തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമാണ് മലയാളിയായ പ്രിയാമണി. 2003ല്‍ തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം തെന്നിന്ത്യയിലെ എല്ലാഭാഷകളിലും കൂടാതെ ബോളിവുഡ് ചിത്രങ്ങളുടെയും ഭാഗമായി. ദേശീയ സംസ്ഥാന പുരസ്കാരങ്ങളടക്കം നിരവധി അവാര്‍ഡുകളും ചുരുങ്ങിയ കാലം കൊണ്ട് നടി സ്വന്തമാക്കിയിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല മിനിസ്ക്രീനിലും പ്രിയ മണി സജീവമാണ്. സിനിമയില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് പ്രിയാമണി വിവാഹിതയാകുന്നത്. ബിസിനസുകാരനായ മുസ്തഫ രാജിനെയാണ് പ്രിയാമണി വിവാഹം കഴിച്ചത്. പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. 2017 ലാണ് മുസ്തഫയെ പ്രിയാ മണി വിവാഹം കഴിക്കുന്നത്. ഏറെ വാര്‍ത്ത പ്രധാന്യം നേടിയ താര വിവാഹമായിരുന്നു ഇത്. ഇപ്പോഴിതാ പ്രിയാമണി-മുസ്തഫ വിവാഹം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇവരുടെ വിവാഹത്തിനെതിരേ മുസ്തഫയുടെ ആദ്യഭാര്യ ആയിഷ രംഗത്തെത്തിയിരിക്കുകയാണ്. ഇവരുടെ വിവാഹം അസാധുവാണെന്നാണ് ആദ്യ ഭാര്യ ആരോപിക്കുന്നത്. ഇ-ടൈംസിനോടാണ് ആയിഷ പ്രിയാമണിയുടേയും മുസ്തഫയുടേയും വിവാഹം നിയമപരമായ ആസാധുവാണെന്ന് പറഞ്ഞത്. മുസ്തഫയുമായുളള വിവാഹമോചനം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും താന്‍…
Read More