യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം വൈറ്റ് ഹൗസില്‍ ഈദ് ആഘോഷത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുസ്ലിം മേയറെ തടഞ്ഞു. അവസാന നിമിഷമാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഈ നടപടി. ന്യൂ ജേഴ്സിയിലെ പ്രോസ്പെക്ട് പാര്‍ക്ക് മേയര്‍ മുഹമ്മദ് ഖൈറുള്ളയെയാണ് തടഞ്ഞത്. പ്രസിഡന്റ് പങ്കെടുക്കുന്ന ഈദ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ രഹസ്യ വിഭാഗം അനുമതി നിഷേധിച്ചതായി അവസാന നിമിഷം വൈറ്റ് ഹൗസില്‍ നിന്ന് മേയറെ ഫോണില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, എന്തുകൊണ്ടാണ് തനിക്ക് അനുമതി നിഷേധിച്ചതെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കിയില്ലെന്ന് മേയര്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് 47 കാരനായ ഖൈറുള്ള കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സിന്റെ ന്യൂജേഴ്സി ചാപ്റ്ററിനെ വിവരം അറിയിച്ചു. ലക്ഷക്കണക്കിന് വ്യക്തികള്‍ ഉള്‍പ്പെടുന്ന ഒരു ഭീകരവാദ സ്ക്രീനിംഗ് ഡാറ്റയില്‍ നിന്ന് എഫ്ബിഐയുടെ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ ബൈഡന് ഭരണകൂടത്തോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. 2019ല്‍ സിഎഐആര്‍ അഭിഭാഷകര്‍ക്ക്…
Read More