മട്ടണ്‍ ബിരിയാണി എന്നു പറഞ്ഞ് കൊടുക്കുന്നത് ‘പൂച്ചബിരിയാണി’ ! ഒട്ടേറെ വീടുകളില്‍ നിന്ന് വളര്‍ത്തുപൂച്ചകളെ കാണാതായ അന്വേഷണം ചെന്നെത്തിയത് ചെന്നൈയിലെ തട്ടുകടകളില്‍…

ബീഫ് എന്നു പറഞ്ഞ് ഹോട്ടലുകളില്‍ പട്ടിയിറച്ചി കൊടുക്കുന്നതായി മുമ്പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴതാ മട്ടണ്‍ എന്ന പേരില്‍ പൂച്ചയിറച്ചി ചെന്നൈയിലെ തട്ടുകടകളില്‍ സുലഭമായതായി വിവരം. ഒട്ടനവധി വീടുകളിലെ പൂച്ചകളെ ഒരേസമയം കാണാതായതിനെത്തുടര്‍ന്നാണ് പൂച്ചകളെ നഷ്ടപ്പെട്ട വീട്ടുകാര്‍ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് (പിഎഫ്എ) എന്ന സംഘടനയെ സമീപിച്ചത്. എല്ലാവരും ചേര്‍ന്ന് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്കു പരാതിയും നല്‍കി. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ‘ പൂച്ചക്കള്ളന്മാരെ’ പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിച്ചത്. അന്വേഷണ സംഘം രണ്ടു മാസം കൊണ്ട് നടത്തിയ അന്വേഷണത്തിനിടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ‘നരികൊറവ’ വിഭാഗത്തില്‍പ്പെട്ട നാടോടികളാണ് പൂച്ചകളെ പിടികൂടിയിരുന്നത്. നഗരത്തില്‍ പലയിടത്തായി തമ്പടിച്ച ഇവരില്‍ നിന്ന് നാല്‍പതോളം പൂച്ചകളെയും കണ്ടെത്തി. പൂച്ചകളെ എന്തു ചെയ്യാനാണെന്ന പോലീസിന്റെ ചോദ്യത്തിന് ചെന്നൈയിലെ റോഡരികിലുള്ള ചെറിയ തട്ടുകടകള്‍ക്കു വില്‍ക്കാനാണ് എന്ന ഞെട്ടിക്കുന്ന മറുപടിയാണ് ഇവരില്‍ നിന്നും ലഭിച്ചത്. തട്ടുകടകളില്‍…

Read More