ന്യൂഡൽഹി: മദ്യം, മയക്കുമരുന്ന്, ആയുധം, ഗുണ്ടാസംഘം, തോക്ക് സംസ്കാരം എന്നിവയെ മഹത്വവൽക്കരിക്കുന്ന പാട്ടുകൾ പ്രക്ഷേപണം ചെയ്യരുതെന്ന് എഫ്എം റേഡിയോ ചാനലുകൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. നിർദേശം ലംഘിച്ചാൽ ഉചിതമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു. ചില എഫ്എം ചാനലുകൾ മദ്യം, മയക്കുമരുന്ന്, ആയുധം, ഗുണ്ടാസംഘം, തോക്ക് സംസ്കാരം എന്നിവയെ മഹത്വവൽക്കരിക്കുന്ന പാട്ടുകൾ പ്രക്ഷേപണം ചെയ്യുന്നതായി മന്ത്രാലയം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അത്തരം ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് എയർ പ്രോഗ്രാം കോഡിന്റെ ലംഘനമാണെന്നും അനുമതി താൽക്കാലികമായി നിഷേധിക്കുന്നതിനും ചാനൽ നിരോധിക്കുന്നതിനും കാരണമായേക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
Read MoreTag: music cousins
വൈറലായി ‘മ്യൂസിക് കസിന്‍സ്’ ! കേരളത്തിനകത്തും പുറത്തുമിരുന്ന് 16 മല്ലു കസിന്‍സ് പാടിയ അടിപൊളി കവര്‍ ഗാനങ്ങള്‍ തരംഗമാവുന്നു; വീഡിയോ കാണാം…
ലോക്ക്ഡൗണ്‍ കാലത്ത് വൈറലായി ‘മ്യൂസിക് കസിന്‍സ്’. കേരളത്തിനകത്തും പുറത്തുമുള്ള 16 കസിന്‍സ് അവരവരുടെ വീട്ടിലിരുന്ന് പാടിയ തമിഴ്, മലയാളം സൂപ്പര്‍ ഹിറ്റ് പാട്ടുകളുടെ കവര്‍ പാട്ടാണ് ‘മ്യൂസിക്ക് കസിന്‍സ്’. ദുബായില്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗായിക ശാലിനിയാണ് കസിന്‍സിനെ ഉള്‍പ്പെടുത്തി ലോക്ക്ഡൗണ്‍കാലത്ത് ഒരു കവര്‍ സോങ് ആല്ബമിറക്കിയാലോ എന്ന ആശയം മുന്നോട്ടുവച്ചത്. ഭര്‍ത്താവും ഗായകനുമായ രാഗേഷിന്റെ പിന്തുണ കിട്ടിയതോടെ നാട്ടിലുള്ള സഹോദരങ്ങളായ ശരത്തിനോടും ശാരികയോടും ഇക്കാര്യം പങ്കുവച്ചു. പിന്നീട് അവര്‍ കൂടി മുന്‍കൈയെടുത്ത് സംഗീതത്തില്‍ താല്‍പ്പര്യമുള്ള ബന്ധുക്കളെ ഉള്‍പ്പെടുത്തി ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. പാട്ടുപാടാനും ഫ്ളൂട്ടും വയലിനും ഗിറ്റാറും വായിക്കാന്‍ കഴിവുള്ളവര്‍ ഗ്രൂപ്പിലുള്ളതിനാല്‍ അതിവേഗം ആല്‍ബം പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. നിരവധി ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും കസിന്‍സ് പരസ്പരം പങ്കുവച്ചു. രണ്ടാഴ്ചയ്ക്കൊടുവില്‍ ബുധനാഴ്ച മ്യൂസിക്ക് കസിന്‍സ് യുട്യൂബിലെത്തി. ആല്‍ബം പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി കാഴ്ചക്കാര്‍ മ്യൂസിക്ക് കസിന്‍സിനെ…
Read More