മുക്കം: തനിക്കെതിരേ ഉയരുന്ന അപവാദപ്രചാരണങ്ങളെ തള്ളി കേരളത്തിലെ ആദ്യ മുത്തലാക്ക് കേസിലെ പരാതിക്കാരി. ചൊല്ലിയത് മുത്തലാക്ക് തന്നെയാണന്നും ഓഗസ്റ്റ് ഒന്നിന് വൈകിട്ട് വീട്ടിലെത്തിയാണ് ഭര്‍ത്താവ് ഉസാം മുത്തലാക്ക് ചൊല്ലിയതന്നും യുവതി പറഞ്ഞു. താന്‍ വിവാഹമോചനം തേടിയെന്ന പേരില്‍ പ്രചരിക്കുന്ന രേഖ വ്യാജമാണ്. കുറ്റപ്പെടുത്തുന്നവര്‍ തന്റെ ഏഴുവര്‍ഷത്തെ ജീവിതയാതനകള്‍ അറിയാത്തവരാണെന്നും യുവതി പറഞ്ഞു. മുത്തലാക്ക് നിരോധനനിയമപ്രകാരം ഭര്‍ത്താവ് മുക്കം ചുള്ളിക്കാപ്പറമ്പ് സ്വദേശി ഉസാമിനെതിരെ നല്കിയ കേസ് സത്യസന്ധമാണ്. ഭർത്താവ് മൂന്ന് മൊഴിയും ചൊല്ലിയതിനു സാക്ഷികളുമുണ്ടെന്നും അവർ പറഞ്ഞു. കൂടുതല്‍ സ്ത്രീധനവും സ്വര്‍ണവും ചോദിച്ച് ഏറെ പീഡിപ്പിച്ചു. തനിക്ക് അവഹിത ബന്ധമുണ്ടെന്നും പ്രചരിപ്പിച്ചു. മറ്റൊരു യുവതിയെ വിവാഹം ചെയ്യാനാണ് തന്നെ മുത്തലാക്ക് ചൊല്ലിയത്. മുത്തലാഖ് കേസില്‍ ഭര്‍ത്താവ് ഉസാമിനെ അറസ്റ്റ് ചെയ്തതോടെ യുവതിക്കെതിരേ ചിലര്‍ അധിക്ഷേപപ്രചാരണം തുടങ്ങിരുന്നു. മുത്തലാക്ക് നിയമം ദുരുപയോഗം ചെയ്തുവെന്നും പ്രചരിപ്പിച്ചു. ഈ സാഹചര്യത്തിലാണു യുവതിയുടെ വിശദീകരണം.
Read MoreTag: muthalaq
മുത്തലാഖ് ബില്ല് ഫലം കണ്ടു തുടങ്ങി; ഉണരാന്‍ വൈകി എന്ന കാരണത്താല്‍ ഭാര്യയെ മൊഴി ചൊല്ലിയ ഭര്‍ത്താവ് അവരെ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുന്നു…
ബറേലി: മുത്തലാഖ് ബില്‍ ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോകസഭയില്‍ പാസായതിനു പിന്നാലെയെത്തുന്നത് ശുഭവാര്‍ത്ത. മുത്തലാഖിലൂടെ വിവാഹമോചനം നേടിയ ദമ്പതികള്‍ വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചു. ബില്ല് ലോകസഭയില്‍ അവതരിപ്പിക്കുന്ന വേളയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഉണരാന്‍ വൈകിയതിന് മൊഴിചൊല്ലിയ യുവതിയുടെ ദുരവസ്ഥയെപ്പറ്റി പരാമര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ബറേലിക്കു സമീപം രാംപുറിലാണ് ഉണരാന്‍ വൈകിയതിനു യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലിയത്. ചൊവ്വാഴ്ചയാണ് യുവതിയെ മൊഴിചൊല്ലിയത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുമെന്ന അറിവ് ഭര്‍ത്താവിനെ തീരുമാനം മാറ്റാന്‍ പ്രേരിപ്പിച്ചു. പുനര്‍ വിവാഹത്തിന് ഒരുക്കമാണെന്ന് ദമ്പതികള്‍ അറിയിച്ചതോടെ ഇദ്ദത്, ഹലാല എന്നിവയ്ക്കു ശേഷം ഭര്‍ത്താവിനെ പുനര്‍ വിവാഹം ചെയ്യാന്‍ യുവതിയോട് പ്രാദേശിക പഞ്ചായത്ത് ആവശ്യപ്പെട്ടു. വിവാഹം ബന്ധം വേര്‍പ്പെടുത്തിക്കഴിഞ്ഞു കുറച്ചുനാള്‍ ഭാര്യ കാത്തിരിക്കുന്നതാണ് ഇദ്ദത്. കാത്തിരിപ്പിനു ശേഷം മറ്റൊരാളെ പ്രതീകാത്മകമായി വിവാഹം ചെയ്യുന്നതാണു ഹലാല. ഇയാളുമായി ബന്ധം വേര്‍പ്പെടുത്തിയ ശേഷം സ്ത്രീക്ക് ആദ്യ ഭര്‍ത്താവിനെ…
Read Moreശിക്ഷ മൂന്നു വര്‍ഷം എന്നത് പത്തു വര്‍ഷമാക്കണം ! മുത്തലാഖ് വിഷയത്തില്‍ ശിക്ഷ ഉയര്‍ത്തണമെന്ന് ഷിയ ബോര്‍ഡ് ചെയര്മാന്
ലഖ്നൗ: മുത്തലാഖ് നിരോധന നിയമത്തെ അനുകൂലിച്ച് ഉത്തര്‍പ്രദേശ് ഷിയ ബോര്‍ഡ് ചെയര്മാന് വസിം റിസ്വി. എന്നാല്‍ ശിക്ഷയിലെ മൂന്നു വര്‍ഷം എന്നത് പത്തു വര്‍ഷമാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുത്തലാഖില്‍ ഇരകളാക്കപ്പെടുന്ന സ്ത്രീകള്‍ ജീവിതകാലം മുഴുവന്‍ അതിന്റെ ഫലം അനുഭവിക്കുകയാണ്. അവള്‍ക്ക് നീതി ഉറപ്പാകണം. നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കേണ്ടതാണ്,’ വാര്‍ത്ത സമ്മേളനത്തില്‍ റിസ്വി പറഞ്ഞു. മുത്തലാഖ് നിരോധനത്തെ എതിര്‍ത്തുകൊണ്ടുള്ള മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. ബോര്‍ഡിന് രണ്ട് നിലപാടുകള്‍ പാടില്ലെന്നും, പുരുഷനും സ്ത്രീക്കും തുല്യനീതി നടപ്പാക്കാന്‍ ബോര്‍ഡ് നടപടി കൈക്കൊള്ളണമെന്നും കൂട്ടിച്ചേര്‍ത്തു. മുത്തലാഖ് നിരോധന ബില്ല് പിന്‍വലിക്കണമെന്ന മുസ്ലിം വ്യക്തി നിയമബോര്‍ഡിന്റെ ആവശ്യം തള്ളിയാണ് ബില്ല് ലോക്സഭയില്‍ പാസാക്കിയത്. ബില്ല് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരാണെന്നും നിരവധി കുടുംബങ്ങളെ ഇത് ബാധിക്കുമെന്നുമായിരുന്നു ബോര്‍ഡിന്റെ വാദം. വ്യാഴാഴ്ച്ചയാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള ബില്‍ ലോകസഭ…
Read More