തെരുവുനായകളെക്കൊണ്ട് വഴി നടക്കാന്‍ വയ്യാതിരുന്ന പട്ടിമറ്റം ടൗണ്‍ ഇന്ന് നായ്ക്കളുടെ അഭാവത്തില്‍ ശൂന്യമാണ്. ഇരുപതിലധികം നായ്ക്കളാണ് ഇവിടെ ചുറ്റിത്തിരിയാറുണ്ടായിരുന്നത്. എന്നാല്‍ ഒന്നിനെ പോലും ഇപ്പോള്‍ കാണാന്‍ കിട്ടില്ല. പ്രദേശത്തിലെ പലയിടങ്ങളിലും പട്ടിയെ പിടിക്കാനുള്ള കുടുക്കുകള്‍ കൂടി കണ്ടെത്തിയതോടെ പട്ടിപിടുത്തക്കാര് കൂട്ടത്തോടെ ഇവയെ പിടികൂടി അട്ടിറച്ചിയാക്കിയതാവാമെന്ന സംശയമാണ് ഉയരുന്നത്. പട്ടിയിറച്ചിയും ആട്ടിറച്ചിയും തമ്മില്‍ അത്ര പെട്ടെന്ന് തിരിച്ചറിയാനാവില്ലെന്നതും സംശയം ബലപ്പെടുത്തുന്നു. സംഭവത്തിന് പിന്നിലെ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടനയായ അനിമല്‍ ലീഗല്‍ ഫോഴ്സ് കുന്നത്തുനാട് പോലീസില്‍ പരാതി നല്കി. കുന്നത്തുനാട് പൊലീസ് സ്റ്റേഷനില്‍ പിടിച്ചെടുത്തിരിക്കുന്ന വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഗ്രൗണ്ടില്‍ പ്രസവിച്ചുണ്ടായ കുഞ്ഞുങ്ങളടക്കമുള്ള നായ്ക്കളെയാണ് കാണാതായത്. കോട്ടായില്‍ കുടുംബ ക്ഷേത്രത്തിന് പിന്നിലെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് മൂവാറ്റുപുഴ റോഡില്‍ തുടങ്ങുന്ന സൊസൈറ്റി റോഡിലേക്ക് കടക്കുന്ന വഴിയില്‍ പ്ളാസ്റ്റിക് കയര്‍ കൊണ്ടുണ്ടാക്കിയ പട്ടിയെ പിടിക്കുന്ന നിരവധി കുടുക്കുകള്‍ കെണി വച്ച നിലയില്‍…
Read MoreTag: mutton
അപ്പോള്‍ ഇതാണല്ലേ ആടിനെ പട്ടിയാക്കല്‍ ! ചെന്നൈയില്‍ പിടികൂടിയ 2100 കിലോ ഇറച്ചി പട്ടിയുടേതല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ട്; നീണ്ടവാലുള്ള ആടെന്ന് വെളിപ്പെടുത്തല്‍…
ചെന്നൈ: ആടിനെ പട്ടിയാക്കുക എന്നു കേട്ടിട്ടില്ലേ. അഞ്ചു ദിവസം മുമ്പ് ചെന്നൈയില്‍ 2100 കിലോ പട്ടിയിറച്ചി പിടികൂടിയ സംഭവം ഏതാണ്ട് ഇത്തരത്തില്‍ ആയിരുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടികൂടി വിവാദമായ മാംസം നായയുടേതല്ലെന്ന പരിശോധനാഫലമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ചെന്നൈ കളക്ടറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു പരിശോധന. റിപ്പോര്‍ട്ട് പുറത്തു വന്നതോടെ പട്ടി ആടായി മാറുകയും ചെയ്തു. തമിഴ്നാട് വെറ്റിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയിലെ ഷണ്മുഖസുന്ദരത്തിന്റെ റിപ്പോര്‍ട്ടിലാണ് നായ ആടായി മാറിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് എഗ്മോര്‍ സ്റ്റേഷനില്‍ നിന്നും പട്ടിയിറച്ചിയെന്ന സംശയവുമായി 2,100 കിലോ മാംസം പിടികൂടിയത്. ജോധ്പൂരില്‍ നിന്നും കൊണ്ടുവന്നതാണ് ഇത്രയധികം മാംസം. ഇത് അഴുകിയ നിലയില്‍ ആയതിനാല്‍ ഇത് ആര്.പി. എഫ്. കൊടുംങ്ങയ്യൂരിലെ മാലിന്യം സംസ്കരണകേന്ദ്രത്തില്‍ സംസ്കരിച്ചിരുന്നു.നായമാംസം പിടികൂടിയെന്ന് വാര്‍ത്തകള്‍ വന്നതോടെ നവമാധ്യമങ്ങളില്‍ കടുത്തഭാഷയിലുള്ള വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.…
Read Moreമട്ടന്‍ബിരിയാണിയെന്നു കരുതി നിങ്ങള്‍ കഴിക്കുന്നത് നല്ല ഒന്നാന്തരം പട്ടിബിരിയാണിയാവാം…അന്യസംസ്ഥാനങ്ങളില്‍ നിന്നും പട്ടിയിറച്ചിയുടെ കുത്തൊഴുക്ക്;ചെന്നൈയില്‍ പിടികൂടിയത് 1000 കിലോ പട്ടിയിറച്ചി
ചെന്നൈ:മട്ടനെന്ന പേരില്‍ പട്ടിയിറച്ചിയുടെ വില്‍പ്പന വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം ജോധ്പൂരില്സ നിന്നു തീവണ്ടിയില്‍ എത്തിച്ച 1000 കിലോ പട്ടിയിറച്ചി ചെന്നൈ എഗ് മോര് റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചു. ജോധ്പൂര്‍ എക്സ്പ്രസില്‍ കൊണ്ടുവന്ന ഇറച്ചി പായ്ക്കുചെയ്ത നിലയിലായിരുന്നു. തീവണ്ടിയില്‍ നിന്ന് ഇറക്കിയ പാഴ്സലില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തുറന്നു പരിശോധിച്ചപ്പോഴാണ് സംഗതി പട്ടിയിറച്ചിയാണെന്ന് മനസ്സിലായത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിളിച്ചു വരുത്തുകയായിരുന്നു. ഇറച്ചിയുടെ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ലാബിലേക്ക് കൊണ്ടുപോയി. ബാക്കി ഇറച്ചി ചെന്നൈ കോര്പ്പറേഷന് അധികൃതര്‍ കൊടുങ്ങയ്യൂരിലെ മാലിന്യകേന്ദ്രത്തില്‍ കൊണ്ടുപോയി നശിപ്പിച്ചു. ആട്ടിറച്ചിയെന്ന വ്യാജേന വില്‍പ്പന നടത്താനാണ് കുറഞ്ഞ വിലയ്ക്കു കിട്ടുന്ന പട്ടിയിറച്ചി കൊണ്ടുവന്നതെന്ന് കരുതുന്നു. പുതുപ്പേട്ടയില്‍ ഇറച്ചിക്കട നടത്തുന്ന അബ്ദുള്‍ റഫീക്ക്,മുഹമ്മദ് റബി, ഉസ്മാന് ഭാഷ, അല്‍ത്താഫ് എന്നിവരുടെ പേരിലായിരുന്നു ജോധ്പൂരില്‍ നിന്ന് ഇറച്ചി അയച്ചത്. കോര്പ്പറേഷന് അധികൃതര്‍…
Read Moreആട്ടിറച്ചി ജയില്പുള്ളികളില് കുറ്റവാസന കൂട്ടുന്നു ! ജയിലില്‍ ആട്ടിറച്ചി നിരോധിക്കണമെന്ന് ജയില്‍ ഡിജിപി; കേട്ടഭാവം നടിക്കാതെ സര്‍ക്കാര്‍;മറ്റു സംസ്ഥാനങ്ങളിലെ ജയിലുകളില്‍ സസ്യാഹാരം മാത്രം
സംസ്ഥാനത്തെ ജയിലുകളിലെ ഭക്ഷണമെനുവില്‍ നിന്ന് ആട്ടിറച്ചി മാറ്റണമെന്നാവശ്യപ്പെട്ട ജയില്‍ ഡിജിപി ആര്. ശ്രീലേഖ. എന്നാല്‍ ഇതു സംബന്ധിച്ച് ശ്രീലേഖ നല്കിയ ശുപാര്‍ശ സര്‍ക്കാര്‍ ഇതുവരെയായും പരിഗണിച്ചിട്ടില്ല എന്നതാണ് മറ്റൊരു വിരോധാഭാസം. അമിത കൊഴുപ്പടങ്ങിയ ആട്ടിറച്ചി അകത്തു ചെല്ലുന്നത് ക്രിമിനല്‍ മാനസികാവസ്ഥയുള്ള തടവുകാരുടെ കുറ്റവാസന കൂട്ടുമെന്ന് ശ്രീലേഖ പറയുന്നുണ്ടെങ്കിലും ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ കണ്ണടയ്ക്കുകയാണ്. വിദേശത്ത് നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപി ഇക്കാര്യം പറഞ്ഞത്. തടവുകാര്‍ക്ക് ആട്ടിറച്ചി കൊടുക്കുന്നതു വഴിയുണ്ടാകുന്ന ഭീമമായ ഭക്ഷണച്ചെലവ് കുറയ്ക്കുന്നതിനു കൂടിയാണ് കുറച്ചുനാള്‍ മുമ്പ് ഡിജിപി സര്‍ക്കാരിനു മുമ്പില്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം വച്ചത്. ആഴ്ചയില്‍ രണ്ടു ദിവസം മീനും ഒരു ദിവസം ആട്ടിറച്ചിയുമാണ് ജയിലുകളില്‍ ഇപ്പോള്‍ നല്കി വരുന്ന സസ്യേതര ഭക്ഷണം. 140 ഗ്രാം മീനും 100 ഗ്രാം ആട്ടിറച്ചിയുമാണ് നല്‍കുന്നത്. ഒരു തടവുകാരന് ഏകദേശം 150ഗ്രാം മട്ടണ്‍ കറി കിട്ടും. ഒരു കിലോ…
Read More