മലബാറിലെ ഒരു മുത്തപ്പന്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചെറുവത്തിലൂരിലെ ഒരു വീട്ടില്‍ മുത്തപ്പന്‍ വെള്ളാട്ടം കെട്ടിയാടുന്നതിനിടെ മുന്നിലെത്തിയ മുസ്ലീം സ്ത്രീയെ അടുത്തേക്ക് വിളിച്ച് ‘നീ വേറെയൊന്ന്വല്ല ഇട്വാ…അങ്ങനെ തോന്നിയാ.. എന്ന് പറഞ്ഞ് വിഷമങ്ങള്‍ ചോദിച്ച് അരുളപ്പാടുകള്‍ നടത്തിയ മുത്തപ്പന്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്. കരിവെള്ളൂര്‍ വെള്ളച്ചാലിലെ സനില്‍ പെരുവണ്ണാന്‍ എന്ന തെയ്യം കലാകാരനാണ് വൈറലായ മുത്തപ്പന്‍ വെള്ളാട്ടം അവതരിപ്പിച്ച കോലധാരി. ചെറുവത്തൂര്‍ പടന്ന കടപ്പുറത്തെ ബാലകൃഷ്ണന്റെ വീട്ടില്‍ വച്ച് തെയ്യം കെട്ടിയാടുമ്പോഴാണ് മുസ്ലീം മതവിശ്വാസിയായ സ്ത്രീ മുത്തപ്പന്റെ മുമ്പിലെത്തിയത്. കര്‍മ്മം കൊണ്ടും ജാതി കൊണ്ടും മതം കൊണ്ടും മാറി നില്‍ക്കേണ്ടവരെല്ലെന്ന് വ്യക്തമാക്കി സ്ത്രിയോട് വിഷമങ്ങള്‍ ചോദിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യുന്ന മുത്തപ്പനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. അരുളപ്പാടിന് ഇടയില്‍ സ്ത്രീയുടെ കണ്ണ് നിറയുന്നതും, മുത്തപ്പന്‍ ആശ്വസിപ്പിക്കുന്നതുമെല്ലാം വലിയ ജനശ്രദ്ധ പിടിച്ച്…
Read More