തിരുവനന്തപുരം: അപകടങ്ങ ൾ തുടരുന്ന മുതല പ്പൊഴിയിൽ കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം സന്ദർശിച്ചു. ഇന്ന് രാവിലെ 10.30യ്ക്കാണ് കേന്ദ്രസംഘം സന്ദർശിച്ചത്. കേന്ദ്രഫിഷറീസ് ഡവലപ്പ്മെന്റ് കമ്മീഷണർ , അസിസ്റ്റന്റ് കമ്മീഷണർ, സിഐഎസ്എഫ് ഡയറക്ടർ എന്നിവർ ഉൾപ്പെട്ട സംഘമാണ് സന്ദർശനം നടത്തിയത്. മത്സ്യത്തൊഴിലാളികളിൽനിന്നും തുറമുഖ അധികൃതരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. അതേസമയം, അഞ്ചുതെങ്ങ് മുതലപ്പൊഴി അപകട വിഷയത്തിൽ മന്ത്രിതല സമിതി യോഗം ഇന്ന് നടക്കും. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മരിച്ച പുതുകുറിച്ചി സ്വദേശികളായ നാല് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുടെ നഷ്ടപരിഹാരവും ഹാർബറുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങളും യോഗത്തിൽ ചർച്ചയാകും. മന്ത്രിമാരായ സജി ചെറിയാൻ, ആന്റണിരാജു, വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ സംസാരിച്ചശേഷമായിരിക്കും യോഗം ചേരുന്നത്. മുതലപ്പൊഴിയിൽ അപകടത്തിൽ മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ ഇന്നലെ മന്ത്രി സജി ചെറിയാൻ…
Read More