സംഗീതം യുവാക്കളെ വഴിതെറ്റിക്കുമെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാനില്‍ സംഗീതോപകരണങ്ങള്‍ പിടിച്ചെടുത്ത് തീയിട്ടു കത്തിച്ച് താലിബാന് ഭരണകൂടം. അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലാണ് സംഭവം. സംഗീതം അധാര്‍മികമാണെന്നും അത് യുവാക്കളെ വഴി തെറ്റിക്കുമെന്നും ആരോപിച്ചാണ് താലിബാന്റെ നടപടി. നഗരത്തിലെ കല്യാണമണ്ഡപങ്ങളില്‍ നിന്ന് ശേഖരിച്ച നൂറുകണക്കിന് ഡോളര്‍ വിലമതിക്കുന്ന സംഗീതോപകരണങ്ങളാണ് കൂട്ടിയിട്ട് കത്തിച്ചത്. ഒരു ഗിറ്റാര്‍, രണ്ട് തന്ത്രിവാദ്യങ്ങള്‍, ഒരു ഹാര്‍മോണിയം, ഒരു തബല, ഒരു തരം ഡ്രം, ആംപ്ലിഫയറുകള്‍, സ്പീക്കറുകള്‍ എന്നിവയെല്ലാം കത്തിച്ച സംഗീതോപകരണങ്ങളില്‍ ഉള്‍പ്പെടുന്നു. ”സംഗീതം പ്രോത്സാഹിപ്പിക്കുന്നത് ധാര്‍മികതക്ക് നിരക്കുന്നതല്ല. അത് യുവാക്കളെ വഴിതെറ്റിക്കാന്‍ ഇടയാക്കും,” താലിബാനിലെ വിര്‍ച്യൂ ആന്‍ഡ് വൈസ് മന്ത്രാലയം (Ministry for the Promotion of Virtue and Prevention of Vice) മേധാവി അസീസ് അല്‍-റഹ്മാന് അല്‍-മുഹാജിര്‍ പറഞ്ഞു. 2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ, താലിബാന് കിരാത നിയമങ്ങളാണ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്.…
Read More