പാട്ടുപാടി മഴ പെയ്യിക്കുക എന്ന് കേട്ടിട്ടില്ലേ…എന്നാലിവിടെ പാട്ടു പാടി ‘ഡോളര്‍ മഴ’ പെയ്യിച്ച കഥയാണ് വാര്‍ത്തയാകുന്നത്. റഷ്യന്‍ യുദ്ധത്തില്‍ യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ വേദിയില്‍ ഗുജറാത്തി നാടന്‍പാട്ടു കലാകാരി ഗീതാ ബെന്‍ റബാരി പാട്ട് പാടിയപ്പോഴാണ് ഡോളര്‍ മഴപോലെ പെയ്തിറങ്ങിയത്. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് വലയുന്ന യുക്രെയ്ന് ജനതയ്ക്കായി പണം സമാഹരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച പരിപാടിയിലാണ് പണം കുമിഞ്ഞുകൂടിയത്. അറ്റ്ലാന്റയില്‍ ആയിരുന്നു സംഗീതപരിപാടി. തന്റെ പാട്ടും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഉള്‍പ്പെടുന്ന വിഡിയോ രംഗങ്ങള്‍ ഗീതാ ബെന്‍ റബാരി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചെങ്കിലും പിന്നീട് നീക്കം ചെയ്തു. ഡോളര്‍ കൂമ്പാരത്തിനു നടുവിലിരിക്കുന്ന ഗായികയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറല്‍ ആയിരിക്കുകയാണ്. ഏകദേശം 2.25 കോടി രൂപയാണ് ഗീതാ ബെന്‍ റബാരി നേടിയത്. ഗീതാ ബെന്‍ പാട്ടുപാടുമ്പോള്‍ പിന്നില്‍ നിന്ന് പ്രവാസികള്‍ ഡോളറുകള്‍ മഴ പോലെ വര്‍ഷിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.…
Read MoreTag: music
മാതാപിതാക്കള്‍ സംഗീതാധ്യാപകര്‍ ! മക്കള്‍ ഉപകരണ സംഗീതത്തില്‍ വിദഗ്ധര്‍; സംഗീതം പൊഴിക്കുന്ന കുടുംബത്തിന്റെ വീഡിയോ കാണാം…
സംഗീതത്തില്‍ മുങ്ങി ജീവിക്കുന്ന ഒരു കുടുംബമുണ്ട് കോഴിക്കോട്ട് നാദാപുരത്ത്. ക്ലാസിക്കല്‍ സംഗീതത്തിന്റെ ചിട്ടവട്ടങ്ങളില്‍ ജീവിക്കുന്ന തരണി ഇല്ലത്ത് ശ്രീ രാമചന്ദ്രന് നമ്പൂതിരിയുടെയും കുടുംബത്തിന്റെയും ശ്വാസത്തില്‍ പോലുമുണ്ട് സംഗീതം. സംഗീതാധ്യാപകനായ രാമചന്ദ്രന് നമ്പൂതിരിയുടെ ഭാര്യ മഞ്ജുളയും സംഗീത അധ്യപികയാണ്. രണ്ടു മക്കളില്‍ മൂത്തയാള്‍ മനുശങ്കര്‍ മൃദംഗവാദനത്തില്‍ വിദഗ്ധനാണ്. 10-ാം ക്ലാസില്‍ പഠിക്കുന്ന രണ്ടാമത്തെ മകന് അഭിരാം വിസ്മയം തീര്ക്കുന്നതാവട്ടെ വയലിനിലും. ഈ കുടുബത്തെക്കുറിച്ചുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
Read Moreഎനിക്ക് അഭിനയത്തേക്കാള്‍ പ്രിയപ്പെട്ട മറ്റൊരു കാര്യമുണ്ട് ! സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയിട്ടുള്ള ഗൗരിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു…
വാനമ്പാടി എന്ന സീരിയലിലൂടെ കേരളത്തിലെ കുടുംബപ്രേഷകരുടെ മനസ്സില്‍ കയറിക്കൂടിയ കൊച്ചു സുന്ദരിയാണ് ഗൗരി. എന്നാല്‍ തനിക്ക് അഭിനയത്തേക്കാള്‍ താല്പര്യം പാട്ടിനോടാണെന്നാണ് ഈ കൊച്ചു താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വാനമ്പാടിയുടെ തിരക്ക് കാരണം സംഗീത പഠനം നിലച്ചിരിക്കുകയാണെന്നും സംഗീതവും പഠനവും മുമ്പോട്ടു കൊണ്ടു പോകുന്നതിനാണ് മുന്‍തൂക്കം എന്നതിനാല്‍ വാനമ്പാടി കഴിഞ്ഞാല്‍ പിന്നെ ഉടനെ ഒരു സീരിയലില്‍ അഭിനയിക്കില്ലെന്നും ഗൗരി വ്യക്തമാക്കുന്നു. പക്ഷെ നല്ല സിനിമകളില്‍ അവസരം കിട്ടിയാല്‍ വിട്ടുകളയില്ലെന്നും ഗൗരി പറയുന്നു. ടീച്ചര്‍ ആകണമെന്നാണ് പ്രേക്ഷകരുടെ അനുമോളുടെ ആഗ്രഹം. സംഗീത കുടുംബത്തില്‍ ജനി്ച്ചതിനാല് ആകാം അഭിനയത്തെക്കാള്‍ പാട്ടിന് മുന്‍തൂക്കം ഗൗരി നല്കുന്നു. തിരുവനന്തപുരത്തെ കാര്‍മല്‍ സ്കൂളില്‍ ഏഴാം ക്ലാസിലാണ് ഗൗരി പഠിക്കുന്നത്. അമ്മ ഷീലയും സഹോദരന് ശങ്കറുമാണ് താരത്തിന്റെ കുടുംബം. അനുമോനും അനുമോളുമൊക്കെയായി വാനമ്പാടിയില്‍ തകര്‍ത്തഭിനയിച്ച കുഞ്ഞുതാരത്തിന്റെ പേര് ഗൗരി കൃഷ്ണ എന്നാണ്. സീരിയലില്‍ കേന്ദ്ര കഥാപാത്രത്തെയാണ് ഗൗരി…
Read Moreറൂമില്‍ എത്തിയപ്പോള്‍ അവിടെ കഴിക്കാന്‍ ഒന്നും ഇല്ലായിരുന്നു !ആ സമയത്താണ് റൂം സര്‍വീസ് എന്ന് പറഞ്ഞ് ഒരാള്‍ എന്റെ റൂമിലേക്ക് വന്നത്; എസ്പിബിയുമായുള്ള ആത്മബന്ധം വ്യക്തമാക്കി യേശുദാസ്…
ഇന്ത്യന്‍ സംഗീതത്തിലെ രണ്ടു ഇതിഹാസങ്ങളാണ് യേശുദാസും എസ്പി ബാലസുബ്രഹ്മണ്യവും. ഇരുവരും ഒരുമിച്ച് പാടിയ പാട്ടുകളൊക്കെ വന്ഹിറ്റായിട്ടുമുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ‘കിണര്‍’ എന്ന ചിത്രത്തിലാണ് ഒരുമിച്ച് പാടിയത്. ഈ പാട്ട് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ അടുത്ത് സിംഗപ്പൂരില്‍ നടന്ന ‘വോയ്സ് ഓഫ് ലെജന്‍സ്’ എന്ന പരിപാടിയില്‍ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. ഈ പരിപാടിയില്‍ വെച്ചാണ് ഗാനഗന്ധര്വന് യേശുദാസ് എസ്പിബിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് മനസ് തുറന്നത്. ‘ബാലു എന്നാല്‍ എനിക്ക് എന്റെ സ്വന്തം സഹോദരനെ പോലെയാണ്. ഈ കാര്യം ഇപ്പോള്‍ നിങ്ങളോട് പറയാതിരിക്കാന്‍ വയ്യ. പണ്ട് പാരീസില്‍ ഒരു പരിപാടിയ്ക്ക് പോയി തിരിച്ച് ഹോട്ടലില്‍ എത്തിയത് വിശന്ന് വലഞ്ഞാണ്. എന്നാല്‍ റൂമില്‍ എത്തിയപ്പോള്‍ അവിടെ കഴിക്കാന്‍ ഒന്നും ഇല്ലായിരുന്നു. ആ സമയത്താണ് റൂം സര്‍വീസ് എന്ന് പറഞ്ഞ് ഒരാള്‍ എന്റെ റൂമിലേക്ക് വന്നത്.…
Read Moreസച്ചിന് പാടുന്നു! ഒപ്പം സോനു നിഗവും; ക്രിക്കറ്റ് ഇതിഹാസം സംഗീതലോകത്തും താരമാകാനൊരുങ്ങുന്നു; വീഡിയോ കാണാം
സച്ചിന് ടെന്‍ഡുല്‍ക്കര്‍ എന്നത് ഒരു വ്യക്തിയല്ല മറിച്ച് ഒരു വികാരമാണ്. ഇന്ത്യക്കാര്‍ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശവും വികാരവുമാണ് സച്ചിന് ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവം. മൂന്നും നാലും തലമുറകളില്‍ ക്രിക്കറ്റ് എന്ന കായികയിനത്തോടുള്ള ആരാധന ഉണ്ടാക്കിയ ആളാണ് സച്ചിന്. എന്നാല്‍ വിരമിച്ചതിന് ശേഷം ക്രിക്കറ്റിന് പുറമെയുള്ള മേഖലകളില്‍ പരീക്ഷണങ്ങളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേര്‍സുമായി വന്നു ഫുട്ബോളിന്റെ പുരോഗമനത്തിനായ് പ്രവര്‍ത്തിച്ചപ്പോള്‍, സച്ചിന് എ ബില്ല്യണ്‍ ഡ്രീം എന്ന ആത്മകഥ പറയുന്ന സിനിമയില്‍ അഭിനയത്തിലും ഒന്ന് പയറ്റി നോക്കി സച്ചിന്. ഇപ്പോഴിതാ സംഗീതത്തിലും ഒരു കൈ നോക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നു സച്ചിന്. പ്രശസ്ത ഗായകന് സോനു നിഗത്തിനൊപ്പമാണ് സച്ചിന് സംഗീതലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നത്. ”ക്രിക്കറ്റ് വാലി ബീറ്റ്” എന്ന ഗാനം ആലപിച്ചാണ് സച്ചിന് സംഗീത ലോകത്തിലേക്ക് കടന്നത്. മോഹന്‍ലാല്‍ ചിത്രം കാണ്ഡഹാറിന്റെ സംഗീത സംവിധാനം നിര്‍വഹിച്ച് മലയാളികള്‍ക്ക്…
Read Moreവീണ്ടും രാജഹംസമേ! ഇത്തവണ കെഎസ് ചിത്ര ഞെട്ടിയത് പാക്കിസ്ഥാന്‍കാരിയുടെ പാട്ടുകേട്ട്; അഭിനന്ദനമറിയിച്ച് ചിത്ര ഫേസ്ബുക്കില്‍; വീഡിയോ കാണാം
ചന്ദ്രലേഖ എന്ന വീട്ടമ്മ പ്രശസ്തയായത് കെ എസ് ചിത്ര പാടി അനശ്വരമാക്കിയ രാജഹംസമേ എന്ന ഗാനം പാടി യൂട്വൂബില്‍ അപ്പ്ലോഡ് ചെയ്തായിരുന്നു. നിരവധി ചിത്രങ്ങളിലും ചന്ത്രലേഖക്ക് പിന്നീട് പാടാന്‍ അവസരം ലഭിച്ചു. എന്നാല്‍ ഇനി പാകിസ്താന് കാരി നസിയാ അമീന് മൊഹമ്മദിന്റെ ഊഴമാണ്. പാക് സുന്ദരിയുടെ പാട്ടും രാജഹംസമേ തന്നെയാണ്. 1993 ല്‍ ചമയം എന്ന സിനിമയ്ക്കായി ജോണ്‍സന്റെ സംഗീത സംവിധാനത്തില്‍ ചിത്ര പാടിയ പാട്ട് വന്‍ ഹിറ്റായിരുന്നു. എന്തായാലും നസിയയുടെ പാട്ട് അനേകം ഇന്ത്യന്‍ ഹൃദയങ്ങളെ കീഴടക്കിയതിനൊപ്പം ഒറിജിനല്‍ ഗായികയ്ക്കും ഇഷ്ടപ്പെട്ടു. ജാതിയോ മതമോ ഭാഷയോ ഒന്നും സംഗീതത്തിന് പ്രശ്നമല്ല. നന്നായിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. നസിയ പാടുന്ന വീഡിയോയോടൊപ്പം ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു. ത്രില്ലടിച്ച നസിയ ചിത്രയ്ക്ക് മറുപടിയും പറഞ്ഞു. നിങ്ങളാണ് എന്റെ പ്രചോദനം. ജീവിതത്തില്‍ ഉടനീളം നിങ്ങളുടെ വാക്കുകള്‍ എന്റെ ഹൃദയത്തില്‍ ഉണ്ടാകും. ഒരു…
Read More