പേരില്‍ തന്നെ മതമുള്ള ഒരു പാര്‍ട്ടിയെ മതേതര പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കാന്‍ ഒരു പക്ഷെ മലയാളികള്‍ക്കേ കഴിയൂ, പ്രത്യേകിച്ച് മലയാളി ബുദ്ധിജീവികള്‍ക്ക്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ് സിയ്ക്കു വിട്ടതിനെത്തുടര്‍ന്ന് മുസ്ലിംലീഗ് ഉയര്‍ത്തിയ കോലാഹലങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളി ജനത. ലീഗിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് വഖഫ് നിയമനങ്ങള്‍ പിഎസ് സിയ്ക്കു വിടുന്ന നടപടി തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ് നമ്മുടെ ഇരട്ടച്ചങ്കന്‍ മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ മകളെയും മരുമകന്‍ മുഹമ്മദ് റിയാസിനെയും അവഹേളിച്ച് ലീഗ് നേതാവ് സംസാരിച്ചപ്പോള്‍ പോലും കടുപ്പിച്ച് മറുപടി പറയാന്‍ മുഖ്യമന്ത്രിയ്ക്കായില്ല. മുസ്ലിം ലീഗ് വിട്ട് സിപിഎമ്മില്‍ പോകുന്നവര്‍ മതംവിട്ട് പോവുകയാണെന്ന് ലീഗ് നേതാവ് കെ എം ഷാജി പറഞ്ഞതിനെ ഏതര്‍ഥത്തില്‍ എടുക്കണമെന്ന് മലയാളികള്‍ക്ക് തീരുമാനിക്കാം. ഇപ്പോള്‍ പ്രതിപക്ഷ നിരയിലാണെങ്കിലും സംഘടിത മുസ്ലിം വോട്ടുബാങ്കിന്റെ ബലത്തില്‍ ആവശ്യമുള്ളതെല്ലാം നേടിയെടുക്കാനും മതേതര പാര്‍ട്ടിയായി വിലസാനും ലീഗിന് നല്ലപോലെ അറിയാം. നിലവില്‍ വഖഫ്…
Read More