മരുമകള്‍ ഉണ്ടാക്കിയ മട്ടന്‍ കറി അമ്മായിയച്ചന് ഇഷ്ടപ്പെട്ടില്ല ! മകന്‍ അച്ഛനെ ദാരുണമായി കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

മരുമകള്‍ ഉണ്ടാക്കിയ മട്ടന്‍കറി ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞ അമ്മായിയച്ചന് ദാരുണാന്ത്യം. സ്വന്തം മകനാണ് ഭാര്യയുണ്ടാക്കിയ മട്ടന്‍കറിയുടെ പേരില്‍ പിതാവിനെ കൊലപ്പെടുത്തിയത്. ചിറ്റൂര്‍ ജില്ലയിലെ വി കോട്ട മണ്ഡലിലാണ് സംഭവം. 65-കാരനായ ഗുരപ്പയാണ് കൊലചെയ്യപ്പെട്ടത്. മരുമകള്‍ തയ്യാറാക്കിയ മട്ടന്‍ കറിയെച്ചൊല്ലിയുണ്ടായ വാക്കേറ്റമാണ് 65-കാരനായ പിതാവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെ മരുമകള്‍ തയ്യാറാക്കിയ മട്ടന്‍ കറി ഇഷ്ടപ്പെടാഞ്ഞ ഗുരുപ്പ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് മരുമകളുടെ മുഖത്തേക്ക് എറിഞ്ഞു. ഇതിനെ ചോദ്യം ചെയ്ത മകനുമായി വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനൊടുവില്‍ കലിപൂണ്ട മകന്‍ അച്ഛന്റെ തല ഭിത്തിയില്‍ ആഞ്ഞിടിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഗുരുപ്പ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Read More