര്യം സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും വനം മന്ത്രാലയത്തിനുവേണ്ടി എലിഫെന്റ് പ്രോജക്ട് അധികൃതര്‍ കൈമാറിയ സര്‍ക്കുലറില്‍ പറയുന്നു. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഇത്തരം പേരുകളും വിശേഷണങ്ങളും വ്യാപകമായ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍. കുലീന സ്വഭാവമുള്ള വന്യജീവിയായ ആന മനുഷ്യര്‍ക്കും വിളകള്‍ക്കും ജീവനോപാധികള്‍ക്കും അപൂര്‍വമായാണ് നാശനഷ്ടമുണ്ടാക്കുകയെന്നു സര്‍ക്കുലറില്‍ പറയുന്നു. ഹിന്ദി മാധ്യമങ്ങളിലെ പദപ്രയോഗങ്ങള്‍ ഉദാഹരിച്ചാണ് 2021 ഓഗസ്റ്റില്‍ സംഗ്വി നിവേദനം നല്‍കിയത്. മലയാള…
Read MoreTag: murderer
‘എന്തൊരു കരുതലാണ്’ ഈ പ്രസ്ഥാനത്തിന് ! കൊലക്കേസ് പ്രതി പരാളിലിറങ്ങിയപ്പോള് ‘ഭാരവാഹിത്വം’ നല്കി ഡിവൈഎഫ്ഐ…
പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയ്ക്ക് മേഖലാ വൈസ് പ്രസിഡന്റ് സ്ഥാനം നല്കി ഡിവൈഎഫ്ഐയുടെ ആദരം. കോവിഡ് ആനുകൂല്യത്തില്‍ ജയിലില്‍ നിന്നും പരോളിലിറങ്ങിയ പ്രതി ആന്റണിയെയാണ് ആര്യാട് ഐക്യഭാരതം ഡി.വൈ.എഫ്.ഐ മേഖല വൈസ്പ്രസിഡന്റായി തെരഞ്ഞെടുത്തത്. 2008 നവംബര്‍ 16ന് ആലപ്പുഴ നഗരത്തിലെ കാളാത്ത് വാര്‍ഡില്‍ അജു എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് ആന്റണിയെ കോടതി ശിക്ഷിച്ചത്. സിപിഐ പ്രവര്‍ത്തകനായിരുന്ന അജുവിനെ കൊലപ്പെടുത്തിയ കേസില്‍ ആന്റണി ഉള്‍പ്പടെ ഏഴു പ്രതികളാണ് ഉണ്ടായിരുന്നത്. ഏഴുപേര്‍ക്കും ആലപ്പുഴ ജില്ലാ കോടതി ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജില്ലാ കോടതിയുടെ വിധി ശരിവയ്ക്കുകയാണ് ചെയ്തത്. ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് കോവിഡിനെത്തുടര്‍ന്നാണ് പരോള്‍ അനുവദിച്ചത്. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തത് തന്നെ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഡിവൈഎഫ്ഐയുടെ പ്രതിനിധി സമ്മേളനത്തില്‍ പ്രതിയായ ഒരാളെ പങ്കെടുപ്പിച്ചതിനെതിരേ പാര്‍ട്ടിക്കുള്ളിലും കലാപം…
Read Moreആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന നരാധമനെ ഏറ്റുമുട്ടലിലൂടെ ഇല്ലാതാകാക്കുമെന്ന് മന്ത്രി ! പിന്നാലെ പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തി…
ആറു വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു(30)വിന്റെ മൃതദേഹം ഖാന്‍പുര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ റെയില്‍വേ പാളത്തിലാണ് കണ്ടെത്തിയത്. പ്രതിയെ ഏറ്റുമുട്ടലിലൂടെ കൊല്ലുമെന്ന് ചൊവ്വാഴ്ച തെലുങ്കാനയിലെ തൊഴില്‍ മന്ത്രി മല്ല റെഡ്ഡി പറഞ്ഞിരുന്നു. കൂടാതെ ഇയാളെ പിടികൂടാനായി പതിനഞ്ചോളം പോലീസ് സംഘങ്ങളെ രൂപീകരിക്കുകയും ചെയ്തു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തിയത്. രാജു ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം ഒന്‍പതിനാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ രാജുവിന്റെ വീട്ടില്‍നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. അര്‍ദ്ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം.പ്രതി ഒളിവില്‍ പോകുകയും ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു.
Read Moreപിതാവിന്റെ കൊലപാതകത്തില്‍ അമ്മയെയും കാമുകനെയും കുടുക്കിയത് ആറുവയസ്സുകാരന്റെ മൊഴി ! കൊല്ലപ്പെട്ട വിനോദിന്റെ ഭാര്യ മൊഴി നല്‍കിയത് ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന്…
തിരുവനന്തപുരം: വട്ടപ്പാറ കല്ലയത്ത് യുവാവ് കുത്തേറ്റ മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിലാകാന്‍ കാരണം ആറുവയസ്സുകാരന്റെ നിര്‍ണായക മൊഴി. കാരമൂട് നമ്പാട് വിനോദ് ആണ് വട്ടിയൂര്‍ക്കാവ് സ്വദേശിയായ മനോജിന്റെ കത്തിക്ക് ഇരയായത്. സംഭവത്തില്‍ വിനോദിന്റെ ഭാര്യ രാഖിയും രണ്ടാം പ്രതിയാകുമെന്നാണ് സൂചന. ഇവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.വിനോദിന്റെ ആറുവയസ്സുകാരനായ മകന്റെ നിര്‍ണ്ണായകമായ മോഴിയാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കാരണമായത്. കഴിഞ്ഞ 12ന് വാടകക്കെട്ടിടത്തിന് മുന്നില്‍ കടുത്തില്‍ കുത്തേറ്റ രക്തം വാര്‍ന്ന നിലയില്‍ അബോധാവസ്ഥയിലാണ് വിനോദിനെ കണ്ടെത്തിയത്. ഞായറാഴ്ച ദിവസം പള്ളിയില്‍ പോയി മടങ്ങിയെത്തിയ വിനോദ് അടുക്കളയില്‍ മനോജിനെ കണ്ടത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നമുണ്ടായത്. പ്രകോപിതനായ മനോജ് കത്തിയെടുത്ത് വിനോദിന്റെ കഴുത്തിന്റെ ഇടതുഭാഗത്ത് കുത്തിയിറക്കുകയായിരുന്നു.പരിക്കേറ്റ വിനോദ് പുറത്തേക്ക് ഓടിയിറങ്ങുകയും ബോധരഹിതനായി വീഴുകയുമായിരുന്നു. ഈ സമയത്ത് പ്രതി അടുക്കളവാതില്‍ വഴി ഇറങ്ങി ഓടുകയും ചെയ്തു. വിനോദ് കഴുത്തറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന ഭാര്യയുടെ…
Read More