മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിനെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷം പുകയുന്നു. മനോഹര്‍ ലാല്‍(21) എന്ന ദളിത് യുവാവാണ് കൊല്ലപ്പെട്ടത്. ജൂണ്‍ ആറിന് കാണാതായ ലാലിന്റെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷമാണ് അഴുക്കുചാലില്‍ കണ്ടെത്തി. പല കഷണങ്ങളാക്കി ചാക്കില്‍ കെട്ടിയ നിലയാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെടുക്കുമ്പോള്‍ മൃതദേഹം അഴുകിയിരുന്നു. കാമുകിയുടെ വീട്ടുകാര്‍ ലാലിനെ കൊലപ്പെടുത്തിയെന്നാണ് ആരോപണം. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളടക്കം പത്ത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാവരും ലാലിന്റെ കാമുകിയുടെ കുടുംബത്തില്‍ പെട്ടവരാണ്. ജമ്മു കശ്മീരുമായി അതിര്‍ത്തി പങ്കിടുന്ന ചമ്പ ജില്ലാ ആസ്ഥാനത്ത് നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള സലൂനി സബ് ഡിവിഷനിലെ ഭണ്ഡല്‍ പഞ്ചായത്തിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. മുസ്ലീം കുടുംബത്തെ പോലീസ് സംരക്ഷിക്കുകയാണെന്നും കേസ് ഗൗരവമായി എടുക്കുന്നില്ലെന്നും ആരോപിച്ച് നാട്ടുകാര്‍ തെരുവിലിറങ്ങിയതോടെയാണ് സംഘര്‍ഷം. നാട്ടുകാര്‍ വലിയ…
Read MoreTag: muslim girl
മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചു ! ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കുത്തിക്കൊന്നു…
മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കുത്തിക്കൊന്നു. കര്‍ണാടക കലബുറഗിയില്‍ ആണ് സംഭവം. കലബുറഗി വാഡി നഗരത്തിലെ റെയില്‍വേ മേല്പാലത്തില് വച്ചു കഴിഞ്ഞ ബുധനാഴ്ചയാണ് വിജയ കാംബ്ലയെ(25) കുത്തിവീഴ്ത്തിയത്. ഭീമനഗര്‍ സ്വദേശിയാണ് വിജയ. റെയില്‍വേ സ്റ്റേഷനിലെ കന്റീനില്‍ പാചകക്കാരനായ വിജയ കാംബ്ല ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണു കുത്തേറ്റു മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരനും മറ്റൊരാളും അറസ്റ്റിലായി. ശഹാബുദ്ദീന്, നവാസ് എന്നിവരാണ് അറസ്റ്റിലായത്. ശഹാബുദ്ദീന്റെ 18 വയസുള്ള സഹോദരിയുമായി വിജയ പ്രണയത്തിലായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ബന്ധം അവസാനിപ്പിച്ചതായി വിജയ പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാല്‍ ബന്ധം തുടരുന്നതായി അടുത്തിടെ ശഹാബുദ്ദീന് മനസിലാക്കി. ഇത് ചോദിക്കാനാണ് ഇവര്‍ തിങ്കളാഴ്ച രാത്രി റെയില്‍വേ സ്റ്റേഷനിലെത്തിയത്. തര്‍ക്കത്തിനൊടുവില്‍ ശഹാബുദ്ദീന് കത്തിയെടുത്തു കുത്തുകയായിരുന്നു. ആറുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നു ശഹാബുദ്ദീന്റെ സഹോദരി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. കഴിഞ്ഞ…
Read Moreസ്ത്രീധന പീഡനം! ഭര്‍ത്താവിനെ മുത്തലാഖ് ചൊല്ലി യുവതി ഒഴിവാക്കി; തലാഖ് ചൊല്ലിയത് ഐ.ജിയുടെ സാന്നിധ്യത്തില്‍;സ്ത്രീകള്‍ക്ക് തലാഖ് ചൊല്ലാനാവില്ലെന്ന് ഖാസി
മീററ്റ്: സമകാലീന രാഷ്ട്രിയത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മുത്തലാഖ്. മുത്തലാഖിനെതിരായി മുസ്ലി്ം സമുദായത്തില്‍ നിന്നു തന്നെയുള്ള നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. മുത്തലാഖ് ആയുധമാക്കി രാഷ്ട്രീയ പാര്‍ട്ടികളും നിലപാടുകളെടുത്തു. മുത്തലാഖ് ചൊല്ലി സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും ഒഴിവാക്കാമെന്നു തെളിയിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശുകാരിയായ അമ്റീന്‍ ബാനു എന്ന യുവതി. പൊലീസിന്റെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തിലാണ് യുവതി ‘മുത്തലാഖ്’ ചൊല്ലി ഭര്‍ത്താവില്‍നിന്ന് ബന്ധം വേര്‍പെടുത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം സഹിക്കവയ്യാതെയാണ് ബന്ധം വേര്‍പിരിഞ്ഞതെന്നു യുവതി പറയുന്നു. പോലീസ് ഐ.ജി.അജയ് ആനന്ദിന്റെ സാന്നിധ്യത്തിലായിരുന്നു തലാഖ് ചൊല്ലല്‍. അമ്റീന്‍ ബാനുവും സഹോദരി ഫറീനും വിവാഹം കഴിച്ചത് സബിര്‍, ഷക്കിര്‍ സഹോദരങ്ങളെയാണ്. സ്ത്രീധനം ആവശ്യപ്പെട്ട് ഇരുവരെയും ഭര്ത്താക്കന്മാര് പീഡിപ്പിക്കുക പതിവായിരുന്നു. ഒടുവില്‍, ഫറീനിനെ കഴിഞ്ഞ സെപ്റ്റംബറില്‍ ഭര്‍ത്താവായ ഷാക്കിര്‍ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തി. ഇത് അമ്റീനെ വേദനിപ്പിച്ചു. തുടര്‍ന്നാണ ്ഇതിനു പ്രതികാരമെന്നോണം സാബിറില്‍ നിന്നു…
Read More