പ്രഭാത സവാരിയ്ക്കെത്തിയ വനിതാ ഡോക്ടറെ മ്യൂസിയം വളപ്പില്‍വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. കുറവന്‍കോണത്ത് വീടുകളില്‍ കയറിയതും ഇയാളെന്ന് പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവം നടന്ന് ഏഴാം ദിവസമാണ് പോലീസിന് പ്രതിയെ കണ്ടെത്താനായത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് മുന്‍പായിരുന്നു വനിതാ ഡോക്ടര്‍ക്കു നേരെ ആക്രമണം. കാറിലാണ് പ്രതി എത്തിയതെന്ന് അതിക്രമത്തിന് ഇരയായ വനിതാ ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു. പ്രതിയുടേതെന്ന് സംശയിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായതെന്നാണ് പൊലീസ് പറയുന്നത് ഇതേ വാഹനത്തില്‍ ടെന്നിസ് ക്ലബ്ബിനു സമീപം ഇയാള്‍ എത്തിയതായി പോലീസിനു ലഭിച്ച വിവരമാണ് നിര്‍ണായകമായത്. എന്നാല്‍ ഇയാളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല. മ്യൂസിയം പരിസരത്ത് ഡോക്ടര്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയയാളും കുറവന്‍കോണത്തു വീടുകളില്‍ കയറിയയാളും രണ്ടാണെന്നായിരുന്നു നേരത്തെ പോലീസ് പറഞ്ഞത്. എന്നാല്‍,…
Read More