ഇ​പ്പോ​ഴും ക​ല്യാ​ണ​ങ്ങ​ളി​ല്‍ മു​സ്ലിം സ്ത്രീ​ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത് അ​ടു​ക്ക​ള ഭാ​ഗ​ത്ത് ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി നി​ഖി​ല വി​മ​ല്‍…

ചു​രു​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സ് കീ​ഴ​ട​ക്കി​യ താ​ര​മാ​ണ് നി​ഖി​ല വി​മ​ല്‍. ഇ​പ്പോ​ഴി​താ ക​ണ്ണൂ​രി​ലെ ക​ല്യാ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള നി​ഖി​ല​യു​ടെ വാ​ക്കു​ക​ള്‍ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. ത​ന്റെ പു​തി​യ സി​നി​മ​യാ​യ അ​യ​ല്‍​വാ​ശി​യു​ടെ പ്രൊ​മോ​ഷ​ന്റെ ഭാ​ഗ​മാ​യി ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം മ​ന​സ് തു​റ​ക്കു​ന്ന​ത്. ഒ​രു പ്ര​മു​ഖ ചാ​ന​ലി​ന്റെ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു നി​ഖി​ല സം​സാ​രി​ച്ച​ത്. ത​ന്റെ നാ​ട്ടി​ലെ മു​സ്ലിം ക​ല്യാ​ണ​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍​ക്ക് അ​ടു​ക്ക​ള ഭാ​ഗ​ത്ത് നി​ന്ന് ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന പ്ര​വ​ണ​ത​യു​ണ്ടെ​ന്നാ​ണ് നി​ഖി​ല പ​റ​ഞ്ഞ​ത്. അ​തി​പ്പോ​ഴും അ​ങ്ങ​നെ ത​ന്നെ​യാ​ണ് തു​ട​രു​ന്ന​തെ​ന്നും അ​തി​ന്റെ പി​ന്നി​ലു​ള്ള കാ​ര​ണ​മെ​ന്താ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നു​മാ​ണ് നി​ഖി​ല പ​റ​യു​ന്ന​ത്. താ​ര​ത്തി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…’​നാ​ട്ടി​ലെ ക​ല്യാ​ണ​മെ​ന്നൊ​ക്കെ പ​റ​യു​മ്പോ​ള്‍ ആ​ദ്യം ഓ​ര്‍​മ്മ വ​രു​ന്ന​ത് ത​ലേ​ന്ന​ത്തെ ചോ​റും മീ​ന്‍​ക​റി​യു​മൊ​ക്കെ​യാ​ണ്. കോ​ളേ​ജി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഞാ​ന്‍ മു​സ്ലിം ക​ല്ല്യാ​ണ​ത്തി​നൊ​ക്കെ പോ​യി​ട്ടു​ള്ള​ത്. ക​ണ്ണൂ​രി​ലൊ​ക്കെ മു​സ്ലിം ക​ല്യാ​ണ​ത്തി​ന് അ​ടു​ക്ക​ള ഭാ​ഗ​ത്താ​ണ് സ്ത്രീ​ക​ളെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ഇ​രു​ത്തു​ന്ന​ത്” എ​ന്നാ​ണ് നി​ഖി​ല പ​റ​യു​ന്ന​ത്. ഇ​പ്പോ​ഴും അ​ങ്ങ​നെ ത​ന്നെ​യാ​ണ് ചെ​യ്യാ​റു​ള്ള​ത്. ഈ…

Read More

കണ്ണ് കലങ്ങണ്ടാന്നു പറഞ്ഞപ്പോള്‍ സങ്കടം വന്നു ! വീഡിയോ വൈറലായതോടെ വിമര്‍ശനം; മുത്തപ്പന്റെ സന്നിധിയില്‍ പോയതിനെതിരേയുള്ള വിമര്‍ശനം കാര്യമാക്കുന്നില്ലെന്ന് റംലത്ത്…

മുത്തപ്പന്‍ മുസ്ലിം യുവതിയെ അനുഗ്രഹിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ വീഡിയോ വൈറലായതോടെ തനിക്കു നേരെ വിമര്‍ശനശരങ്ങളാണുണ്ടായതെന്ന് റംലത്ത്. തന്റെ മുന്നിലെത്തിയ മുസ്ലിം യുവതിയെയും മകളെയും ” നീ വേറെയല്ലെന്നും ഇങ്ങ് വാ”യെന്നും സ്നേഹത്തോടെ വിളിച്ച് ആശ്വസിപ്പിക്കുകയാണ് മുത്തപ്പന്‍ ചെയ്തത്. കാസര്‍ഗോഡ് വലിയപറമ്പ സ്വദേശിനിയായ റംലത്തിനേയാണ് മുത്തപ്പന്‍ തെയ്യം ആശ്വസിപ്പിച്ചത്. വീട്ടിലെ പ്രശ്നങ്ങളും സാമ്പത്തിക ബാധ്യതയുമെല്ലാം മനസില്‍ പേറിയാണ് റംലത്ത് മുത്തപ്പന്റെ സന്നിധിയിലെത്തിയത്. മുത്തപ്പന് കൊടുക്കാനായി 20 രൂപയും റംലത്ത് കൈപ്പിടിയില്‍ കരുതിയിട്ടുണ്ടായിരുന്നു. എന്നാല്‍ അവിടെയുണ്ടായിരുന്നവരില്‍ താന്‍ മാത്രമേ മുസ്ലിം ആയിട്ടുള്ളൂവെന്ന ബോധം തന്നെ പിന്നിലേക്ക് മാറ്റി നിര്‍ത്താന്‍ പ്രേരിപ്പിച്ചെന്ന് റംലത്ത് വീഡിയോയില്‍ പറയുന്നുണ്ട്. മാറി നില്‍ക്കുന്നതിനിടെയാണ് ജാതി കൊണ്ടും മതം കൊണ്ടും വേറെയാണോയെന്ന് തോന്നിയോ എന്നു ചോദിച്ചാണ് റംലത്തിനെ മുത്തപ്പന്‍ ചേര്‍ത്ത് പിടിച്ചത്. രണ്ട് വര്‍ഷം മുമ്പ് റംലത്തിന്റെ ഭര്‍ത്താവ് അബ്ദുള്‍…

Read More

മുസ്ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ ലേലത്തിനു വെച്ചു ! ആപ്പ് ബ്ലോക്ക് ചെയ്‌തെന്ന് ഐടി മന്ത്രി…

മുസ്ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ ലേലത്തിന് വെച്ച സംഭവത്തില്‍ ‘ബുള്ളി ബായ്’ എന്ന ആപ്പ് ബ്ലോക്ക് ചെയ്തു. കേന്ദ്ര ഐ.ടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മുസ്ലിം സ്ത്രീകളെ ലക്ഷ്യം വെച്ചാണ് ഈ ആപ്പ് പ്രവര്‍ത്തിച്ചിരുന്നത്. അഞ്ച് മാസം മുന്‍പ് ഇതേ രീതിയില്‍ ‘സുള്ളി ഡീല്‍സ്’ എന്ന് പേരില്‍ ഒരു ആപ്പ് ദേശീയ തലത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ മറ്റൊരു പതിപ്പാണ് ‘ബുള്ളി ബായ്’.പുതിയ ആപ്പിനെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് മാധ്യമപ്രവര്‍ത്തക ഇസ്മത് ആറയാണ്. തന്റെ ഫോട്ടോ ഈ ആപ്പില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന വിവരം ഇസ്മത് ട്വീറ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ഡല്‍ഹി പൊലീസിന് പരാതിയും നല്‍കി. അന്വേഷണം നടത്തുകയാണ് എന്ന്…

Read More

സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ മു​സ്ലിം യു​വ​തി​യെ ബൈ​ക്കി​ല്‍ വീ​ട്ടി​ലെ​ത്തി​ച്ച ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നു നേ​രെ ആ​ക്ര​മ​ണം ! യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നോ​ട് ഏ​ഷ​ണി പ​റ​ഞ്ഞെ​ങ്കി​ലും ഏ​റ്റി​ല്ല; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍…

ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നെ​യും ഒ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ മു​സ്ലിം യു​വ​തി​യെ​യും വ​ഴി​യി​ല്‍ വെ​ച്ച് ആ​ക്ര​മി​ച്ച​വ​ര്‍ പി​ടി​യി​ല്‍. ബെം​ഗ​ളു​രു​വി​ലാ​ണ് സം​ഭ​വം. 35കാ​രി​യാ​യ ബാ​ങ്ക് ജീ​വ​ന​ക്കാ​രി ജോ​ലി​ക​ഴി​ഞ്ഞ് സ​മ​യം വൈ​കി​യ​തി​നാ​ല്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യ യു​വാ​വി​നോ​ട് വീ​ട്ടി​ല്‍ എ​ത്തി​ക്കാ​ന്‍ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് യു​വാ​വ് ത​ന്റെ ബൈ​ക്കി​ല്‍ യു​വ​തി​യെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. താ​ന്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നൊ​പ്പ​മാ​ണ് വ​രു​ന്ന​തെ​ന്ന കാ​ര്യം യു​വ​തി വീ​ട്ടി​ല്‍ വി​ളി​ച്ച് പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. രാ​ത്രി 9.30നാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യം ര​ണ്ട് പേ​ര്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് ത​ട​ഞ്ഞ് ചോ​ദ്യം ചെ​യ്യ​ല്‍ ആ​രം​ഭി​ച്ചു. ബു​ര്‍​ഖ​യാ​യി​രു​ന്നു യു​വ​തി​യു​ടെ വേ​ഷം. യു​വ​തി​യെ ബൈ​ക്കി​ല്‍ ക​യ​റ്റി​യ​തി​നെ കു​റി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ ചോ​ദ്യം ചെ​യ്യ​ല്‍. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നെ വി​ളി​ച്ച് ഭാ​ര്യ ഒ​രു ഹി​ന്ദു​വി​നൊ​പ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​ണെ​ന്നു പ​റ​യാ​നും ഇ​വ​ര്‍ മ​റ​ന്നി​ല്ല. എ​ന്നാ​ല്‍ ഭാ​ര്യ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നൊ​പ്പ​മാ​ണ് വ​രു​ന്ന​തെ​ന്ന് ത​നി​ക്ക് അ​റി​യാ​മെ​ന്ന് ഭ​ര്‍​ത്താ​വ് മ​റു​പ​ടി​യും ന​ല്‍​കി​യ​തോ​ടെ ഇ​വ​ര്‍ നി​രാ​ശ​രാ​യി. തു​ട​ര്‍​ന്ന്…

Read More

യുപിയില്‍ ദളിത് യുവാവിനെ വിവാഹം കഴിച്ച മുസ്ലിം യുവതിയ്ക്കു നേരെ ബന്ധുക്കളുടെ ആക്രമണം ! ചെരുപ്പുകൊണ്ട് അടിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തു…

ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ വിവാഹം കഴിച്ച മുസ്ലിം യുവതിയെ ക്രൂരമായി ആക്രമിച്ച് ബന്ധുക്കള്‍. 20കാരിയെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാരബങ്കിയിലാണ് സംഭവം. ജൂണ്‍ 19ന് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. തിങ്കളാഴ്ച അമ്മാവന്‍ വീട്ടിലേക്ക് വിളിക്കുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. അമ്മാവനും ബന്ധുക്കളും ചേര്‍ന്ന് ചെരുപ്പുകള്‍ ഉപയോഗിച്ചാണ് അടിച്ചത്. തുടക്കത്തില്‍ തന്റെ മുടി മുറിച്ചു. തുടര്‍ന്ന് തലമുണ്ഡനം ചെയ്തായും യുവതിയുടെ പരാതിയില്‍ പറയുന്നു. വീട്ടുതടങ്കലിലാക്കിയ ശേഷം കൊല്ലുമെന്ന് ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. 20കാരിക്ക് നേരത്തെ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. സഹോദരങ്ങളും ഇല്ല. സംഭവവുമായി ബന്ധപ്പെട്ട് കുടുംബത്തിലെ മൂന്ന് സ്ത്രീകള്‍ അടക്കം എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതില്‍ മൂന്ന് പേരുടെ അറസ്റ്റാണ് ചൊവ്വാഴ്ച പൊലീസ് രേഖപ്പെടുത്തിയത്. യുവതിയുടെ രണ്ടു അമ്മാവന്മാരെയും…

Read More

കാലങ്ങള്‍ പഴക്കമുള്ള ക്ഷേത്ര ആചാരത്തിന്റെ സംരക്ഷകയായി മുസ്ലിം യുവതി ! തെലങ്കാനയില്‍ നിന്നുള്ള കാഴ്ച…

വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. മതസൗഹാര്‍ദ്ദമാണ് ഈ രാജ്യത്തിന്റെ മുഖമുദ്ര. ഇത്തരത്തിലുള്ള ഒരു മതസൗഹാര്‍ദ്ദത്തിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. തെലങ്കാനയിലെ ഒസിര്‍സില്ല വെമുലവാഡയിലെ ശ്രീ രാജ രാജേശ്വര സ്വാമി ക്ഷേത്രത്തില്‍ നിന്നാണ് വ്യത്യസ്ത ചിത്രം പുറത്ത് വന്നത്. ക്ഷേത്രത്തിലെ കാലങ്ങള്‍ പഴക്കമുള്ള ‘കൊടെ മൊക്കു’എന്ന ആചാരം ഒരു മുസ്ലീം സ്ത്രീ നിര്‍വ്വഹിക്കുന്ന ചിത്രമാണ് പുറത്ത് വന്നത്. ശിവക്ഷേത്രത്തിലെ കാളകളെ കെട്ടാന്‍ നേര്‍ച്ച നേരുന്ന ഒരു ചടങ്ങാണിത്. ക്ഷേത്ര പരിസരത്തിനുള്ളില്‍ തന്നെ നടക്കുന്ന ഈ ആചാരം മന്ദാനി സ്വദേശിയായ അപ്സാര്‍ എന്ന മുസ്ലീം സ്ത്രീയാണ് നിര്‍വ്വഹിച്ചത്. ബുര്‍ഖ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ച അപ്സാര്‍, ശ്രീ രാജ രാജ സ്വാമിയുടെ ദര്‍ശനം നടത്തി. അതിനു ശേഷം കാളയുമൊത്ത് ക്ഷേത്രപ്രദക്ഷിണം നടത്തിയ ശേഷം അതിനെ ഭക്തര്‍ക്ക് കാണുന്ന തരത്തില്‍ ക്ഷേത്ര പരിസരത്തായി കെട്ടിയിടുകയും ചെയ്തു. മറ്റ് ഹിന്ദുക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി രാജരാജേശ്വര ക്ഷേത്രത്തിന്റെ…

Read More

പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വിടുകയോ മറ്റോ വേണ്ടിവരും ! വിവാദത്തിനു തിരികൊളുത്തി എഴുത്തുകാരി കെ ആര്‍ ഇന്ദിരയുടെ കുറിപ്പ്

എഴുത്തുകാരി കെ ആര്‍ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തി വിട്ടിരിക്കുകയാണ് ഇപ്പോള്‍. അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പത്തൊമ്പത് ലക്ഷം പേര്‍ പുറത്തായതുമായി ബന്ധപ്പെട്ടാണ് പോസ്റ്റ്. ഇന്ത്യന്‍ പൗരര്‍ അല്ലാതാകുന്നവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിക്കുകയും സ്റ്റെറിലൈസ് ചെയ്യുകയും വേണമെന്നാണ് കെ.ആര്‍ ഇന്ദിര ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചത്. ‘മുസ്ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താനാണ് സ്റ്റെറിലൈസ് ചെയ്യുന്നതെന്നും പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വേണം മുസ്ലിംകളുടെ പ്രസവം നിര്‍ത്താനെന്നും കെ.ആര്‍ ഇന്ദിര ഫേസ്ബുക്കില്‍ കുറിച്ചു.’ പോസ്റ്റിനെതിരെ വന്‍ പ്രതിഷേധവും ഉയരുന്നുണ്ട്. കെ.ആര്‍ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റ്; ഇന്ത്യന്‍ പൗരര്‍ അല്ലാതാകുന്നവര്‍ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദരസ്നേഹികള്‍. അവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി…

Read More

പ്രണയിച്ച അന്യമതസ്ഥനൊപ്പം വിവാഹം കഴിക്കാതെ താമസം ആരംഭിച്ചു; വീട്ടില്‍ കാമുകന്റെ ഭാര്യയും മൂന്നുകുട്ടികളും; ഒടുവില്‍ യുവതിക്കും മകനും ഗാന്ധിഭവന്‍ അഭയകേന്ദ്രമായ കഥയിങ്ങനെ…

പത്തനാപുരം : ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് അശരണയായ യുവതിക്കും കുഞ്ഞിനും തുണയായത് ഗാന്ധിഭവന്‍. അന്യമതസ്ഥനായ യുവാവുമായുള്ള പ്രണയത്തെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയ യുവതിക്ക് ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നാണ് ദുരിതത്തിലായത്്. കണ്ണൂര്‍ കാഞ്ഞങ്ങാട് സ്വദേശിനി ഫാത്തിമ സുഹറ എന്ന പ്രിയ മോഹനന്‍ (32), ഇവരുടെ മകന്‍ രണ്ടുവയസ്സുകാരന്‍ അക്ബര്‍ എന്നിവര്‍ക്കാണ് ഗാന്ധിഭവന്‍ അഭയമായത്. കാഞ്ഞങ്ങാട് സ്വദേശിനി പ്രിയയ്ക്ക് മാതാവും രണ്ടു സഹോദരങ്ങളുമുണ്ട്. പിതാവ് മോഹനന്‍ പ്രിയയുടെ ചെറുപ്പത്തിലേ മരിച്ചു. മാതാവ് ലളിത വീട്ടുജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് പ്രിയയും ഇളയ സഹോദരങ്ങളുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. പിന്നീട് പ്രിയയും അമ്മയെ സഹായിക്കാനായി വീട്ടുജോലിക്കിറങ്ങി. അതിനിടെയാണ് കാഞ്ഞങ്ങാട്ട് ഷൂട്ടിങ്ങിനെത്തിയ ക്യാമറാമാന്‍ റിയാസ് റഹ്മാനുമായി പ്രിയ പരിചയത്തിലാവുന്നത്. പ്രണയം തലയ്ക്കു പിടിച്ചതോടെ പ്രിയ ഇയാള്‍ക്കൊപ്പം പോകുകയായിരുന്നു. തുടര്‍ന്ന് മതം മാറിയ ഇവര്‍ വിവാഹിതരാകാതെ തന്നെ റിയാസിനൊപ്പം താമസം തുടങ്ങി. എന്നാല്‍ പിന്നീടാണ് റിയാസ് വിവാഹിതനാണെന്നും മൂന്നുകുട്ടികളുടെ പിതാവാണെന്നും…

Read More