ദക്ഷിണാഫ്രിക്കയില്‍ എച്ച്ഐവി ബാധിതയായ 36കാരിയുടെ ശരീരത്ത് കൊവിഡ് വൈറസ് നിലനിന്നത് 216 ദിവസമെന്ന് റിപ്പോര്‍ട്ട്. എച്ച്ഐവി രോഗബാധയുടെ അഡ്വാന്‍സ് സ്റ്റേജില്‍ കഴിയുന്ന യുവതിയുടെ ശരീരത്തില്‍ വച്ച് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചതായും കണ്ടെത്തി. 30 തവണയിലേറെയാണ് വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചത് എന്ന ഞെട്ടിക്കുന്ന കണ്ടെത്തല്‍ ദക്ഷിണാഫ്രിക്കയിലെ ഗവേഷകരാണ് നടത്തിയത്. മെഡിക്കല്‍ ജേണലായ മെഡ് ആര്എക്സ്ഐവിയിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2006ലാണ് യുവതിക്ക് എച്ച്ഐവി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ക്രമേണ രോഗപ്രതിരോധശേഷി കുറയാന്‍ തുടങ്ങി. 2020 സെപ്റ്റംബറിലാണ് ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ശരീരത്തില്‍ 216 ദിവസമാണ് കോവിഡ് വൈറസ് കഴിഞ്ഞത്. അതിനിടെ 30ലേറെ തവണ വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ജനിതമാറ്റം ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡ് വകഭേദമായ ബി.1.351ന്റെ ഭാഗമായ എന്‍ 510വൈയും ബ്രിട്ടനില്‍ കണ്ടെത്തിയ ആല്‍ഫ വകഭേദത്തിന്റെ ഭാഗമായ…
Read MoreTag: mutation
ജനിതകമാറ്റം സംഭവിച്ച വൈറസ് പത്തനംതിട്ടയിലും ? 40 വയസില്‍ താഴെയുള്ള ചിലരുടെ മരണത്തില്‍ ഉയരുന്ന സംശയം ഇങ്ങനെ…
ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ ഭീതിയില്‍ പത്തനംതിട്ട ജില്ല. പത്തനംതിട്ടയില്‍ ഗുരുതര ശ്വാസതടസം നേരിട്ട 40 വയസില്‍ താഴെയുള്ള ചിലരുടെ മരണം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ജനിതക മാറ്റം സംഭവിച്ച വൈറസ് ആണോയെന്ന ആശങ്ക ഉയര്‍ന്നത്. ഇവിടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി പരിശോധന നടത്തിയില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്ക് സാഹചര്യം മാറിയേക്കുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. 40 വയസില്‍ താഴെയുള്ള നാല് പേര് കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ ജില്ലയില്‍ മരിച്ചു. ഇവരില്‍ ചിലര്‍ക്ക് പുറത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കമുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും സംശയം ഇപ്പോഴുമുണ്ട്. മാത്രമല്ല ജില്ലയില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കുകയാണ്. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി പരിശോധന നടത്താത്തതിനാല്‍ ഗുരുതര ശ്വാസതടസത്തോടെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. തീവ്ര ലക്ഷണങ്ങളുള്ള കാറ്റഗറി സി രോഗികളുടെ എണ്ണം കൂടുന്നത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
Read Moreകേരളത്തില്‍ വ്യാപിക്കുന്നത് ജനിതകമാറ്റം വന്ന വൈറസ് ? വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയരാന്‍ സാധ്യത…
കേരളത്തില്‍ പടരുന്നത് ജനിതക വ്യതിയാനം വന്ന വൈറസ് ആണെന്ന സംശയത്തെത്തുടര്‍ന്ന് പരിശോധന തുടങ്ങി. ഡല്‍ഹി ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. നേരത്തെ പ്രതിരോധ ശേഷിയെ മറികടക്കാന്‍ കഴിവുള്ള 13 തരം ജനിതകമാറ്റങ്ങള്‍ കേരളത്തിലെ കൊറോണ വകഭേദങ്ങളില്‍ കണ്ടെത്തുകയുണ്ടായി. ജനുവരിയില്‍ സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ കാസര്‍ഗോഡ്, കോഴിക്കോട്, വയനാട്, കോട്ടയം എന്നീ ജില്ലകളില്‍ 10 ശതമാനത്തിലേറെ പേരില്‍ വകഭേദം വന്ന എന്‍ 440കെ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രതിരോധശേഷിയെ മറികടക്കാന്‍ കഴിവുള്ളതരം വൈറസാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊറോണ വൈറസ് വകഭേദങ്ങളായ K1,K2,K3 എന്നിവയുടെ സാന്നിധ്യവും സംസ്ഥാനത്തെ ചില ജില്ലകളില്‍ സ്ഥിരീകരിച്ചിരുന്നു. പതിനാല് ജില്ലകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയിലേക്ക് അയച്ചു. അടുത്ത ആഴ്ചയോടെയേ ഫലം ലഭിക്കൂ. മഹാരാഷ്ട്രയിലെ രണ്ടാം തരംഗത്തില്‍ പരിശോധിക്കുന്ന നാല്…
Read Moreകെന്റ് വേര്‍ഷനിലും ജനിതകമാറ്റം ! വാക്സിനുകളിലൂടെ നേടുന്ന പ്രതിരോധശേഷി അപ്രസക്തമായേക്കും; പുതിയ വിവരം ലോകത്തെ നടുക്കുന്നത്…
യുകെയിലെ കെന്റില്‍ കണ്ടെത്തിയ അതിതീവ്രവ്യാപനശേഷിയുള്ള വൈറസിനും ജനിതകമാറ്റം സംഭവിച്ചതായി വിവരം. പുതിയ ഇനം വൈറസ് ലോകത്തിനാകെ ഭീഷണിയാകാന്‍ പര്യാപ്തമാണെന്നാണ് വിവരം. വാക്സിന് വഴി നേടിയ രോഗപ്രതിരോധശേഷി പോലും പുതിയ വൈറസിനു മുമ്പില്‍ അപ്രസക്തമായേക്കാമെന്നും യുകെ ജനറ്റിക് സര്‍വൈലന്‍സ് പ്രോഗ്രാം ഡയറക്ടര്‍ ഷാരണ്‍ പീക്കോക്ക് പറയുന്നു. നിലവില്‍ യുകെയിലെമ്പാടും പുതിയ വൈറസ് വ്യാപിച്ചു കഴിഞ്ഞു. ഇത് ലോകം മുഴുവന്‍ പടരാനുള്ള എല്ലാ സാധ്യതയുമുണ്ട്. വാക്സിനേഷനെ തുരങ്കം വയ്ക്കുന്നതാണ് കെന്റ് വൈറസെന്നും പീക്കോക്കും സംഘവും വ്യക്തമാക്കുന്നു. ലോകത്ത് ഇതുവരെ 24 ലക്ഷത്തോളം ആളുകള്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് കണക്ക്. ഇതിനിടെ ലോകരാജ്യങ്ങളില്‍ പലതും വാക്സിനുകള്‍ പുറത്തിറക്കിയതോടെ ലോക ജനത ഒന്നാശ്വസിച്ചിരുന്നുവെങ്കിലും ആ ആശ്വാസങ്ങള്‍ക്ക് അല്പായുസ്സ് മാത്രമാണെന്ന സൂചന നല്‍കുന്നതാണ് പുതിയ വിവരങ്ങള്‍.
Read Moreനിങ്ങള്‍ വിചാരിക്കുന്ന ആളല്ല ഇപ്പോഴത്തെ കോവിഡ് ! ലോകത്ത് ഇപ്പോള്‍ വ്യാപിച്ചിരിക്കുന്നത് ജനിതകമാറ്റം വന്ന വൈറസ്; വ്യാപനശേഷി കൂടിയ പുതിയ വൈറസിനെക്കുറിച്ചറിയാം…
കോവിഡ് ലോകമാകെ ഭീതിവിതച്ച് മുന്നേറുമ്പോള്‍ വാക്സിനു വേണ്ടിയുള്ള ഗവേഷണങ്ങള്‍ ലോകമെമ്പാടും നടക്കുകയാണ്. എന്നാല്‍ വാക്സിന് ഗവേഷണത്തിന് ഏറ്റവും വലിയ വിഘാതമാകുന്നത് വൈറസിന്റെ ജനിതകമാറ്റമാണ്. ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസല്ല ഇപ്പോള്‍ ലോകത്ത് വ്യാപിച്ചിരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.മ്യുട്ടേഷന് അഥവാ പ്രകീര്‍ണാന്തരം സംഭവിച്ച പുതിയ രൂപമാണ് ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും അതിവേഗം പറക്കുന്നത്. ടെക്സാസിലെ ഹൂസ്റ്റണില്‍ ഒരു ആശുപത്രിയില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്. 5,000 കോവിഡ് രോഗികളെ പരിശോധിച്ചതില്‍ അതില്‍ 99.9 ശതമാനം പേരിലും കാണാന്‍ കഴിഞ്ഞത് മ്യുട്ടേഷന് സംഭവിച്ച ഡി 614 ജി എന്ന ഇനത്തില്‍ പെട്ട സാര്‍സ്-കോവ് 2 വൈറസായിരുന്നു. ആദിമ രൂപത്തേക്കാള്‍ വ്യാപന ശേഷി കൂടുതലുള്ളതാണ് പ്രകീര്‍ണ്ണാന്തരം സംഭവിച്ച രൂപത്തിനുള്ളതെന്ന അനുമാനം ശരിവയ്ക്കുന്നതാണ് ഈ കണ്ടെത്തല്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു യൂറോപ്പില്‍ ആദ്യമായി ഈ ഇനത്തില്‍പ്പെട്ട വൈറസ് കാണപ്പെട്ടത്. ലോക്ക്ഡൗണിന് ശേഷം ഭാഗികമായെങ്കിലും…
Read Moreചൈനയില്‍ നിന്നു പുറപ്പെട്ട വൈറസേയല്ല ഇപ്പോഴത്തെ വൈറസ് ! അമേരിക്കയിലും ബ്രിട്ടനിലും നാശം വിതച്ചത് കൊടുംഭീകരന് വൈറസ്;കേരളത്തില്‍ വന്നത് 12 ഇനം കോവിഡ് വൈറസുകളില്‍ ഏറ്റവും പാവവും…
കോവിഡ് വൈറസിനെ തുരത്താനുള്ള വാക്സിന് കണ്ടുപിടിക്കാനുള്ള പരിശ്രമത്തിലാണ് ലോകം മുഴുവന്‍. എന്നാല്‍ വൈറസിന് സംഭവിച്ചു കൊണ്ടിരിക്കുന്ന മ്യൂട്ടേഷന്(ജനിതക ഘടനയില്‍ ഉണ്ടാവുന്ന മാറ്റം) ഇതിന് വിലങ്ങു തടിയാവുകയാണ്. ഓരോ മ്യൂട്ടേഷനു ശേഷവും പുതിയ ഇനത്തില്‍പ്പെട്ട വൈറസുകളുടെ സ്വഭാവത്തിനും പ്രഹരശേഷിയ്ക്കും വ്യത്യാസമുണ്ടാവും. വ്യാപനശേഷി വളരെ അധികമുള്ള ഇനത്തില്‍ പെട്ട വൈറസുകളാണ് യുകെയിലും യൂറോപ്പിലും വ്യാപിച്ചതെന്ന് ഇപ്പോള്‍ പല ശാസ്ത്രകാരന്മാരും പറയുന്നത്. വിവിധ രോഗികളില്‍ നിന്ന് എടുത്ത സാമ്പിളുകള്‍ പഠിച്ചശേഷമാണ് ഇവര്‍ ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. വുഹാനില്‍ നാശം വിതച്ച വൈറസിന് മ്യുട്ടേഷന് സംഭവിച്ച്, വ്യാപന ശക്തിയും പ്രഹരശേഷിയും വര്‍ദ്ധിച്ച ഇനമാണ് യൂറോപ്പിലും അമേരിക്കയിലും ആഞ്ഞടിച്ചതെന്നാണ് നിഗമനം. ഓരോ മേഖലകളിലേയും മനുഷ്യരുടെ സ്വാഭാവിക പ്രതിരോധ ശേഷിയേയും അതുപോലെ കണ്ടുപിടിക്കാനിരിക്കുന്ന വാക്സിന്റേയും ശക്തികളെ അതിജീവിക്കുവാനായി എളുപ്പത്തില്‍ മ്യുട്ടേഷന് വിധേയമാകാന്‍ ഇത്തരം വൈറസുകള്‍ക്കാകും എന്നാണ് ഇവര്‍ പറയുന്നത്. ജി 614 എന്ന വൈറസാണ് ഇപ്പോള്‍…
Read More