മനശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഒരേ സ്വഭാവമുള്ളവരെ ഒരുമിച്ചു പരിഗണിക്കാമെങ്കിലും ഓരോ വ്യത്യസ്ഥമായ കാര്യങ്ങള്‍ നടക്കുമ്പോഴാണ് പലരുടെയും അപൂര്‍വമായ മനശാസ്ത്രം വെളിയില്‍ വരുന്നത്. പിഞ്ചു ബാലികമാര്‍ ഇന്ത്യയില്‍ കൊല്ലപ്പെടുമ്പോള്‍ കുറ്റവാളികള്‍ കുറ്റം നിഷേധിക്കാന്‍ നെട്ടോട്ടമോടുകയാണ്. എന്നാല്‍ അമേരിക്കയില്‍ ആറു വയസ്സുകാരിയുടെ കൊലപാതകം ഏറ്റെടുക്കാന്‍ 59 പേരാണ് രംഗത്തെത്തിയത്. 600 കൊലക്കുറ്റം ഏറ്റെടുത്ത നിരപരാധി ഒടുവില്‍ വധശിക്ഷ ഏറ്റു വാങ്ങുകയും ചെയ്തു. പ്രശസ്തിയുടെ വെളിച്ചത്ത് നിലനില്‍ക്കാനും ശ്രദ്ധ പിടിച്ചപറ്റാനുമുള്ള മനുഷ്യ മനശ്ശാസ്ത്രം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ചില വിഖ്യാത കുറ്റകൃത്യങ്ങളിലെ അസാധാരണ സംഭവങ്ങളായി ചരിത്രം ഇവ കുറിച്ചു വെച്ചിരിക്കുന്നു. 1996 ല്‍ കൊളറാഡോ സംസ്ഥാനത്ത് ബൗള്‍ഡര്‍ നഗരത്തില്‍ ക്രിസ്മസ് ദിനത്തില്‍ അമേരിക്കന്‍ കോടീശ്വരന്‍ ജോണ്‍ ബെന്നറ്റിന്റെ ആറു വയസുകാരിയായ മകള്‍ പെട്രീഷ്യ രാംസേയ്ക്ക് മൃഗീയമായി കൊല്ലപ്പെട്ടു. വന്‍ വിവാദമായ കേസില്‍ ആ പൈശാചിക കൊലയുടെ ഉത്തരവാദിത്വം ജോണ്‍ മാര്‍ക്ക് കാര്‍ എന്ന വ്യക്തി…
Read More