ഷാരൂഖ് ഖാന്-ദീപിക പദുക്കോണ്‍ ചിത്രം പത്താനെതിരേ മധ്യപ്രദേശിലെ ഉലമ ബോര്‍ഡും രംഗത്ത്. മുമ്പ് ചില ബിജെപി നേതാക്കളും ചിത്രത്തിനെതിരേ രംഗത്തെത്തിയിരുന്നു. മധ്യപ്രദേശ് ഉലമ ബോര്‍ഡ് അധ്യക്ഷന്‍ സയ്യിദ് അനസ് അലി ചിത്രം വിലക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലീങ്ങള്‍ക്കിടയിലെ ആദരിക്കപ്പെടുന്ന വിഭാഗമാണ് പത്താന് എന്നും ചിത്രത്തിലൂടെ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നും ആണ് ആരോപണം. പത്താന് എന്ന് പേരുള്ള സിനിമയില്‍ സ്ത്രീകള്‍ അല്പ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നൃത്തരംഗത്തില്‍ നടി ദീപികാ പദുകോണ്‍ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചത് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ചിത്രത്തില്‍ ‘മോശപ്പെട്ട നിറം’ എന്ന് പറഞ്ഞ് കാവിയെ കാണിക്കുന്നത് ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്നാണ് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നത്. ഷാരൂഖ് ഖാനെയും ദീപികയെയും പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്താന്’. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും…
Read MoreTag: muslim
മുസ്ലിങ്ങള്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഒരു ഹിന്ദു പോലും ഇവിടെ കാണില്ലായിരുന്നു ! വിവാദ പ്രസ്താവനയുമായി മുന്‍ ജഡ്ജി…
മുഗള്‍ ഭരണകാലത്ത് മുസ്ലിം ഭരണാധികാരികള്‍ കാണിച്ച ദയ കൊണ്ടാണ് ഇപ്പോഴും ഹിന്ദുക്കള്‍ ഈ രാജ്യത്ത് നിലനില്ക്കുന്നതെന്ന രീതിയില്‍ വിവാദ പരാമര്‍ശവുമായി കര്‍ണാടക മുന്‍ ജില്ലാ ജഡ്ജി വസന്ത മുളസവലകി. അന്ന് മുസ്ലിങ്ങള്‍ എതിര്‍ത്തിരുന്നെങ്കില്‍ ഇന്ത്യന്‍ ഒരു ഹിന്ദു പോലും ബാക്കിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മുഗള്‍ ഭരണ കാലത്ത് ഹിന്ദുക്കള്‍ക്കെതിരെ മുസ്ലിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒരു ഹിന്ദു പോലും ഇവിടെ കാണില്ലായിരുന്നു. അവര്‍ക്ക് വേണമെങ്കില്‍ എല്ലാ ഹിന്ദുക്കളേയും കൊല്ലാമായിരുന്നു. ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മുസ്ലിങ്ങള്‍ ഇപ്പോഴും ന്യൂനപക്ഷമായി തുടരുകയാണ്’- മുന്‍ ജഡ്ജി വ്യക്തമാക്കി. കര്‍ണാടകയിലെ വിജയപുര സിറ്റിയില്‍ ഒരു സെമിനാറില്‍ സംസാരിക്കവേയാണ് മുന്‍ ജഡ്ജിയുടെ വിവാദ പരാമര്‍ശങ്ങള്‍. ഭരണഘടാന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടോ എന്നതായിരുന്നു സെമിനാറിന്റെ വിഷയം. ‘മുസ്ലിങ്ങള്‍ അതു ചെയ്തു ഇതു ചെയ്തു എന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നുണ്ട്. അവര്‍ ഒരു കാര്യം മനസിലാക്കേണ്ടത് 700 വര്‍ഷത്തോളം ഇവിടെ മുഗളന്മാര്…
Read More15 വയസ്സായ മുസ്ലിം പെണ്‍കുട്ടിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയാവാം ! മാതാപിതാക്കളുടെ എതിര്‍പ്പ് ഗൗനിക്കേണ്ടെന്ന് ഹൈക്കോടതി…
മുസ്ലിം വ്യക്തിനിയമം അനുസരിച്ച് പതിനഞ്ചു വയസ്സായ പെണ്‍കുട്ടിക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹിതായാകാമെന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി. മാതാപിതാക്കളുടെ എതിര്‍പ്പിന് ഇതില്‍ പ്രസക്തിയൊന്നുമില്ലെന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍ ദ്വിവേദി വിധിന്യായത്തില്‍ പറഞ്ഞു. പതിനഞ്ചു വയസ്സായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാള്‍ക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത്. മുസ്ലിം വ്യക്തി നിയമം അനുസരിച്ച് പതിനഞ്ചു വയസ്സു പൂര്‍ത്തിയായ പെണ്‍കുട്ടിക്കു വിവാഹം കഴിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവിടെ ഹര്‍ജിയില്‍ പറയുന്ന പെണ്‍കുട്ടിക്കു പതിനഞ്ചു വയസ്സു തികഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കേസ് നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. മകളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പെണ്‍കുട്ടി സ്വമനസ്സാലെ തന്നോടൊപ്പം വന്നതാണെന്നും വിവാഹം കഴിഞ്ഞതായും ഭര്‍ത്താവ് കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയും കോടതിയില്‍ ഇക്കാര്യം സമ്മതിച്ചു. വിവാഹത്തോടു വീട്ടുകാരുടെ എതിര്‍പ്പു ഇല്ലാതായതായും പെണ്‍കുട്ടി അറിയിച്ചു. പിന്നീട് പിതാവിന്റെ അഭിഭാഷകനും സമാനമായ നിലപാട്…
Read Moreമുസ്ലിം വ്യക്തിനിയമപ്രകാരമുള്ള വിവാഹത്തെ പോക്സോ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല ! നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി…
മുസ്ലിം വ്യക്തി നിയമപ്രകാരമുള്ള വിവാഹം പോക്സോ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. വധുവിനോ വരനോ പ്രായപൂര്‍ത്തിയായില്ലെങ്കില്‍ പോക്സോ കേസ് നിലനില്ക്കും. വിവാഹത്തിന്റെ പേരില്‍ പോലും കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ പാടില്ലെന്ന ലക്ഷ്യമാണ് നിയമം വിഭാവനം ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി. ബംഗാള്‍ സ്വദേശിയായ 31കാരന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി പോക്സോ നിയമവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയത്തില്‍ വ്യക്തത വരുത്തിയത്. പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ മുസ്ലിം വ്യക്തിനിയമ പ്രകാരം വിവാഹം കഴിച്ചതിനാല്‍ ജാമ്യത്തിന് അര്‍ഹനാണെന്നായിരുന്നു പ്രതിയുടെ വാദം. ഈ വാദം തള്ളിയാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ നിര്‍ണായക ഉത്തരവ്. മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹം കഴിച്ചാലും വധുവിനോ വരനോ പ്രായപൂര്‍ത്തിയായില്ലെങ്കില്‍ പോക്സോ കേസ് നിലനില്ക്കും. ഈ സംഭവത്തില്‍ ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമാണ് പ്രായമുള്ളതെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും കോടതി…
Read Moreകോളജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍ ! ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഷുഹൈബ് നന്ദയെ ഭീഷണിപ്പെടുത്തിയിരുന്നു….
കാസര്‍ഗോഡ് കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. അലാമിപ്പള്ളി സ്വദേശി അബ്ദുള്‍ ഷുഹൈബാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് സ്വദേശിനി നന്ദ(21)യുടെ ആത്മഹത്യയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. തിങ്കളാവ്ചയാണ് നന്ദയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ദുള്‍ ഷുഹൈബിന്റെ ഭീഷണിയെ തുടര്‍ന്നാണ് നന്ദ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. മരിക്കുന്നതിന് മുന്‍പ് നന്ദ ഷുഹൈബിനെ വീഡിയോ കോള്‍ ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 31നാണ് കാഞ്ഞങ്ങാട് സ്വദേശിനി നന്ദ ആത്മഹത്യ ചെയ്തത്. പടന്നക്കാട് സികെ നായര്‍ കോളജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദ. മരണത്തില്‍ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. മൃതദേഹം ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൊവ്വല്‍ പള്ളിയിലെ ശ്മശാനത്തില്‍ സംസ്ക്കരിച്ചു. തുടര്‍ന്ന് പോലീസ് നന്ദയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് അവസാനമായി സംസാരിച്ചത്…
Read Moreപതിനഞ്ചു വയസ്സുള്ള മുസ്ലിം പെണ്‍കുട്ടിയുടെ വിവാഹത്തിന് ശൈശവ വിവാഹ നിരോധന നിയമം തടസ്സമല്ല ! ഇത്തരം വിവാഹം അസാധുവാകില്ലെന്ന് ഹൈക്കോടതി…
15 വയസ്സു പൂര്‍ത്തിയാക്കിയ മുസ്ലിം പെണ്‍കുട്ടിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്നതിന് ശൈശവ വിവാഹ നിരോധന നിയമം തടസ്സമാവില്ലെന്ന് ആവര്‍ത്തിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ശൈശവ വിവാഹ നിരോധന നിയമപ്രകാരം ഇത്തരം വിവാഹം അസാധുവാക്കാനാവില്ലെന്ന് ജസ്റ്റിസ് വികാസ് ബഹല്‍ പറഞ്ഞു. പതിനാറുകാരിയെ വിവാഹം കഴിച്ച ഇരുപത്തിയാറുകാരനായ യുവാവ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ബാലികാ സംരക്ഷണ ഏജന്‍സി കസ്റ്റഡിയില്‍ വച്ചിരിക്കുന്ന ഭാര്യയെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് യുവാവ് ഹര്‍ജി നല്‍കിയത്. പെണ്‍കുട്ടിക്കു പതിനാറു വയസ്സായെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചു. വീട്ടുകാരില്‍നിന്ന് രക്ഷപ്പെട്ട് യുവാവിനെ വിവാഹം കഴിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്കി. വീട്ടുകാര്‍ നിര്‍ബന്ധിച്ച് അമ്മാവനെക്കൊണ്ടു വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പെണ്‍കുട്ടി പറഞ്ഞു. ഇരുവരും മുസ്ലിം സമുദായത്തില്‍നിന്നുള്ളവരാണെന്നും പള്ളിയില്‍ വച്ച് നിക്കാഹ് നടത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹം സാധുവാണെന്ന്, യൂനുസ് ഖാന്…
Read Moreലഹരിബിസിനസിന് ഇറങ്ങിയാല്‍ മഹല്ലിന് പുറത്ത് ! വിവാഹവുമായി സഹകരിക്കുകയുമില്ല; അന്ത്യശാസനവുമായി മഹല്ല് കമ്മിറ്റി…
ലഹരിക്കടത്തില്‍ ഏര്‍പ്പെടുന്ന യുവാക്കളെ മഹല്ലില്‍ നിന്ന് പുറത്താക്കുമെന്ന് പടന്നക്കാട് അന്‍സാറുല്‍ ഇസ്ലാം ജമാഅത്ത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ലെന്നും ജമാഅത്ത് മുന്നറിപ്പ് നല്കുന്നു. ഇതിന് മുന്‍പും ഇത്തരത്തില്‍ തീരുമാനവുമായി മഹല്ല് കമ്മിറ്റി രംഗത്തുവന്നിരുന്നു. 2018 മാര്‍ച്ച് 28 രണ്ട് വ്യക്തികള്‍ക്കെതിരെ ഇത്തരത്തില്‍ നടപടിയെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നാലുപേരെ മഹല്ലിലെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കി. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഐകകണ്ഠ്യേന നടപടിയെടുക്കുകയായിരുന്നുവെന്നും പടന്നക്കാട് അന്‍സാറുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി സിഎംഅബൂബക്കര്‍ പറഞ്ഞു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട ഒരാളും മഹല്ല് കമ്മിറ്റിയില്‍ പാടില്ലെന്നാണ് തീരുമാനം. 580 വീടുകളാണ് കമ്മിറ്റിക്കു കീഴിലുള്ളത്. അവിവാഹിതരായ ചെറുപ്പക്കാരാണ് പിടിക്കപ്പെടുന്നതെങ്കില്‍ ഇവരുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ല. വധുവിന്റെ വീട്ടുകാര്‍ക്ക് മഹല്ല് കമ്മറ്റി ലഭ്യമാക്കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. മഹല്ലിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കുകയും എല്ലാ പരിപാടികളില്‍നിന്നും…
Read Moreമുസ്ലിം പുരുഷന് ഒന്നിലേറെ വിവാഹം കഴിക്കുന്നതോ തലാക്ക് ചൊല്ലുന്നതോ തടയാന്‍ കോടതിയ്ക്കാവില്ല ! ഹൈക്കോടതിയുടെ നിരീക്ഷണം…
ഒന്നിലേറെ വിവാഹം കഴിക്കുന്നതില്‍ നിന്നോ തലാക്ക് ചൊല്ലുന്നതില്‍ നിന്നോ ഒരാളെ തടയാന്‍ കുടുംബക്കോടതിയ്ക്ക് സാധിക്കില്ലെന്ന് ഹൈക്കോടതി. വ്യക്തിനിയമം അനുവദിക്കുന്നിടത്തോളം ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് നിരീക്ഷിച്ചു. തലാക്ക് ചൊല്ലുന്നതില്‍നിന്നു തന്നെ വിലക്കിയ ചവറ കുടുംബ കോടതി ഉത്തരവിനെതിരെ കൊല്ലം സ്വദേശി നല്കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്. ആദ്യ രണ്ടു തലാക്കും ചൊല്ലിയ ഹര്‍ജിക്കാരനെതിരെ ഭാര്യ കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കുടുംബ കോടതി മൂന്നാം തലാക്ക് ചൊല്ലുന്നതില്‍നിന്നു ഹര്‍ജിക്കാരനെ വിലക്കി. വീണ്ടും വിവാഹം കഴിക്കാനുള്ള നീക്കം തടയണമെന്ന ഹര്‍ജിയിലെ ആവശ്യവും കോടതി അംഗീകരിച്ചു. ഇതിനെതിരെയാണ് ഹൈക്കോടതിയിലെ അപ്പീല്‍. വ്യക്തിനിയമം അനുവദിക്കുന്ന വിധത്തിലുള്ള പ്രവൃത്തിയില്‍നിന്ന് ഒരാളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങളില്‍ കോടതികളുടെ അധികാരം പരിമിതമാണ്. വ്യക്തിനിയമ പ്രകാരം ഒരാള്‍ക്ക് ഒരേസമയം ഒന്നിലധികം…
Read Moreകാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരിലുള്ള കൊലയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല ! തുറന്നു പറച്ചിലുമായി സായ് പല്ലവി…
കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് ആള്‍ക്കൂട്ടം നടത്തുന്ന കൊലപാതകങ്ങളും തമ്മില്‍ വ്യത്യാസമില്ലെന്ന് നടി സായ് പല്ലവി. വിരാട പര്‍വ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സായ് പല്ലവിയുടെ പ്രതികരണം. സായ് പല്ലവിയുടെ രാഷ്ട്രീയ നിലപാട് ചോദിക്കുകയായിരുന്നു അവതാരകന്. ആശയപരമായി ഇടതോ വലതോ അതില്‍ ഏതാണ് ശരിയെന്നോ അറിയില്ലെന്ന് സായ് പല്ലവി പറഞ്ഞു. ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നില്ക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. പശുവിന്റെ പേരില്‍ ഒരു ഒരു മുസ്ലിമിനെ ചിലര്‍ കൊലപ്പെടുത്തിയതും ഈ അടുത്ത് സംഭവിച്ചു. ഇതുരണ്ടും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. എന്നോട് നല്ല മനുഷ്യനാകാനാണ് കുടുംബം പറഞ്ഞത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പ്രതികരിക്കുക. ആ നിലപാട് പ്രധാനമാണ്. നിങ്ങള്‍…
Read Moreമകന് അന്യമതക്കാരിയെ വിവാഹം കഴിച്ചു ! പൂരക്കളിക്കാരന് അപ്രഖ്യാപിതവിലക്ക്; സംഭവം വിപ്ലവഗ്രാമമായ കരിവെള്ളൂരിലെ ക്ഷേത്രത്തില്‍…
ഉത്തര മലബാറിലെ ക്ഷേത്രമുറ്റങ്ങളില്‍ പൂരക്കളിച്ചുവടുകള് ഉയരുമ്പോള്‍ ഒരു കലാകാരന് ഭ്രഷ്ട് കല്പ്പിച്ചിരിക്കുന്ന സംഭവം പുരോഗമന കേരളത്തിനാകെ അപമാനകരമാവുകയാണ്. മകന് അന്യമതത്തില്‍ പെട്ട യുവതിയെ വിവാഹം കഴിച്ചു എന്നാരോപിച്ചാണ് കണ്ണൂരിലെ വിപ്ലവഗ്രാമമായ കരിവെള്ളൂരിലെ ക്ഷേത്രത്തിലെ പൂരക്കളിയില്നിന്നു വിനോദിനെ വിലക്കിയത്. കരിവെള്ളൂര്‍ കുണിയന്‍, പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരക്കളി പണിക്കരാണ് അറിയപ്പെടുന്ന പൂരക്കളി കലാകാരനായ വിനോദ്. ഇതര മതത്തില്‍പ്പെട്ട യുവതി വീട്ടിലുള്ളപ്പോള്‍ പണിക്കരെ ക്ഷേത്രത്തില്‍ കൊണ്ടുപോകാന്‍ സാധിക്കില്ലന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ നിലപാട്. ഇവരെ വീട്ടില്‍നിന്നു മാറ്റി താമസിപ്പിച്ചാലേ പൂരക്കളിക്ക് അവസരം നല്കത്തുള്ളൂ എന്നു പൂരക്കളി കമ്മിറ്റി പറയുന്നു. മകനെ വീട്ടില്‍നിന്നും ഇറക്കിവിടത്തില്ലെന്നും അങ്ങനെ ക്ഷേത്രത്തില്‍ പോകാന്‍ താല്പര്യമില്ലെന്നും വിനോദ് പണിക്കര്‍ പറഞ്ഞു. മകന് വിവാഹം കഴിച്ച 2019ല്‍ തന്നെ വിലക്ക് സൂചന നല്‍കിയിരുന്നുവെന്നും വിനോദ് പറയുന്നു. 36 വര്‍ഷമായി ക്ഷേത്രങ്ങളില്‍ പൂരക്കളി കളിക്കാറുണ്ട് വിനോദ്. മകന്റെ വിവാഹത്തിന്റെ പേരില്‍ മതത്തിന്റെയും…
Read More