കൊല്ലം: ചികില്‍സ നിഷേധിക്കപ്പെട്ട് തമിഴ്നാട് സ്വദേശി മുരുകന് മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ആംബുലന്‍സ് ഡ്രൈവര്‍ രംഗത്ത്. അന്ന് മുരുകനെയും കൊണ്ട് നിരവധി ആശുപത്രികളിലേക്ക് ചീറിപ്പാഞ്ഞ ആംബുലന്‍സ് െ്രെഡവര്‍ രാഹുലാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ചികില്‍സ ലഭിക്കാതെ ഏഴു മണിക്കൂറോളം ആംബുലന്‍സിനകത്തു കിടന്നാണ് മുരുകന് അന്ത്യശ്വാസം വലിച്ചത്. സ്വകാര്യ ആശുപത്രികളെയും മെഡിക്കല്‍ കോളേജിനെയും സമീപിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ചികില്‍സ നിഷേധിക്കപ്പെടുകയായിരുന്നു. മുരുകന് തമിഴ്നാട് സ്വദേശിയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് കൊല്ലത്തെ മെഡിസിറ്റി ആശുപത്രി വെന്റിലേറ്റര്‍ നിഷേധിച്ചതെന്ന് രാഹുല്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തി. മെഡിസിറ്റി ആശുപത്രിയില്‍ പോര്‍ട്ടബിള്‍ വെന്റിലേറ്ററുണ്ടായിരുന്നു. എന്നിട്ടും അതു ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും രാഹുല്‍ പറഞ്ഞു. അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കില്‍ മുരുകന്റെ ജീവന് രക്ഷിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ചികില്‍സ നല്കാന് അവര്‍ തയയാറായില്ലെന്ന് രാഹുല്‍ തുറന്നടിച്ചു. വെന്റിലേറ്റര്‍ സൗകര്യമുണ്ടോയെന്ന് വിളിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് മെഡിക്കല്‍ കോളേജിലേക്ക്…
Read More