തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് ആശ്വാസമാവുകയാണ് അബ്ബാസ് പുതുപറമ്പിലും ഹംസക്കുട്ടി ചെറുപറമ്പിലും ചെയ്ത സഹായപ്രവൃത്തി. ഇരുവരും ചേര്‍ന്ന് ഇന്റര്‍ലോക്ക് പതിപ്പിച്ച് അവിടമാകെ മനോഹരമാക്കുകയും അഞ്ച് ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. നാലു ലക്ഷം രൂപ ചെലവഴിച്ച് 20 ദിവസം കൊണ്ടാണ് നവീകരണം പൂര്‍ത്തിയാക്കിയത്. ഇരുവരും ബാല്യകൗമാരങ്ങളില്‍ ഓടിക്കളിച്ച മണ്ണാണിത്. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ ചളിയില്‍ ചവിട്ടി പ്രവേശിക്കുന്ന കാഴ്ച അബ്ബാസിനെയും ഹംസക്കുട്ടിയെയും ഏറെ ദുഖിപ്പിച്ചിരുന്നു. ഇരിക്കാന്‍ മതിയായ സൗകര്യമില്ലാത്തതിനാല്‍ പുഴയിലിറങ്ങുന്നവരുടെ വസ്ത്രങ്ങള്‍ പിടിച്ച് കരയില്‍ നില്ക്കുന്ന കാഴ്ചകളും പതിവായിരുന്നു. ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഈയൊരു പരിതസ്ഥിതി പരിഹരിക്കുന്നതിനായി ക്ഷേത്രമുറ്റത്തെ 1500 സ്ക്വയര്‍ ഫീറ്റില്‍ ഇന്റലോക്ക് പതിക്കാനും അഞ്ച് ഇരിപ്പിടങ്ങള്‍ നിര്‍മിക്കാനുമുള്ള ആഗ്രഹം പ്രവാസികളായ ഇരുവരും ദുബായിയിലിരുന്നുതന്നെ ക്ഷേത്രക്കമ്മിറ്റിയുമായി പങ്കുവച്ചു. നാട്ടിലുള്ള സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ചായിരുന്നു ഇത്. കഴിഞ്ഞ കര്‍ക്കടക വാവിനു മുമ്പേ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. ബിസിനസുകാരായ…
Read MoreTag: muslim
കേരളത്തില്‍ കോണ്‍ഗ്രസിന് എത്ര മുസ്ലിം എംപിമാരുണ്ടെന്ന് എ.കെ ബാലന് ! കോണ്‍ഗ്രസ് മുസ്ലിം വിഭാഗത്തെ തഴയുന്നുവെന്നും ആരോപണം
മുസ്ലിം വിഭാഗത്തെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് അവഗണിക്കുവാണെന്ന കുറ്റപ്പെടുത്തലുമായി സിപിഎം നേതാവ് എ കെ ബാലന്. കേരളത്തില്‍ കോണ്‍ഗ്രസിന് എത്ര മുസ്ലിം എംപിമാരുണ്ടെന്നും ബാലന് ചോദിച്ചു. കോണ്‍ഗ്രസിന്റെ ഇടപെടലിലാണ് സെമിനാറില്‍ പങ്കെടുക്കാനില്ലെന്ന് മുസ്ലിം ലീഗിന് പറയേണ്ടി വന്നതെന്നും, അത് അവരുടെ രാഷ്ട്രീയ തീരുമാനമാണെന്നും സെമിനാറില്‍ പങ്കെടുക്കുന്നത് മുന്നണി മാറ്റമായി കാണേണ്ടതില്ലെന്നും എ.െക.ബാലന് പറഞ്ഞു. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള സെമിനാറില്‍ പങ്കെടുക്കേണ്ടെന്നായിരുന്നു മുസ്ലിംലീഗ് നേതൃയോഗ തീരുമാനം. യുഡിഎഫിലെ മറ്റു ഘടകകക്ഷികളെ ക്ഷണിക്കാതെ ലീഗിനെ മാത്രമാണ് സെമിനാറിലേക്ക് ക്ഷണിച്ചത്. ഞായറാഴ്ച രാവിലെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജൂലൈ 15നാണു സിപിഎം സെമിനാര്‍ ആരംഭിക്കുക. കോഴിക്കോട്ടാണ് ആദ്യ സെമിനാര്‍. സിപിഎമ്മിനോട് സഹകരിക്കുന്നതില്‍ ലീഗില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. കോണ്‍ഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ച് ദുരുദ്ദേശ്യപരമെന്ന് ഒരുവിഭാഗമെന്നാണ് ആരോപിച്ചത്.
Read Moreകോളജ് സെമിനാറില്‍ മുസ്ലിം പ്രാര്‍ഥന ! പ്രിന്‍സിപ്പലിനെതിരേ കേസെടുത്തു
കോളജില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുസ്ലിംമത പ്രാര്‍ഥന നടത്തിയതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെതിരേ കേസ്. മഹാരാഷ്ട്രയിലെ മാലേഗാവ് മഹാരാജ സയജിറാവു ഗയ്ഖ്വാദ് ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുഭാഷ് നികത്തിന് എതിരെയാണ് നടപടി. കോളജില്‍ നടന്ന കരിയര്‍ ഗൈഡന്‍സ് സെമിനാറിനിടെയാണ് സംഭവം. ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് ഡോ. അപൂര്‍വ ഹിറായിയുടെ ഉടമസ്ഥതയിലുള്ളതാണ് കോളജ്. പ്രതിരോധ മേഖലയിലെ സാധ്യതകളെ കുറിച്ച്, സത്യ മാലിക് സേവാ ഗ്രൂപ്പ് എന്ന സന്നദ്ധ സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. അനീസ് ഡിഫന്‍സ് കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അനീസ് കുട്ടി ആയിരുന്നു മുഖ്യ അതിഥി. പരിപാടി തുടങ്ങുന്നതിന് തൊട്ടുമുന്‍പായി മുസ്ലിം പ്രാര്‍ത്ഥന പാരായണം നടത്തി. ഇതേത്തുടര്‍ന്ന് പരിപാടിയിലേക്ക് പുറത്തുനിന്ന് ചിലരെത്തി പ്രതിഷേധിക്കുകയായിരുന്നു. ഇസ്ലാം മതം പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍, പരിപാടി സംഘടിപ്പിച്ച സംഘടന സ്ഥിരമായി നടത്തുന്ന പ്രാര്‍ത്ഥനാ ഗീതമാണ്…
Read Moreബംഗളൂരു നഗരത്തില്‍ ഡച്ച് വ്ളോഗര്‍ക്ക് നേരെ ആക്രമണം ! വ്ളോഗര്‍ ഓടി രക്ഷപ്പെട്ടു; വീഡിയോ
ബംഗളൂരു നഗരത്തില്‍ ഡച്ച് വ്ളോഗര്‍ക്ക് നേരെ ഞെട്ടിക്കുന്ന ആക്രമണം. വീഡിയോ ചിത്രികരിക്കുന്നതിനിടെയാണ് നെതര്‍ലന്‍ഡില്‍ നിന്നുള്ള വ്ളോഗര്‍ പെഡ്രോ മോട്ടയ്ക്ക് നേരെ ചിക്പേട്ട് ബസാറില്‍ വച്ച് ഒരാള്‍ അസഭ്യം പറയുകയും ആക്രമണം നടത്തുകയും ചെയ്തത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ബസാറിലെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു പെഡ്രോ മോട്ട. അതിനിടെ ബസാറിലെ കച്ചവടക്കാരനായ ഒരാള്‍ പെഡ്രോയുടെ കൈ പിടിച്ചുതിരിക്കുന്നതും കാമറ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ആക്രമണത്തില്‍നിന്ന് ബ്ലോഗര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. അതേസമയം, ഇപ്പോള്‍ പ്രചരിക്കുന്നത് പഴയ വീഡിയോ ആണെന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു. സംഭവത്തില്‍ പ്രതിയ്ക്കെതിരെ നടപടി സ്വീകരിച്ചതായും കമ്മീഷണര്‍ ട്വീറ്റ് ചെയ്തു.
Read Moreഹിന്ദുവായ അവള് എങ്ങനെ മുസ്ലിമായ ഇവനില്‍ നിന്ന് പ്രെഗ്നന്റ് ആയിയെന്ന് കമന്റ് ! ഇടിവെട്ട് മറുപടിയുമായി ദിയയും ഫവാസും…
സോഷ്യല്‍മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ ദമ്പതികളാണ് ദിയയും ഫവാസും. ടിക്ടോക്കിലൂടെ തുടങ്ങി ഇന്ന് ഇന്‍സ്റ്റഗ്രാം റീല്‍സിലും യൂട്യൂബിലും തിളങ്ങുകയാണ് ഇരുവരും. ദിയയും ഫവാസും തങ്ങളുടെ ജീവിതത്തിലെ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ഇരുവരും യൂട്യൂബില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഒരു ക്യൂ ആന്‍ഡ് എ വീഡിയോയാണിത്. ജാതിയും മതത്തെ കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ ഇപ്പോഴും വരുന്നുണ്ട്. അവള് ഹിന്ദു, അവന് മുസ്ലീം എങ്ങനെ പ്രഗ്നന്റായി എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. എന്നാല്‍ തനിക്ക് ഈ ചോദ്യത്തിന് മറുപടി കൊടുക്കേണ്ടി വന്നില്ലെന്നും ആളുകള്‍ തന്നെ കൊടുത്തുവെന്നും ദിയ പറയുന്നു. ഇപ്പോള്‍ തനിക്ക് നാല് മാസം കഴിഞ്ഞു. തുടക്കം മുതലേ അസ്വസ്ഥകളാണെന്നും ഛര്ദിയൊക്കെയാണെന്നും തനിക്ക് ഇഡ്ഡലി കഴിക്കാനാണ് കൂടുതല്‍ താത്പര്യമെന്നും ഇപ്പോള്‍ തങ്ങള്‍ വാടക വീട്ടിലാണ് കഴിയുന്നതെന്നും ദിയ പറയുന്നു. ഫവാസിന് ഇലക്ട്രിക് വര്‍ക്കായിരുന്നു നേരത്തെ. ഇപ്പോള്‍ സോഷ്യല്‍മീഡിയയാണ് ജോലി. ഒത്തിരി കഷ്ടപ്പെട്ടാണ്…
Read Moreകെകെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു ! ഒരു പ്രത്യേക മതവിഭാഗത്തെ ഉന്നം വച്ചെന്ന് വിമര്‍ശനം
സൗദിയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയും സ്തനാര്‍ബുദ ഗവേഷകയുമായ റയ്യാന ബര്‍നാവിയെ പ്രശംസിച്ചു കൊണ്ട് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാകുന്നു. റയ്യാന ബര്‍നാവിയുടെ ചിത്രത്തോടൊപ്പമാണ് ആശംസാകുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സങ്കുചിത മതചിന്തകളിലൂന്നി സ്ത്രീകളുടെ സ്വതന്ത്ര ചിന്തകളേയും അവകാശങ്ങളേയുമാകെ ഹനിക്കുന്ന ഒരു വിഭാഗത്തിനുള്ള മറുപടി കൂടിയാണ് ഈ ബഹിരാകാശ ദൗത്യം എന്നാണ് ശൈലജ ടീച്ചരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അവസാന വരികള്‍. ഈ വാക്കുകളാണ് സൈബറിടത്തിലെ ചര്‍ച്ചാവിഷയം. കെകെ ശൈലജയുടെ പോസ്റ്റിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തിയത്. ടീച്ചറെ നിങ്ങള്‍ സങ്കിയായിരുന്നോ എന്ന തരത്തിലുള്ള കമന്റുകളാണ് അധികവും. ഒരു പ്രത്യേക മതവിഭാഗത്തെ ഉന്നംവച്ചുള്ള പോസ്റ്റാണിതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. 50 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കാന്‍ കഴിയാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖത്തടിക്കുന്ന മറുപടി എന്നും, ആദ്യം സ്വന്തം…
Read Moreബഹുഭാര്യാത്വം നിരോധിക്കാനുള്ള തയ്യാറെടുപ്പില്‍ അസം സര്‍ക്കാര്‍ ! വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ബഹുഭാര്യാത്വം നിരോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് വ്യക്തമാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഇതിന്റെ നിയമസാധുത പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും ഹിമന്ത ശര്‍മ പറഞ്ഞു. മതത്തിനകത്തെ ബഹുഭാര്യാത്വം നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടോയെന്ന് പരിശോധിക്കുന്നതിനായാണ് വിദഗ്ധ സമിതിയെ നിയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങള്‍ ഏക സിവില്‍കോഡിലേക്കല്ല പോകുന്നത്. പക്ഷേ ബഹുഭാര്യാത്വം നിരോധിക്കണം. ഇതിനായി നിയോഗിച്ച സമിതി നിയമവിദഗ്ധരോട് ഉള്‍പ്പടെ വിശദമായ ചര്‍ച്ചകള്‍ നടത്തും. ശരിഅത്ത് നിയമത്തിന്റേത് ഉള്‍പ്പടെയുള്ളവ പരിശോധിക്കുമെന്നും ബിശ്വശര്‍മ്മ അറിയിച്ചു. ബലപ്രയോഗത്തിലൂടെയല്ല സമവായത്തിലൂടെയായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ശൈശവവിവാഹത്തിനെതിരെയുളള നടപടിക്രമങ്ങളുടെ ഭാഗമായി നിരവധി പുരുഷന്മാര് ഒന്നിലധികം തവണ വിവാഹം കഴിച്ചതായും അവരുട ഭാര്യമാര്‍ ദരിദ്ര വിഭാഗത്തില്‍പ്പെട്ടവരാണെന്നും കണ്ടെത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ബഹുഭാര്യാത്വ നിരോധനത്തോടൊപ്പം ശൈശവിവാഹത്തിനെതിരായ പ്രവര്‍ത്തനം ഇനിയും ശക്തമാക്കുമെന്നും ഹിമന്ത പറഞ്ഞു.
Read Moreസര്‍ട്ടിഫിക്കറ്റില്‍ മുസ്ലിമാണ്, നോമ്പ് എടുക്കാറുണ്ട്…നിസ്കരിക്കാനും അറിയാം ! അന്ന് അനു സിത്താര പറഞ്ഞതിങ്ങനെ…
ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് അനു സിത്താര. അഭിനയമികവു കൊണ്ടും സൗന്ദര്യം കൊണ്ടും വളരെപ്പെട്ടെന്നാണ് അനു മലയാളികളുടെ മനസ്സില്‍ ചേക്കേറിയത്. മികച്ച നര്‍ത്തകി കൂടിയായ അനുസിത്താര സ്കൂള്‍ കലോല്‍സവ വേദികളില്‍ കൂടിയാണ് അഭിനയത്തിലേക്ക് ചുവട് വെച്ചത്. അതേ സമയം വിവാഹിതയായ ശേഷമാണ് അനു സിത്താര അഭിനയ രംഗത്ത് സജീവമായത്. ഫാഷന്‍ ഫോട്ടോഗ്രാഫര്‍ വിഷ്ണു പ്രസാദ് ആണ് നടിയുടെ ഭര്‍ത്താവ്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ്, മാമാങ്കം, കുട്ടനാടന്‍ ബ്ലോഗ്, ശുഭരാത്രി, ആന്‍ഡ് ദ് ഓസ്കര് ഗോസ് ടു, ദി ട്വല്ത്ത്മാന് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികാ പദവിയില്‍ താരം എത്തിയിരുന്നു. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും യുവതാരങ്ങള്‍ക്ക് ഒപ്പവും അനു സിത്താര ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. താന്‍ പാതി മുസ്ലീം ആണെന്നാണ് അനു…
Read Moreഞാന്‍ ബ്രാഹ് മിണും അദ്ദേഹം മുസ്ലിമുമാണ് ! സ്നേഹിച്ചു കൊല്ലുന്നയാളാണ് ഭര്‍ത്താവെന്ന് നടി ഇന്ദ്രജ…
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ മിന്നിത്തിളങ്ങി നിന്ന താരമായിരുന്നു ഇന്ദ്രജ. വെള്ളാരം കണ്ണുകളും മനോഹരമായ ആകാര ഭംഗിയും കൊണ്ട് അക്കാലത്തെ യുവാക്കളുടെ ഹരമാകാന്‍ ഇന്ദ്രജയ്ക്കു കഴിഞ്ഞു. മലയാളത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലെ ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് ഇന്ദ്രജ ജനിച്ചത്. രാജാത്തി എന്നാണ് യഥാര്‍ഥ പേര്. ശാസ്ത്രീയ സംഗീതവും നൃത്തവും ഇന്ദ്രജ അഭ്യസിച്ചിട്ടുണ്ട്. സിനിമയിലേക്ക് എത്തും മുമ്പ് മാധ്യമ പ്രവര്‍ത്തനത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താരം. സ്റ്റൈല്‍ മന്നന് രജനികാന്ത് നായകനായ ഉഴൈപ്പാളി എന്ന സിനിമയില്‍ ബാലതാരമായാണ് ഇന്ദ്രജ ആദ്യമായി സിനിമയിലേക്ക് വരുന്നത്. 1994 ല്‍ ആണ് നായികയായി ആദ്യ സിനിമ ചെയ്യുന്നത്. തെലുങ്കില്‍ പുറത്തിറങ്ങിയ ജന്തര്‍ മന്ദിറില്‍ ആയിരുന്നു നായിക ആയത്. ആ സിനിമയിലെ കഥാപാത്രത്തിന്റെ പേരായ ഇന്ദ്രജ പിന്നീട് താരം സ്ക്രീനില്‍ അറിയപ്പെടാനുള്ള പേരായി സ്വീകരിച്ചു. 1999ല്‍…
Read Moreരണ്ടാം സാനിയ ! വ്യോമസേനയുടെ ആദ്യ മുസ്ലിം വനിതാ യുദ്ധവിമാന പൈലറ്റായി ചരിത്രം സൃഷ്ടിക്കാന്‍ ‘സാനിയ മിര്‍സ’
ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യത്തെ മുസ്ലിം വനിതാ യുദ്ധവിമാന പൈലറ്റായി ചരിത്രം സൃഷ്ടിക്കാന്‍ തയ്യാറെടുത്ത് ഉത്തര്‍പ്രദേശ് മിര്‍സപുര്‍ സ്വദേശി സാനിയ മിര്‍സ. നാഷനല്‍ ഡിഫന്‍സ് അക്കാദമിയുടെ യുദ്ധവിമാന പൈലറ്റിനുള്ള പരീക്ഷയാണ് സാനിയ മിര്‍സ ജയിച്ചത്. പൂനയിലെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ ഡിസംബര്‍ 27ന് സാനിയ പ്രവേശനം നേടും. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ 400 സീറ്റുകളിലേക്കാണ് 2022ല്‍ പരീക്ഷ നടന്നത്. അതില്‍ 19 എണ്ണം സ്ത്രീകള്‍ക്കാണ്. ഇതില്‍ രണ്ടു സീറ്റുകള്‍ വനിതാ യുദ്ധവിമാന പൈലറ്റുകള്‍ക്ക് വേണ്ടിയാണ് സംവരണം ചെയ്തിരിക്കുന്നത്. ഇതിലൊരെണ്ണമാണ് സാനിയ നേടിയത്. ടെലിവിഷന്‍ മെക്കാനിക്കായ ഷാഹിദ് അലിയാണ് സാനിയയുടെ പിതാവ്. ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടുവെന്നും രണ്ടാം ശ്രമത്തിലാണ് സീറ്റ് നേടാനായതെന്നും സാനിയ പറഞ്ഞു. ഹിന്ദിമീഡിയം സ്കൂളില്‍ പഠിച്ച തനിക്ക് ഇത് വലിയ നേട്ടമാണെന്നും സാനിയ പറഞ്ഞു. യുപി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ജില്ലാതലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയതും…
Read More