1981ലെ ഓസ്ട്രേലിയ-പാകിസ്ഥാന് പെര്‍ത്ത് ടെസ്റ്റിനിടെ ഓസ്ട്രേലിയയുടെ ഡെന്നീസ് ലിലിയെ ബാറ്റു കൊണ്ട് തല്ലാനോങ്ങിയ പാക് താരം ജാവേദ് മിയാന്‍ദാദിന്റെ പ്രവൃത്തി ക്രിക്കറ്റിന്റെ സല്പ്പേരിനാകെ കളങ്കം വരുത്തിയിരുന്നു. ഇതിനു സമാനമായ ഒരു സംഭവമാണ് ബംഗ്ലാദേശിലെ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റായ ബംഗബന്ധു ട്വന്റി20 കപ്പില്‍ അരങ്ങേറിയത് 20 മത്സരങ്ങള്‍ക്കു ശേഷം മുന്നിലെത്തിയ നാലു ടീമുകള്‍ പ്ലേ ഓഫ് ഉറപ്പിച്ചു. തിങ്കളാഴ്ച നടന്ന നിര്‍ണായക മത്സരത്തില്‍ ബെക്സിംകോ ധാക്കയും ഫോര്‍ച്യൂണ്‍ ബരിഷാലുമാണ് ഏറ്റുമുട്ടിയത്. ധാക്ക ഒന്‍പത് റണ്‍സിന്റെ വിജയം സ്വന്തമാക്കിയെങ്കിലും മത്സരത്തിനിടയിലെ ധാക്ക ക്യാപ്റ്റന്‍ മുഷ്ഫിഖറിന്റെ പെരുമാറ്റമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. മത്സരത്തിനിടെ സ്വന്തം ടീമിലെ താരമായ നാസും അഹമ്മദിന് നേരെയായിരുന്നു മുഷ്ഫിഖറിന്റെ രോഷപ്രകടനം. നാസുമിനെ മുഷ്ഫിഖര്‍ അടിക്കാന്‍ ഓങ്ങുന്നതിലേക്കു വരെയെത്തി കാര്യങ്ങള്‍. ഉടന്‍ സഹതാരങ്ങള്‍ ഓടിയെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. ഫോര്‍ച്യൂണ്‍ ബരിഷാല്‍ ടീമിന് ജയിക്കാന്‍ 19 പന്തില്‍…
Read MoreTag: Mushfiqur Rahim
എന്റെ പൊന്നോ…ഞാനെങ്ങുമില്ല ! കുടുംബത്തിന് വലിയ ആശങ്കയാണുള്ളത്; പാക്കിസ്ഥാനില്‍ പോയി ക്രിക്കറ്റ് കളിക്കാന്‍ താനില്ലെന്ന് തുറന്നു പറഞ്ഞ് മുഷ്ഫിക്കര്‍ റഹിം…
പാക്കിസ്ഥാനില്‍ പോയി ക്രിക്കറ്റ് കളിക്കാന്‍ താനില്ലെന്നു തുറന്നു പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ്താരം മുഷ്ഫിക്കര്‍ റഹിം. കുടുംബത്തിന്റെ ആശങ്ക കൂടി പരിഗണിച്ച് ബംഗ്ലദേശിന്റെ പാക്ക് പര്യടനത്തില്‍നിന്നു വിട്ടുനില്‍ക്കാനാണു തീരുമാനമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇതേ കാരണത്തില്‍ പാക്കിസ്ഥാന് ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ പാക്കിസ്ഥാന് സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) നിന്നും മുഷ്ഫിഖര്‍ റഹീം പിന്മാറിയിരുന്നു. പാക്കിസ്ഥാനില്‍ പോകുന്നില്ലെന്ന തീരുമാനം വളരെക്കാലം മുമ്പു തന്നെ എടുത്തതാണെന്നും ഇക്കാര്യം ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കുകയും ചെയ്തു. കുടുംബത്തിന് ആശങ്കയുണ്ട്. ഞാന്‍ പാക്കിസ്ഥാനിലേക്കു പോകുന്നതില്‍ അവര്‍ക്കു താല്പര്യമില്ല. കാര്യങ്ങള്‍ വിശദീകരിച്ച് ബോര്‍ഡിന് കത്തെഴുതിയിട്ടുണ്ട്. ബംഗ്ലദേശിനായി കളിക്കാതിരിക്കുന്നതു കുറ്റം തന്നെയാണ്. പക്ഷേ പാക്കിസ്ഥാന് ക്രിക്കറ്റ് ലീഗില്‍ കളിക്കുന്നതില്‍നിന്നും ഞാന്‍ പിന്മാറിയിരുന്നു. ടൂര്‍ണമെന്റ് മുഴുവന്‍ പാക്കിസ്ഥാനിലാണു നടക്കുന്നതെന്ന് അറിഞ്ഞതോടെയാണ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നും റഹിം വ്യക്തമാക്കി. പാക്കിസ്ഥാനില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും തനിക്ക് അവിടെ പോയി കളിക്കാനുള്ള ആത്മവിശ്വാസം വന്നിട്ടില്ലെന്ന്…
Read More